Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സടകൊഴിഞ്ഞ സിംഹങ്ങള്‍ വേണ്ട, വേറെ പുലികളുണ്ട്; ഇന്ത്യ വളര്‍ത്തേണ്ട യുവ ടെസ്റ്റ് 11

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ മൂന്നിലും ഇന്ത്യ നാണംകെട്ട് തോറ്റു. പ്രധാനമായും സ്പിന്നര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ ബാറ്റിങ് നിര കളി മറന്നു. സ്‌കൂള്‍ കുട്ടികളുടെ നിലവാരം പോലും ഇന്ത്യയുടെ പേരുകേട്ട താരനിര കാട്ടിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍യും സൂപ്പര്‍ താരം വിരാട് കോലിയും നിരാശപ്പെടുത്തുകയാണ്.

റിഷഭ് പന്തും യശ്വസി ജയ്‌സ്വാളും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. മറ്റെല്ലാവരും തീര്‍ത്തും നിരാശപ്പെടുത്തുകയാണെന്നതാണ് വസ്തുത. ഇനി ഓസ്‌ട്രേലിയന്‍ പര്യടനമാണ് വരാനിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ നാണംകെട്ട് തോല്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇന്ത്യ പല സീനിയേഴ്‌സിനേയും പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇന്ത്യക്ക് നിലവില്‍ പരിഗണിക്കാവുന്ന യുവാക്കളുടെ ടെസ്റ്റ് 11 പരിശോധിക്കാം.

ജയ്‌സ്വാള്‍-ഗില്‍ ഓപ്പണിങ്

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്ന ഓപ്പണറാണ് യശ്വസി ജയ്‌സ്വാള്‍. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് അദ്ദേഹം. നേരത്തെ ഇന്ത്യയുടെ ഓപ്പണറായിരുന്ന ശുബ്മാന്‍ ഗില്‍ നിലവില്‍ മൂന്നാം നമ്പറിലാണ് കളിക്കുന്നത്. ഇന്ത്യ ജയ്‌സ്വാളിനൊപ്പം ഗില്ലിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തിക്കേണ്ടതാണ്. ഇടത്, വലത് കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ലഭിക്കും. അതോടൊപ്പം രണ്ട് പേരും മികച്ച പ്രകടനം നടത്തുന്നവരും പരസ്പരം മികച്ച ധാരണയുള്ളവരുമാണ്. ഇന്ത്യക്കായി വലിയ പ്രകടനം നടത്താനും അടുത്ത ഇതിഹാസങ്ങളായി വളരാനും കഴിവുള്ളവരാണ് ഇവര്‍.

സായ് സുദര്‍ശന്‍, സര്‍ഫ്രാസ് ഖാന്‍, റിഷഭ്

മൂന്നാം നമ്പറില്‍ ഇന്ത്യക്ക് സായ് സുദര്‍ശനെ കളിപ്പിക്കാം. ക്ഷമയോടെ കളിക്കാന്‍ മിടുക്കനാണ് സായ് സുദര്‍ശന്‍. പതിയെ നിലയുറപ്പിച്ച് അതിവേഗം റണ്‍സുയര്‍ത്തി മുന്നോട്ട് പോകാനും സായ് സുദര്‍ശന് സാധിക്കും. ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറിയടക്കം നേടാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. ഇടം കൈയനായ താരത്തിന് വലിയ ഭാവിയുണ്ട്. ഇന്ത്യ ടെസ്റ്റില്‍ പിന്തുണച്ച് വളര്‍ത്തേണ്ട താരമാണ് സായ് സുദര്‍ശന്‍.

സര്‍ഫറാസ് ഖാന്‍ അഞ്ചാം നമ്പറില്‍ കളിക്കണം. അതിവേഗം റണ്‍സുയര്‍ത്താനും പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാനും കഴിവുള്ള താരമാണ് സര്‍ഫറാസ്. എന്നാല്‍ സ്ഥിരമായി ഒരു ബാറ്റിങ് ഓഡര്‍ നല്‍കി താരത്തെ പിന്തുണക്കേണ്ടതായുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് സര്‍ഫറാസ്. അതുകൊണ്ടുതന്നെ ഇന്ത്യ സര്‍ഫറാസിന് കൂടുതല്‍ അവസരം നല്‍കി പിന്തുണക്കേണ്ടതാണ്.

axar patel

നായകനായി റിഷഭ് പന്തിനെ കൊണ്ടുവരണം. വിദേശ പിച്ചുകളിലടക്കം ഇന്ത്യയുടെ മാച്ച് വിന്നറായിട്ടുള്ള താരമാണ് റിഷഭ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് താരമാണ് റിഷഭെന്ന് പറയാം. ഇന്ത്യയെ നയിക്കാന്‍ റിഷഭിനെപ്പോലെ ആക്രമണോത്സകതയുള്ള പുതിയ താരങ്ങള്‍ വളര്‍ന്നുവരേണ്ടത് അത്യാവശ്യമാണ്.

നിതീഷ്‌കുമാര്‍, അക്ഷര്‍, സുന്ദര്‍

ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയെ കൊണ്ടുവരാവുന്നതാണ്. മീഡിയം പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച റെക്കോഡ് നിതീഷ് കുമാറിന് അവകാശപ്പെടാന്‍ സാധിക്കും. വലിയ ഭാവി മുന്നിലുള്ള താരമാണ് നിതീഷ്. ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെ കളിപ്പിക്കാം. രവീന്ദ്ര ജഡേജ കാരണം ഒതുക്കപ്പെട്ടുപോയ താരമാണ് അക്ഷര്‍ പട്ടേല്‍. ഏഴാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറെയാണ് ഇന്ത്യ പിന്തുണക്കേണ്ടത്. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച റെക്കോഡ് സുന്ദറിനുണ്ട്.

ആകാശ്, മായങ്ക്, ഹര്‍ഷിത്

പേസ് നിരയില്‍ ആകാശ് ദീപിനാണ് പ്രധാന പരിഗണന. നല്ല വേഗവും സ്വിങ്ങും മികച്ച ലൈനും അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ആകാശ് ദീപ്. മായങ്ക് യാദവിനെ ഇന്ത്യ പിന്തുണച്ച് വളര്‍ത്തണം. അതിവേഗ പേസറായ മായങ്കിന് എല്ലാ പിച്ചിലും മികവ് കാട്ടാനാവും. യുവതാരം ഹര്‍ഷിത് റാണയെ 11ാമനായി പരിഗണിക്കണം. സ്വിങ് പേസറെന്നതിലുപരിയായി ഭേദപ്പെട്ട ബാറ്റ്‌സ്മാനുമാണ് ഹര്‍ഷിത് റാണ.

ഇന്ത്യയുടെ ബെസ്റ്റ് യുവ ടെസ്റ്റ് 11

യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, സര്‍ഫ്രാസ് ഖാന്‍, റിഷഭ് പന്ത് (c), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ് സിങ്, മായങ്ക് യാദവ്, ഹര്‍ഷിത് റാണ

Story first published: Monday, November 4, 2024, 14:26 [IST]
Other articles published on Nov 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+