Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇവര്‍ 'വാട്ടര്‍ ബോയ്‌സ്', ഏകദിനത്തില്‍ ഒറ്റ അവസരം കിട്ടില്ല!! ആരെല്ലാം?

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ഈ മാസം 19നു തുടക്കമാവുകയാണ്. യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെ നായകനാക്കി ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയാണ് ഗില്ലിനെ ദൗത്യമേല്‍പ്പിച്ചിരിക്കുന്നത്.

വെറും ബാറ്റര്‍ മാത്രമായിട്ടാവും രോഹിത്തിനെ ഈ പരമ്പരയില്‍ കാണാനാവുക. വിരാട് കോലിയും ടീം ഇന്ത്യക്കായി കളിക്കാനിറങ്ങുന്നുണ്ട്. മൂന്നു മല്‍സരങ്ങളുടെ ഈ പരമ്പരയില്‍ ചില താരങ്ങള്‍ക്കു ഒരു അവസരം പോലും ലഭിച്ചേക്കില്ല. വാട്ടര്‍ ബോയ്‌സായി ബെഞ്ചിലിരിക്കാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

yashasvi jaiswal

ഇവര്‍ക്കു ചാന്‍സില്ല

ഓസ്‌ട്രേലിയക്കെതിരായ പരമ്പര വളരെ കടുപ്പമേറിയതായിരിക്കുമെന്നു ഉറപ്പായതിനാല്‍ പ്ലെയിങ് ഇലവനില്‍ വലിയ പരീക്ഷണങ്ങള്‍ക്കൊന്നും ഇന്ത്യ മുതിര്‍ന്നേക്കില്ല. ഏറ്റവും ശക്തമായ ഇലവനെ തന്നെ പരമ്പരയില്‍ അണിനിരത്താനായിരിക്കും കോച്ച് ഗൗതം ഗംഭീര്‍ ശ്രമിച്ചേക്കുക. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, പേസര്‍മാരായ ഹര്‍ഷിത് റാണ എന്നിവരാണ്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മയും തന്നെയായിരിക്കും മൂന്നു മല്‍സരങ്ങളിലും ടീമിനായി ഓപ്പണ്‍ ചെയ്യുക. രണ്ടിലൊരാള്‍ക്കു പരിക്കേറ്റാല്‍ മാത്രമേ മറ്റൊരു ഓപ്ഷനെ കുറിച്ച് ഇന്ത്യ ആലോചിക്കുകയുള്ളൂ.

അതിനാല്‍ തന്നെ ജയ്‌സ്വാളിനു ബെഞ്ചില്‍ തന്നെയാവും പരമ്പരയിലുടനീളം സ്ഥാനം. രോഹിത്തിന്റെ വിരമിക്കലിനു ശേഷം മാത്രമേ ജയ്‌സ്വാളിനു ഏകദിനത്തില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

വാഷിങ്ടണും ഏകദിന പരമ്പരയില്‍ അവസരം മറക്കുന്നതായിരിക്കും നല്ലത്. പരിചയ സമ്പന്നായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും പ്ലെയിങ് ഇലവനിലേക്കു ഫേവറിറ്റ്. മറ്റൊരു ഓള്‍റൗണ്ടറായി യുവ താരം നിതീഷ് കുമാര്‍ റെഡ്ഡിക്കും നറുക്കുവീഴും. ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ സ്പിന്നിനേക്കാള്‍ പേസിനെ തുണയ്ക്കുമെന്നതിനാല്‍ വാഷിങ്ടണിനെ കൂടി ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചേക്കില്ല.

വിക്കറ്റ് കീപ്പറുടെ റോളിലേക്കു സ്റ്റാര്‍ ബാറ്റര്‍ കൂടിയായ കെഎല്‍ രാഹുലാണ് ഫസ്റ്റ് ചോയ്‌സ്. പരമ്പയിലെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം തന്നെയാണ് വിക്കറ്റ് കാക്കുക. അതിനാല്‍ ജുറേലിനു ഏകദിനത്തിലെ അരങ്ങേറ്റത്തിനായി കുറേക്കൂടി കാത്തിരിക്കേണ്ടി വരികയും ചെയ്യും.

HARSHIT RANA

കോച്ച് ഗൗതം ഗംഭീറിനു വേണ്ടപ്പെട്ടയാളാണെങ്കിലും ഹര്‍ഷിത്തിനെ പരമ്പരയില്‍ കളിപ്പിക്കാന്‍ സാധ്യത കുറവാണെന്നു തന്നെ പറയാം, മൂന്നു പേസര്‍മാരെയും രണ്ടു സ്പിന്നര്‍മാരെയും ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനാവും ഇന്ത്യ പരീക്ഷിച്ചേക്കുക. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.

അദ്ദേഹത്തിനു കൂട്ടായി ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെയും വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയുമുണ്ടാവും. കുല്‍ദീപ് യാദവായിരിക്കും ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. മറ്റൊരു സ്പിന്നര്‍ ഓള്‍റൗണ്ടര്‍ കൂടിയായ അക്ഷറുമായിരിക്കും. പേസ് ബൗളിങില്‍ നിതീഷിനെയും ടീമിനു ഉപയോഗിക്കാം. അതിനാല്‍ ഹര്‍ഷിത്തിനു എല്ലാ കളിയിലും ബെഞ്ചിലായിരിക്കും സ്ഥാനം.

ഇന്ത്യന്‍ ഏകദിന ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍) അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍.

Story first published: Sunday, October 5, 2025, 15:00 [IST]
Other articles published on Oct 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+