For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയ്‌സ്വാള്‍ വീരുവിനെക്കാള്‍ കേമനോ? 17 ടെസ്റ്റിന് ശേഷം കൂടുതല്‍ മികവ് ആര്‍ക്ക്? കണക്കുകള്‍ ഇതാ

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വളരെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ആര് ജയിക്കും ആരാവും പരമ്പര നേടുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലായ്മയാണ് ടീമിനെ പിന്നോട്ടടിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്.

ഇന്ത്യ പ്രതീക്ഷവെക്കുന്ന യുവതാരങ്ങള്‍ക്കും മികവ് കാട്ടി മാച്ച് വിന്നര്‍മാരാവാന്‍ സാധിക്കുന്നില്ല. സമീപകാലത്തായി ഇന്ത്യയുടെ ഹീറോയായി മാറുന്ന യുവതാരമാണ് യശ്വസി ജയ്‌സ്വാള്‍. ഏറെക്കാലത്തിന് ശേഷമാണ് ഇന്ത്യക്ക് വിശ്വസ്തനായ ഇടം കൈയന്‍ ഓപ്പണറെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിന്റെ പ്രകടനത്തില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഓപ്പണറായി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ജയ്‌സ്വാള്‍ ഭാവിയിലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമാണ്.

ഓപ്പണറായി കസറുന്ന ജയ്‌സ്വാള്‍ ആക്രമണകാരിയായ ബാറ്റ്‌സ്മാന്‍ കൂടിയാണ്. വീരേന്ദര്‍ സെവാഗുമായാണ് പലരും ജയ്‌സ്വാളിനെ താരതമ്യം ചെയ്യുന്നത്. ആദ്യത്തെ 17 ടെസ്റ്റുകള്‍ക്ക് ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സെവാഗാണോ ജയ്‌സ്വാളാണോ കൂടുതല്‍ കേമന്‍? കണക്കുകളിതാ.

സെവാഗിനെക്കാളും മികച്ച കണക്കുകള്‍

ആദ്യത്തെ 17 ടെസ്റ്റില്‍ നിന്ന് 1600 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. എന്നാല്‍ സെവാഗ് നേടിയത് 1094 റണ്‍സാണ്. ജയ്‌സ്വാള്‍ 53.33 ശരാശരിയിലും 68.05 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യക്കായി കസറുന്നത്. എന്നാല്‍ സെവാഗിന്റെ ശരാശരി 40.51ഉും സ്‌ട്രൈക്ക് റേറ്റ് 69.15ഉുമായിരുന്നു. നാല് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയുമാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. എന്നാല്‍ നാല് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമായിരുന്നു ആദ്യ 17 ടെസ്റ്റിലെ സെവാഗിന്റെ സമ്പാദ്യം.

183 ബൗണ്ടറികളും 38 സിക്‌സുകളുമാണ് ജയ്‌സ്വാള്‍ പറത്തിയത്. എന്നാല്‍ സെവാഗ് 169 ഫോറും 13 സിക്‌സുമാണ് നേടിയത്. ഇതിനോടകം ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി പ്രകടനം നടത്താനും ജയ്‌സ്വാളിനായി. സെവാഗ് ഓപ്പണറായി ഇറങ്ങുന്നത് എതിരാളികളെ ഭയപ്പെടുത്തിയിരുന്നു. അതേ ഭയം സൃഷ്ടിക്കാന്‍ ജയ്‌സ്വാളിനും സാധിക്കുന്നു. ഓസീസ് താരങ്ങളടക്കം ജയ്‌സ്വാളിന്റെ മികവിനെ പ്രശംസിച്ചിരുന്നു. ഇതേ മികവ് ജയ്‌സ്വാളിന് എത്ര നാള്‍ തുടരാനാവുമെന്നതാണ് കണ്ടറിയേണ്ടത്.

virender sehwag

സെവാഗിന്റെ റെക്കോഡുകള്‍ തകര്‍ക്കുമോ?

സെവാഗിനെപ്പോലെ തന്നെ ആക്രമണകാരിയായ ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. എന്നാല്‍ സെവാഗ് സൃഷ്ടിച്ച വമ്പന്‍ റെക്കോഡുകള്‍ തകര്‍ക്കാന്‍ ജയ്‌സ്വാളിന് സാധിക്കുമെന്ന് കരുതാനാവില്ല. ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ സെവാഗിന് സാധിച്ചിട്ടുണ്ട്. ഫോമിലേക്കെത്തിയാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ സെവാഗിന് പ്രത്യേക കഴിവായിരുന്നു ഉണ്ടായിരുന്നത്. ഇതേ മികവ് സൃഷ്ടിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുമെന്ന് കരുതാനാവില്ല.

സെവാഗിനെപ്പോലെ വലിയ ഇന്നിങ്‌സ് കളിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുന്നില്ല. സെഞ്ച്വറിക്ക് ശേഷം അത് ഇരട്ട സെഞ്ച്വറിയാക്കാനും ട്രിപ്പിള്‍ സെഞ്ച്വറിയാക്കാനും സവിശേഷമായ മികവ് അത്യാവശ്യമാണ്. എന്നാല്‍ ജയ്‌സ്വാളിന് ഇത്തരത്തിലൊരു ഇന്നിങ്‌സ് കളിക്കാനായിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഇത്തരത്തില്‍ വലിയൊരു പ്രകടനം നടത്താന്‍ ജയ്‌സ്വാളിന് സാധിക്കുമെന്ന് കരുതാന്‍ ഇപ്പോള്‍ സാധിക്കില്ല. സെവാഗിന്റെ ടെസ്റ്റ് കണക്കുകള്‍ അത്ര എളുപ്പത്തില്‍ ആര്‍ക്കും നേടാന്‍ സാധിക്കുന്നതല്ല.

സെവാഗിന്റെ ടെസ്റ്റ് കണക്കുകള്‍

സെവാഗ് 104 ടെസ്റ്റ് കളിച്ചാണ് ഇന്ത്യയുടെ പടിയിറങ്ങിയത്. 49.34 എന്ന ഗംഭീര ശരാശരി ടെസ്റ്റില്‍ നേടുകയെന്നത് ഒട്ടും എളുപ്പമല്ല. 8586 റണ്‍സാണ് സെവാഗിന്റെ പേരിലുള്ളത്. ഇതില്‍ 23 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറികളുമാണുള്ളത്. എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സെവാഗിന് പ്രത്യേക മികവുണ്ട്. സെവാഗ് ക്രീസില്‍ നില്‍ക്കുന്നിടത്തോളം എതിര്‍ ടീമിന് മുകളില്‍ വലിയ സമ്മര്‍ദ്ദമുണ്ടാവും. ഇത്തരമൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 40 വിക്കറ്റുകള്‍ നേടിയെടുക്കാനും സെവാഗിന് സാധിച്ചിട്ടുണ്ട്.

Story first published: Saturday, December 21, 2024, 7:20 [IST]
Other articles published on Dec 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+