For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ 11 എങ്ങനെ? രോഹിത്തും ഗില്ലുമില്ല! തിരഞ്ഞെടുത്ത് ആകാശ്

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ആരംഭിക്കാന്‍ പോവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ രണ്ട് തവണ തോല്‍വിക്ക് പകരം വീട്ടാന്‍ ഓസ്‌ട്രേലിയ ഇറങ്ങുമ്പോള്‍ ഹാട്രിക് പരമ്പര നേട്ടം സ്വപ്‌നം കണ്ടാണ് ഇന്ത്യയുടെ വരവ്. എന്നാല്‍ ഇന്ത്യ നാട്ടില്‍ ന്യൂസീലന്‍ഡിനോട് മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് നേരിട്ടിരുന്നു.

ഈ തോല്‍വിയും ഇന്ത്യയെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം മോശം ഫോമിലാണ് കളിക്കുന്നത്. കൂടാതെ സന്നാഹ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനവും പ്രതീക്ഷക്കൊത്തുള്ളതല്ല. പരിക്കും ഇന്ത്യയെ തളര്‍ത്തുന്നു. നായകന്‍ രോഹിത് ശര്‍മ ആദ്യ മത്സരം കളിക്കില്ലെന്നുറപ്പാണ്. പരിക്കേറ്റ ശുബ്മാന്‍ ഗില്ലും ആദ്യ മത്സരം കളിച്ചേക്കില്ല. ഇപ്പോഴിതാ പെര്‍ത്ത് ടെസ്റ്റിലെ ഇന്ത്യയുടെ ബെസ്റ്റ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

ജയ്‌സ്വാളും രാഹുലും ഓപ്പണര്‍മാര്‍

രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ആദ്യ മത്സരം കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം ആരെന്നത് വലിയ ചോദ്യമാണ്. ജയ്‌സ്വാള്‍ ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിക്കുന്നത്. ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള താരമാണ് ജയ്‌സ്വാള്‍. എന്നാല്‍ ഇതേ മികവ് ഓസ്‌ട്രേലിയയില്‍ കാട്ടാന്‍ താരത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണറാവണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

രാഹുല്‍ നേരത്തെ ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടുള്ള താരമാണ്. ഭേദപ്പെട്ട റെക്കോഡും അവകാശപ്പെടാം. നിലവില്‍ ഇന്ത്യയുടെ മധ്യനിര താരമാണ് രാഹുല്‍. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ രാഹുലിനെയാണ് ഇന്ത്യ ഓപ്പണറാക്കേണ്ടതെന്നാണ് ആകാശ് പറയുന്നത്. രാഹുലിന്റെ സമീപകാല പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്.

മൂന്നാം നമ്പറില്‍ ആരാവും?

മൂന്നാം നമ്പറില്‍ ആരെന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന ചോദ്യം. റുതുരാജ് ഗെയ്ക് വാദ്, ദേവ്ദത്ത് പടിക്കല്‍, സായ് സുദര്‍ശന്‍ എന്നിവരില്‍ ഒരാള്‍ വരണമെന്നാണ് ആകാശ് പറയുന്നത്. ഗെയ്ക് വാദ് പരിശീലന മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ദേവ്ദത്തും സായ് സുദര്‍ശനും ഇന്ത്യ എ ടീമിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇവരിലാരാവും എത്തുകയെന്നത് കണ്ടുതന്നെ അറിയണം.

rishabh pant

നാലാം നമ്പറില്‍ വിരാട് കോലി തുടരും. കോലിയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ മോശം ഫോമിലൂടെ കടന്ന് പോകുന്ന കോലിക്ക് എന്ത് അത്ഭുതം കാട്ടാനാവുമെന്നതാണ് കണ്ടറിയേണ്ടത്. ഓസീസിലെ കോലിയുടെ മികച്ച റെക്കോഡുകളില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് കളിക്കണമെന്നാണ് ആകാശ് പറയുന്നത്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസീസില്‍ പരമ്പര നേടിയപ്പോള്‍ റിഷഭിന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്. ഇത്തവണയും റിഷഭില്‍ ടീമിന് പ്രതീക്ഷയുണ്ട്.

ജുറേല്‍, നിതീഷ്, ജഡേജ

ദ്രുവ് ജുറേല്‍ ഇന്ത്യ എ ടീമിനൊപ്പം മികച്ച പ്രകടനം നടത്തി. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ബാക്കപ്പ് ആക്കാതെ കളിപ്പിക്കണമെന്നാണ് ആകാശ് പറയുന്നത്. ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡിയാണ് വേണ്ടത്. മീഡിയം പേസറായ താരം സന്നാഹ മത്സരത്തിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. സ്പിന്‍ ഓള്‍റൗണ്ടറായി ഇന്ത്യ ഒരാളെയെ കളിപ്പിക്കൂ. അശ്വിന്‍ വേണ്ട, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാള്‍ വരണമെന്നാണ് ആകാശ് പറയുന്നത്.

ബുംറ, സിറാജ്, ആകാശ്

ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ വേണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇന്ത്യയുടെ പേസ് നിരയുടെ പ്രകടനമാണ് നിര്‍ണ്ണായകം. ഇത്തവണ മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യക്ക് വലിയ തലവേദനയാവും. ഇതിനെ മറികടക്കാന്‍ ആകാശ് ദീപിന്റെ പ്രകടനത്തിലൂടെ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം. എന്തായാലും ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് തന്നെ പറയാം.

Story first published: Monday, November 18, 2024, 13:43 [IST]
Other articles published on Nov 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+