Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രാഹുലോ ശ്രേയസോ, 5ാം നമ്പറിലാര്? ഓസീസ് ടെസ്റ്റിനുള്ള ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നവംബറില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വളരെ വാശിയേറിയതാവും. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതും ഓസീസിന്റെ തട്ടകത്തില്‍. അതുകൊണ്ടുതന്നെ ഇത്തവണ കണക്കുവീട്ടേണ്ടത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. പരമ്പര നിലനിര്‍ത്തുകയെന്നത് ഇന്ത്യക്ക് കടുപ്പമാവുമെന്ന് പറയാം.

ഗൗതം ഗംഭീര്‍ എന്ന പുതിയ പരിശീലകന് കീഴില്‍ ഇന്ത്യക്ക് പരമ്പര നിലനിര്‍ത്താനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യക്ക് മുന്നില്‍ പല ചോദ്യങ്ങളും ശേഷിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കണ്ടെത്തി പരമ്പര നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11ല്‍ ആരൊക്കെയാവും ഉള്‍പ്പെടുക? പരിശോധിക്കാം.

ഓപ്പണറായി നായകന്‍ രോഹിത് ശര്‍മയുണ്ടാവുമെന്നുറപ്പാണ്. രോഹിത്തിനൊപ്പം ആരെന്നതാണ് ചോദ്യം. യശ്വസി ജയ്‌സ്വാളിനെ കൊണ്ടുവരുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക. ഭയമില്ലാതെ കടന്നാക്രമിക്കാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ജയ്‌സ്വാളിനെപ്പോലൊരു താരത്തെയാണ് ഇന്ത്യക്കാവശ്യം. ഓസീസിന്റെ പേസാക്രമണത്തെ അമിത പ്രതിരോധംകൊണ്ട് മറികടക്കാനാവില്ല.

അതുകൊണ്ടുതന്നെ കടന്നാക്രമിച്ച് കളിക്കാന്‍ ജയ്‌സ്വാള്‍ ഇന്ത്യയുടെ ഓപ്പണിങ്ങില്‍ എത്തേണ്ടതാണ്. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര ഇല്ല. ആ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. ഇതിനോടകം ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടുള്ള ഗില്ലിന് മികച്ച പ്രകടനം ഇത്തവണയും കാഴ്ചവെക്കാന്‍ സാധിച്ചേക്കും. നാലാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. ഇന്ത്യയുടെ സൂപ്പര്‍ താരവും ഇതിഹാസവുമാണ് കോലി.

india cricket

എന്നാല്‍ ശ്രീലങ്കയില്‍ സ്പിന്നിനെതിരേ കോലി പതറിയിരുന്നു. ഓസ്‌ട്രേലിയയിലെ പേസ് പിച്ചില്‍ കോലിയില്‍ നിന്ന് ഗംഭീര പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു. കോലിക്ക് ഓസ്‌ട്രേലിയയില്‍ മികച്ച ബാറ്റിങ് റെക്കോഡാണുള്ളത്. അത് ഇത്തവണയും ആവര്‍ത്തിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം. കോലിയുടെ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമാവും. അഞ്ചാം നമ്പറില്‍ ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരിലൊരാള്‍ക്കാണ് അവസരം ലഭിക്കുക. ശ്രേയസ് അയ്യര്‍ക്ക് ഷോര്‍ട്ട് ബോളുകള്‍ നേരിടുക പ്രയാസമായതിനാല്‍ രാഹുലിനെയാവും ഇന്ത്യ പരിഗണിക്കുക. സീനിയര്‍ താരമായ രാഹുല്‍ നേരത്തെ ഓസ്‌ട്രേലിയന്‍ പിച്ചില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരം കൂടിയാണ്. അതുകൊണ്ടുതന്നെ രാഹുലാണ് ബെസ്റ്റ്. ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്താവും ഉണ്ടാവുക. അവസാന രണ്ട് തവണയും ഇന്ത്യ പരമ്പര നേടിയത് റിഷഭിന്റെ മികവിലാണ്.

ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ തുറുപ്പുചീട്ട് റിഷഭാണെന്ന് പറയാം. ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കാന്‍ ഗംഭീര്‍ ശ്രമിക്കുമെന്നുറപ്പാണ്. ഹാര്‍ദിക് കളിച്ചാല്‍ ഇന്ത്യക്കത് മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജയ്ക്കാവും സ്ഥാനം. ഒരു സ്പിന്നറെയാവും ഇന്ത്യ കളിപ്പിക്കുക. ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിക്കില്ല. ഓസീസിലെ പേസ് പിച്ചില്‍ കൂടുതലും പേസിന് തന്നെ ഇന്ത്യ മുന്‍തൂക്കം നല്‍കും. പേസ് നിരയില്‍ ജസ്പ്രീത് ബുംറയുണ്ടാവും.

ബുംറയുടെ മിന്നല്‍ യോര്‍ക്കറുകള്‍ ഇന്ത്യയുടെ ജയം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും. നിലവില്‍ വിശ്രമത്തിലുള്ള ബുംറ ഓസീസ് പരമ്പരക്ക് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസില്‍ മടങ്ങിയെത്തും. മുഹമ്മദ് ഷമിയാണ് മറ്റൊരാള്‍. പരിക്കേറ്റ് വിശ്രമത്തിലുള്ള ഷമി ഫിറ്റ്‌നസിലേക്കെത്തിയിട്ടുണ്ട്. വരുന്ന ബംഗ്ലാദേശ് പരമ്പരയിലൂടെ അദ്ദേഹം തിരിച്ചുവരും. ഓസീസ് പരമ്പരക്ക് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ ഷമിക്ക് സാധിക്കുമെന്നുറപ്പാണ്.

11ാമനായി മുഹമ്മദ് സിറാജാവും ഉണ്ടാവുക. ഇന്ത്യയുടെ ഈ പേസ് കൂട്ടുകെട്ട് ഇതിനോടകം ഓസ്‌ട്രേലിയയില്‍ മികവ് തെളിയിച്ചിട്ടുള്ളതാണ്. മായങ്ക് യാദവിനെ ഓസീസ് പരമ്പരയിലേക്ക് പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. ടീമില്‍ ഉള്‍പ്പെട്ടാലും ആദ്യ മത്സരങ്ങളില്‍ കളിപ്പിച്ചേക്കില്ല. അഞ്ച് മത്സര പരമ്പരയായതിനാല്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ കടുത്ത വെല്ലുവിളി തന്നെയാണുള്ളത്. ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കെത്തിയാല്‍ എറിഞ്ഞു പിടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കരുത്തുണ്ട്.

Story first published: Thursday, August 15, 2024, 12:25 [IST]
Other articles published on Aug 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+