IND vs AUS: പൊടിക്ക് അടങ്ങാം, അല്ലെങ്കില്‍ സിറാജ് അടുത്ത ശ്രീശാന്താവും! പ്രതികരിച്ച് ആരാധകര്‍
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 337 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. 157 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. മത്സരത്തിന്റെ രണ്ടാം ദിനം ഏറ്റവും കൂടുതല്‍ ആവേശകരമായത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ആക്രമണോത്സകതയാണ്.
ഓസീസ് ബാറ്റ്‌സ്മാന്‍മാരുമായി നിരന്തരം കൊമ്പുകോര്‍ത്ത് പ്രകോപിപ്പിച്ച് വിക്കറ്റ് നേടിയെടുക്കാനാണ് സിറാജ് ശ്രമിച്ചത്. മാര്‍നസ് ലബ്യുഷെയ്‌നുമായി കയര്‍ത്ത സിറാജ് ട്രാവിസ് ഹെഡിന്റെ വിക്കറ്റ് നേടിയപ്പോള്‍ അമിത ആക്രമണോത്സകമായ യാത്രയയപ്പാണ് നല്‍കിയത്. ഇതും വലിയ വിവാദമായിരിക്കുകയാണ്. അംപയറടക്കം സിറാജിന് താക്കീത് നല്‍കുകയും ചെയ്തു. ഇപ്പോഴിതാ സിറാജിന്റെ അമിത ആക്രമണോത്സകതയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ആരാധകര്‍.
അടുത്ത ശ്രീശാന്തായി മാറും
സിറാജ് ഇതേ ആക്രമണോത്സകത തുടര്‍ന്നാല്‍ അടുത്ത ശ്രീശാന്തായി മാറുമെന്നാണ് ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സിറാജിന്റെ ആക്രമണോത്സകത അദ്ദേഹം സ്വയം ചെയ്യുന്നതല്ല. ടീമിന്റെ കൃത്യമായ നിര്‍ദേശം അനുസരിച്ചാണ് സിറാജ് ഇത്തരത്തില്‍ ആക്രമണോത്സകത കാട്ടുന്നതെന്ന് ഉറപ്പാണ്. നായകന്‍ രോഹിത് ശര്‍മയും പരിശീലകരും ഇതിന് സിറാജിനെ പിന്തുണക്കുന്നുമുണ്ട്. പ്രകോപിപ്പിച്ച് വിക്കറ്റ് നേടുകയെന്ന തന്ത്രം പയറ്റിയാണ് ഇത്തരത്തില്‍ സിറാജിനെക്കൊണ്ട് ചെയ്യിക്കുന്നത്.
നേരത്തെ ശ്രീശാന്ത് ഇത്തരത്തില്‍ ചെയ്തതും ടീം ആവശ്യപ്പെട്ടിട്ടായിരുന്നു. നായകന്‍ എംഎസ് ധോണിയടക്കം അന്ന് ശ്രീശാന്തിനെ ഇത്തരത്തില്‍ കരുവാക്കി. അന്ന് ശ്രീശാന്തിനെ ടീം മാനേജ്‌മെന്റ് ഉപയോഗിച്ച അതേ രീതിയിലാണ് ഇന്ന് സിറാജിനെ ടീം മാനേജ്‌മെന്റ് ഉപയോഗിക്കുന്നത്. ഈ തന്ത്രം ടീമിന് പലപ്പോഴും ഗുണം ചെയ്യുമെങ്കിലും താരത്തിന് കാര്യമായി ഗുണം ചെയ്യില്ല. വലിയ ഭാവിയുള്ള താരങ്ങളെപ്പോലും ഇത്തരം അമിത ആക്രമണോത്സകത പിന്നോട്ടടിക്കും.

എല്ലാവരും വെറുക്കുന്ന താരമാവും
അമിത ആക്രമണോത്സകത താരങ്ങളെ വെറുക്കപ്പെട്ടവനും അഹങ്കാരിയുമാക്കി മാറ്റും. ശ്രീശാന്ത് കളിച്ചിരുന്ന സമയത്ത് മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടിയിരുന്നു. ഇന്ത്യയുടെ വിശ്വസ്തനായ പേസറായി ശ്രീശാന്ത് മാറിയെങ്കിലും ആക്രമണോത്സകതകൊണ്ട് എല്ലാവരും വെറുത്തു. ഇതാണ് ശ്രീശാന്തിന്റെ കരിയറില്‍ വലിയൊരു പ്രതിസന്ധി ഉണ്ടായപ്പോള്‍ ആരും പിന്തുണക്കാനില്ലാതെ പോയത്. സിറാജും ഇപ്പോള്‍ അമിത ആക്രമണോത്സകതയോടെ എല്ലാവരുടേയും കണ്ണിലെ കരടായി മാറിയിട്ടുണ്ട്.
സിറാജ് ഇന്ത്യക്കായി തിളങ്ങുന്ന പേസറാണെങ്കിലും ടീമിലെ അഭിവാജ്യ ഘടകമെന്നൊന്നും വിളിക്കാനാവില്ല. ഈ സാഹചര്യത്തില്‍ മോശം പെരുമാറ്റത്തിന് ഐസിസി നടപടിയുണ്ടായാല്‍ ടീമില്‍ നിന്ന് പുറത്താകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ സിറാജിനെ ടീം മാനേജ്‌മെന്റ് പോലും പിന്തുണച്ചേക്കില്ല. വലിയ കരിയര്‍ നിലവില്‍ സിറാജിനുണ്ടെന്ന് തന്നെ പറയാം. എന്നാല്‍ മോശം പെരുമാറ്റംകൊണ്ട് അദ്ദേഹം സ്വയം കരിയര്‍ നശിപ്പിക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്.
സിറാജിന്റേത് അമിത ആക്രമണോത്സകത
മുഹമ്മദ് സിറാജിന്റേത് അമിത ആക്രമണോത്സകതയാണെന്ന് പറയാം. മാര്‍നസ് ലബ്യുഷെയ്‌നെ പ്രകോപിപ്പിക്കാന്‍ പന്ത് അദ്ദേഹത്തിന് നേരെ എറിഞ്ഞത് മാന്യമായ രീതിയില്ല. ട്രാവിസ് ഹെഡ് സെഞ്ച്വറിയോടെ ഇന്ത്യയെ പ്രയാസപ്പെടുത്തിയെന്നത് വസ്തുതയാണ്. എന്നാല്‍ ഹെഡിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെ ഇത്തരമൊരു പ്രകോപനപരമായ യാത്രയയപ്പ് നല്‍കേണ്ടിയിരുന്നില്ല.
മോശം ഭാഷാ പ്രയോഗത്തിനും സിറാജിന് താക്കീത് ലഭിച്ചിരിക്കുകയാണ്. സിറാജ് ഇതേ സ്വഭാവം തുടര്‍ന്നാല്‍ കരിയറില്‍ വലിയ തിരിച്ചടി വൈകില്ലെന്ന് തന്നെ പറയാം. നാല് വിക്കറ്റുമായി സിറാജ് മികച്ച പ്രകടനമാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ കാഴ്ചവെച്ചിരിക്കുന്നത്. മികച്ച ഭാവിയുള്ള താരം മോശം പെരുമാറ്റംകൊണ്ട് കരിയര്‍ നശിപ്പിക്കില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications