For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ജയ്‌സ്വാള്‍ റിട്ടേണ്‍സ്!! സഞ്ജു തുടരും, ശ്രേയസിന് പ്രതീക്ഷ വേണ്ട? സാധ്യതാ ടി20 ടീം

ഏഷ്യാ കപ്പിലെ കിരീട വിജയത്തിനു പിന്നാലെ ടി20യില്‍ ഇന്ത്യയുടെ അടുത്ത ദൗത്യം ഓസ്‌ട്രേലിയന്‍ പരമ്പരയാണ്. അടുത്ത മാസമാണ് വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലയയിലേക്കു പറക്കുക. അഞ്ചു ടി20കളും മൂന്ന് ഏകദിനങ്ങളുമാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.

ഒക്ടോബര്‍ 29നാണ് ടി20 പരമ്പര ആരംഭിക്കുക. അതിനു മുമ്പാണ് ഏകദിന പരമ്പരയുള്ളത്. ഏഷ്യാ കപ്പില്‍ അപരാജിത കുതിപ്പുമായി ചാംപ്യന്‍മാരായെങ്കിലും ഓസ്‌ട്രേലിയയില്‍ കാര്യങ്ങള്‍ കടുപ്പമാവും. ഏറ്റവും മികച്ച കളി പുറത്തെടുക്കാനായാല്‍ മാത്രമേ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ടി20 പരമ്പരയ്ക്കുള്ള സാധ്യതാ സ്‌ക്വാഡ് എങ്ങനെയാവുമെന്നു നോക്കാം.

YASHASVI JAISWAL

ഓസ്‌ട്രേലിയയിലേക്ക് ആരൊക്കെ?

ഏഷ്യാ കപ്പിലെ സ്‌ക്വാഡില്‍ വലിയ അഴിച്ചുപണികളൊന്നും ഇന്ത്യ നടത്താന്‍ സാധ്യതയില്ല. ചുരുക്കം ചില മാറ്റങ്ങള്‍ മാത്രമേ ടീമില്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഏഷ്യാ കപ്പില്‍ തഴയപ്പെട്ട യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ ഇന്ത്യ തിരിച്ചുവിളിച്ചേക്കും.

അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരുന്നു ഏഷ്യാ കപ്പില്‍ ടീമിനായി ഓപ്പണ്‍ ചെയ്്തത്. അഭിഷേക് 300 പ്ലസ് റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറററായി മാറിയപ്പോള്‍ ഗില്ലിനു 130 റണ്‍സ് പോലും ഏഴിന്നിങ്‌സില്‍ നേടാനായില്ല. ഓസ്‌ട്രേലിയയിലും അദ്ദേഹം ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെങ്കിലും ബാക്കപ്പ് ഓപ്പണറായി ജയ്‌സ്വാളിനെ തിരികെ വിളിച്ചേക്കും.

അഞ്ചു മല്‍സരങ്ങളുടെ ദൈര്‍ഘ്യമേറിയ പരമ്പരയായതിനാല്‍ രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ അദ്ദേഹത്തെ ഇന്ത്യക്കു പരീക്ഷിക്കാനും സാധിക്കും. ഇന്ത്യന്‍ മധ്യനിരയിലേക്കു വരുമ്പോള്‍ സൂര്യകുമാര്‍ യാദവ് തന്നെയാവും ടീമിനെ നയിക്കുക. ബാറ്ററെന്ന നിലയില്‍ കരിയറിലെ ഏറ്റവും മോശം സമയത്തിലുടെയാണ് കടന്നു പോവുന്നതെങ്കിലും അദ്ദഹേത്തിന്റെ സ്ഥാനത്തിവു ഭീഷണിയില്ല.

ഏഷ്യാ കപ്പില്‍ ഇടം കിട്ടാതെ പോയ മധ്യനിരയിലെ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കു ഓസീസ് പര്യടനത്തിലും കോള്‍ ലഭിക്കാന്‍ സാധ്യതയില്ല. തിലക് വര്‍മ, റിങ്കു സിങ് എന്നിവരാവും മധ്യനിരയിലെ മറ്റുള്ളവര്‍. വിക്കറ്റ് കീപ്പിങില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും.

ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും അദ്ദേഹമായിരിക്കും. ബാക്കപ്പായി ജിതേഷ് ശര്‍മയും സ്ഥാനം നിലനിര്‍ത്തും. ഓസ്‌ട്രേലിയയില്‍ ചില മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കളിക്കാനും അവസരം ലഭിച്ചേക്കും. ഏഷ്യാ കപ്പിലെ ഏഴു മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ സ്ഥാനം ബെഞ്ചിലായിരിരിക്കും.

INDIAN TEAM

സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ടാവുക ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമാവും. നിതീഷ് കുമാര്‍ റെഡ്ഡിയെ തിരിച്ചുവിളിക്കാനുള്ള സാധ്യത കുറവാണെന്നു പറയാം. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി ടീമിലുണ്ടാവുക അക്ഷര്‍ പട്ടേലായിരിക്കും.

ബൗളിങ് നിരയിലേക്കു വന്നാല്‍ ടി20 ലോകകപ്പ് വരാനിരിക്കവെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കും. പകരം അര്‍ഷ്ദീപ് സിങായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഹര്‍ഷിത് റാണയെ ഒഴിവാക്കി പകരം പ്രസിദ്ധ് കൃഷ്ണയെ ടീമിലേക്കു വിളിച്ചേക്കും. സ്‌പെഷ്യസിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ സ്ഥാനം നിലനിര്‍ത്തും

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ശിവം ദുബെ, റിങ്കു സിംഗ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍).

Story first published: Tuesday, September 30, 2025, 10:41 [IST]
Other articles published on Sep 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+