Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജയ്‌സ്വാള്‍ ചതിച്ചു, ചരിത്ര നാണക്കേടില്‍ റുതുരാജ്! ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതാദ്യം

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് മുന്നില്‍ ഭീമന്‍ ടോട്ടലാണുള്ളത്. 209 എന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ രണ്ട് ഓപ്പണര്‍മാരേയും നഷ്ടമായി. ഇതില്‍ റുതുരാജ് ഗെയ്ക്‌വാദ് ഒരു പന്ത് പോലും നേരിടാതെയാണ് പുറത്തായത്. യശ്വസി ജയ്‌സ്വാളുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് റണ്ണൗട്ടായാണ് റുതുരാജിന്റെ മടക്കം. ഇതോടെ നാണംകെട്ട റെക്കോഡിലേക്കും റുതുരാജ് എത്തിയിരിക്കുകയാണ്.

ടി20യില്‍ ആദ്യ ഏഴ് ബാറ്റ്‌സ്മാന്‍മാരില്‍ ഡയമണ്ട് ഡെക്കാവുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന നാണക്കേടിലാണ് റുതുരാജിന് പേരുചേര്‍ക്കേണ്ടി വന്നത്. ഇതിന് മുമ്പും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഡയമണ്ട് ഡെക്ക് സംഭവിച്ചിട്ടുണ്ടെങ്കിലും ടോപ് 7 ബാറ്റ്‌സ്മാന്‍മാരില്‍ ഇത്തരത്തില്‍ പുറത്താവുന്ന ആദ്യത്തെ ബാറ്റ്‌സ്മാനായി റുതുരാജിന് മാറേണ്ടി വന്നു. യുവ ഓപ്പണര്‍ ജയ്‌സ്വാളിന്റെ പിഴവാണ് റുതുരാജിനെ ഇത്തരമൊരു നാണക്കേടിലേക്ക് തള്ളിവിട്ടത്.

ജയ്‌സ്വാളിന്റെ ഷോട്ടില്‍ രണ്ടാം റണ്ണിനായി കോള്‍ ചെയ്തതും ജയ്‌സ്വാളാണ്. എന്നാല്‍ പാതിവഴിയില്‍ ജയ്‌സ്വാള്‍ നിന്നതോടെ റുതുരാജും ആശയക്കുഴപ്പത്തിലായി. ക്രീസിലേക്ക് തിരിച്ചുകയറുക അസാധ്യമായതോടെ താരത്തിന് ഡയമണ്ട് ഡെക്ക് എന്ന നാണക്കേടോടെ കളം വിടേണ്ടി വന്നു. ടി20യില്‍ ഡയമണ്ട് ഡെക്കായി പുറത്താവുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് റുതുരാജ്. 2016ല്‍ ശ്രീലങ്കയ്‌ക്കെതിരേ ജസ്പ്രീത് ബുംറയും 2017ല്‍ ഇംഗ്ലണ്ടിനെതിരേ അമിത് മിശ്രയുമാണ് ഈ നാണക്കേടില്‍ റുതുരാജിന്റെ മുന്‍ഗാമികള്‍.

എന്നാല്‍ ഇവര്‍ രണ്ട് പേരും വാലറ്റക്കാരായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഡയമണ്ട് ഡെക്കാവുന്ന ഇന്ത്യയുടെ ടോപ് ഓഡറിലെ (ആദ്യത്തെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍) മൂന്നാമത്തെ താരമാണ് റുതുരാജ്. 2004ല്‍ പാകിസ്താനെതിരേ ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡ് ഡയമണ്ട് ഡെക്കായി പുറത്തായിട്ടുണ്ട്. 2010ല്‍ സിംബാബ്‌വെക്കെതിരായ ഏകദിനത്തില്‍ വിരാട് കോലിയും ഡയമണ്ട് ഡെക്കായിരുന്നു. ഇതിന് ശേഷം റുതുരാജിന് ഈ ദുര്‍വിധി നേരിടേണ്ടി വന്നിരിക്കുകയാണ്.

ruturaj gaikwad

അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ ടോപ് ഓഡറിലേക്ക് പരിഗണിക്കുന്ന താരമാണ് റുതുരാജ്. ഭാവിയില്‍ നായകനാവാനും സാധ്യതയുള്ള താരമാണ് റുതുരാജ്. എന്നാല്‍ ഓസീസിനെതിരേ തിളങ്ങാനുള്ള സുവര്‍ണ്ണാവസരമാണ് ഇത്തരത്തില്‍ ഡയമണ്ട് ഡെക്കായി അവസാനിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിച്ച നായകനാണ് റുതുരാജ്. മികച്ച രീതിയില്‍ തുടങ്ങിയ യശ്വസി ജയ്‌സ്വാളിനേയും റുതുരാജിന്റെ പുറത്താകല്‍ ബാധിച്ചു.

തന്റെ പിഴവുകൊണ്ടാണ് റുതുരാജ് പുറത്തായതെന്ന ചിന്ത വന്നതുകൊണ്ടാവാം ടൈമിങ് പിഴച്ച് ജയ്‌സ്വാള്‍ ക്യാച്ച് നല്‍കി പുറത്തായത്. എട്ട് പന്തില്‍ 2 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 21 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ജയ്‌സ്വാളില്‍ നിന്ന് വലിയൊരു സ്‌കോര്‍ പ്രതീക്ഷിച്ചെങ്കിലും മാത്യു ഷോര്‍ട്ടിന്റെ പന്തില്‍ ജയ്‌സ്വാള്‍ പുറത്താവുകയായിരുന്നു. എങ്കിലും പവര്‍പ്ലേ മുതലാക്കിത്തന്നെയാണ് ജയ്‌സ്വാളിന്റെ മടക്കം.

ജയ്‌സ്വാള്‍ നല്‍കിയ മികച്ച തുടക്കമാണ് പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവിന് കടന്നാക്രമിക്കാന്‍ ആത്മവിശ്വാസം നല്‍കിയതെന്ന് പറയാം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 209 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ജോഷ് ഇന്‍ഗ്ലിസിന്റെ (110) വെടിക്കെട്ട് സെഞ്ച്വറിയാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയരാതെ വന്നതോടെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റിങ് വെടിക്കെട്ടാണ് വിശാഖ പട്ടണത്ത് കാഴ്ചവെച്ചത്.

അടുത്ത വര്‍ഷം ടി209 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയെ സംബന്ധിച്ച് ഇനിയുള്ള പരമ്പരകളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റാണ് കിരീടം നഷ്ടപ്പെടുത്തിയത്. ഇതിന് പകരമായി ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയെങ്കിലും ഇന്ത്യക്ക് നേടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ നാണക്കേടായി അത് മാറും.

Story first published: Thursday, November 23, 2023, 21:45 [IST]
Other articles published on Nov 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+