For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയ്‌സ്വാള്‍- ഇഷാന്‍ ഓപ്പണിങ്!! 6ല്‍ ഹാര്‍ദിക്, ശ്രേയസ് നയിക്കും; ഇതാ ഒഴിവാക്കിയവരുടെ 11

ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോള്‍ പ്രതിഭാശാലികളായ താരങ്ങള്‍ക്കു താരങ്ങള്‍ക്കു ഇപ്പോള്‍ ഒട്ടും തന്നെ പഞ്ഞമില്ലെന്നു കാണാം. ഒരേ സമയത്തു തന്നെ രണ്ടോ, മൂന്നോ ടീമുകളെ അണിനിരത്താനുള്ള താരസമ്പത്തും ഇന്ത്യക്കുണ്ട്. ഈ കാരണത്താല്‍ തന്നെ സെലക്ടര്‍മാര്‍ക്കു ഇപ്പോള്‍ ടീം സെലക്ഷനും ഇപ്പോള്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുകയാണ്.

അര്‍ഹതപ്പെട്ട പല മികച്ച കളിക്കാരും ടീമില്‍ നിന്നും തഴയപ്പെടുന്നത് പതിവു കാഴ്ചയായി മാറിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടി20കള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്തപ്പോഴും പല മികച്ച കളിക്കാര്‍ക്കും ടീമില്‍ അവസരം ലഭിച്ചില്ല.

ഈ തരത്തില്‍ ഓസീസിനെതിരായ ടി20 പരമ്പരയില്‍ ഇടം കിട്ടാതെ പോയവരെ ഉള്‍പ്പെടുത്തി ഒരു മികച്ച ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം അവസരം ലഭിക്കുമെന്നു നോക്കാം.

YASHASVI JAISWAL

ടോപ്പ് ഫൈവില്‍ ആരെല്ലാം?

ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങുക വെടിക്കെട്ട് ഇടംകൈയന്‍ ബാറ്റര്‍മാരായ യശസ്വി ജയ്‌സ്വാളും ഇഷാന്‍ കിഷനുമായിരിക്കും. മികച്ച ഫോമിലായിട്ടും അവസരങ്ങള്‍ ലഭിച്ചപ്പോള്‍ നല്ല പ്രകടനം നടത്തിയിട്ടും ഇപ്പോള്‍ ടീമിന്റെ പ്ലാനുകളില്‍ ജയ്‌സ്വാളില്ല.

ഇടിവെട്ട് പ്രകടനങ്ങളിലൂടെ അഭിഷേക് ശര്‍മ ഓപ്പണിങില്‍ സ്ഥാനമുറപ്പിച്ചതും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ ഓപ്പണിങില്‍ തിരിച്ചെത്തുകയതോടെ ജയ്‌സ്വാളിനെ ഇപ്പോള്‍ ഇന്ത്യക്കു ആവശ്യമില്ല. വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാന്‍ ഒരു സമയത്തു ടി20യില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായിരുന്നു. മുന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം നിരവധി മല്‍സരങ്ങളി അദ്ദേഹം ഓപ്പണറായി കളിച്ചിട്ടുമുണ്ട്.

പക്ഷെ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീമില്‍ നിന്നും പൂര്‍ണമായും പുറത്തായിരിക്കുകയാണ് ഇഷാന്‍. ബിസിസിഐയുടെ ഗുഡ് ലിസ്റ്റില്‍ നിന്നും പുറത്തായതോടെയാണ് അദ്ദേഹത്തിന്റെ കഷ്ടകാലവും തുടങ്ങിയത്. ടി20 ടീമിലേക്കു ഇഷാനു ഇനി മടങ്ങിയെത്താന്‍ കഴിയുമോയെന്നതും സംശയമാണ്.

മൂന്നാം നമ്പറില്‍ കളിക്കുക സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ അവിഭാജ്യ ഘടകമാണെങ്കിലും ടി20യില്‍ അദ്ദേഹം പൂര്‍ണമായും ടീമിനു പുറത്താണ്. അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുമെന്ന കഴിഞ്ഞ ഐപിഎല്ലിലടക്കം രാഹുല്‍ തെളിയിച്ചെങ്കിലും ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് സംഭവിച്ചേക്കില്ല.

രാഹുല്‍ കഴിഞ്ഞാല്‍ നാലാമന്‍ മറ്റൊരു മികച്ച ബാറ്ററായ ശ്രേയസ് അയ്യരാണ്. ടി20യില്‍ അദ്ദേഹവും ഇപ്പോള്‍ ടീമിന്റെ ഭാഗമല്ല. എകദിനത്തില്‍ മാത്രമേ ശ്രേയസിന്റെ സാന്നിധ്യമുണ്ടാവാറുള്ളൂ.

എന്നാല്‍ ടി20യിലും അഗ്രസീവായ ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കു. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി മികച്ച റണ്‍വേട്ടയും ശ്രേയസ് നടത്തിയിരുന്നു. അഞ്ചാം നമ്പറില്‍ കളിക്കുക യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ്. ബാറ്റിങിനൊപ്പം ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

SHREYAS IYER

ടീമില്‍ ഇവരും

ഇന്ത്യന്‍ ടി20 ടീമിലെ ആറാമന്‍ സ്റ്റാര്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. പരിക്കു കാരണമാണ് ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ഏകദിന പരമ്പരയും ഹാര്‍ദിക്കിനു നഷ്ടമായിരുന്നു.

ഏഴാമന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ്. നേരത്ത ടി20യില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും തന്റെ സ്ഥാനമുറപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ക്രുനാല്‍ വഹിച്ചത്.

എട്ടാമനായി കളിക്കുക യുവ സ്പിന്നറായ രവി ബിഷ്‌നോയിയാണ്. ഒരു സമയത്തു ടി20യില്‍ ടീമിന്റെ പ്രീമിയം ബൗളറായി ഉയര്‍ന്നു വരുമെന്നു പ്രതീക്ഷിക്കപ്പെട്ടയാളാണ് അദ്ദേഹം. പക്ഷെ ഇപ്പോള്‍ ബിഷ്‌നോയ് ചിത്രത്തില്‍ പോലുമില്ല. മൂന്നു ഫാസ്റ്റ് ബൗളര്‍മാരാണ് ടീമിലെ മറ്റുള്ളവര്‍.

പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയാണ്. അദ്ദേഹത്തിനു കൂട്ടായി മുഹമ്മദ് സിറാജാണ്. രണ്ടു പേരും ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ല. ഇവര്‍ക്കൊപ്പം ടീമിലെ മൂന്നാമത്തെ പേസര്‍ ആവേശ് ഖാനാണ്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അദ്ദേഹം ഇപ്പോള്‍ ദേശീയ ടീമിനു പൂര്‍ണമായും പുറത്താണ്.

ഇന്ത്യന്‍ ടി20 ടീമില്‍ ഇല്ലാത്തവരുടെ 11

യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍.

Story first published: Wednesday, October 29, 2025, 14:41 [IST]
Other articles published on Oct 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+