Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓപ്പണിങില്‍ സ്വാഹ, ആറാമനായിട്ടും രക്ഷയില്ല; രോഹിത് വിരമിക്കൂ!! ആവശ്യം ശക്തം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ വലിയ ബാറ്റിങ് തകര്‍ച്ചയാണ് ടീം ഇന്ത്യക്കു നേരിട്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവരുടെ മടങ്ങിവരവും ഈ ടെസ്റ്റില്‍ ഇന്ത്യക്കു കാര്യമായി ഗുണം ചെയ്തില്ല. പെര്‍ത്തിലെ കഴിഞ്ഞ ടെസ്റ്റില്‍ ക്ലിക്കായ കെഎല്‍ രാഹുല്‍ - യശസ്വി ജയ്‌സ്വാള്‍ ഓപ്പണിങ് സഖ്യത്തെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ രോഹിത് ആറാം നമ്പറിലേക്കു മാറുകയായിരുന്നു.

പക്ഷെ തുടക്കകാലത്തെ തന്റെ ബാറ്റിങ് പൊസിഷനിലേക്കു തിരികെ പോവാനുള്ള അദ്ദേഹത്തിന്റെ നീക്കം ക്ലിക്കായില്ല. റണ്ണെടുക്കാന്‍ പാടുപെട്ട രോഹിത് 23 ബോളില്‍ വെറും മൂന്നു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് പിന്നാലെ അദ്ദേഹം നേരിടുന്നത്. ടെസ്റ്റില്‍ നിന്നും ഹിറ്റ്മാന്‍ വിരമിക്കണമെന്ന ആവശ്യവും ശക്തമാണ്.

ROHIT SHARMA

തട്ടിയും മുട്ടിയും രോഹിത്

ഇന്ത്യക്കു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ വളരെ മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ് രോഹിത് ശര്‍മ. ന്യൂസിലാന്‍ഡുമായി അവസാനം കളിച്ച മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആറിന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റിയാണ് അദ്ദേഹത്തിനു കുറിക്കാനായത്. മാത്രല്ല പരമ്പരയില്‍ 100 റണ്‍സ് പോലും ഹിറ്റ്മാന്‍ തികച്ചതുമില്ല.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ലഞ്ച് ബ്രേക്കിനു ഒരോവര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ആറാമനായി രോഹിത് ക്രീസിലെത്തിയത്. ശുഭ്മന്‍ ഗില്ലിന്റെ (31) പുറത്താവലിനു ശേഷമായിരുന്നു ഇത്. എന്നാല്‍ ആദ്യത്തെ ബോള്‍ മുതല്‍ ഒട്ടും ആത്മവിശ്വാസത്തിലല്ല രോഹിത് കാണപ്പെട്ടത്.

സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാനാവാതെ അദ്ദേഹം വിയര്‍ത്തു. ഇതിനിടെ പല തവണ ബീറ്റ് ചെയ്യപ്പെടുകയും ചെയ്തു. ലഞ്ച് ബ്രേക്കിനു ശേഷം മൂന്നാമത്തെ ഓവറില്‍ തന്നെ രോഹിത്തിന് വിക്കറ്റും നഷ്ടമായി. സ്‌കോട്ട് ബോളണ്ടിന്റെ ബൗളിങില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

ROHIT SHARMA

രൂക്ഷ വിമര്‍ശനം

ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി ദുരന്തമായി മാറിയ രോഹിത് ശര്‍മ എത്രയും വേഗം ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികളുടെ ആവശ്യം. ഒരു വിഭാഗം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെയും പഴിക്കുന്നുണ്ട്. രോഹിത്തിനെ ഓപ്പണിങില്‍ നിന്നും ആറാം നമ്പറിലേക്കു മാറ്റിയതു കാരണമാണ് ഇത്തരമൊരു തിരിച്ചടിയുണ്ടായതെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനു ഇപ്പോള്‍ വലിയ ബാധ്യതയായ മാറിയിരിക്കുകയാണ്. ടെസ്റ്റില്‍ ഓപ്പണിങ് റോളില്‍ അദ്ദേഹത്തിനു പഴയതു പോലെ തിളങ്ങാന്‍ കഴിയുന്നില്ല. ഓപ്പണിങ് വിട്ട് ആറാം നമ്പറിലേക്കു മാറിയിട്ടും പ്രകടനത്തില്‍ യാതൊരു വ്യത്യാസവുമില്ല. ക്യാപ്റ്റന്‍സി കൊണ്ടു മാത്രമാണ് രോഹിത് ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ തുടരുന്നത്. ഈ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു ശേഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കണമെന്നും ഫാന്‍സ് ആവശ്യപ്പെടുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മ ഇനിയും വേണമോയെന്നു ഗൗതം ഗംഭീര്‍ ഗൗരവമായി തന്നെ ആലോചിക്കണം. ബാറ്റിങില്‍ അദ്ദേഹത്തിനു ഇപ്പോള്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ഈ പരമ്പരയ്ക്കു ശേഷം രോഹിത് ടെസ്റ്റ് മതിയാക്കുന്നതാവും നല്ലത്. ഇല്ലെങ്കില്‍ വൈകാതെ അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Story first published: Friday, December 6, 2024, 14:15 [IST]
Other articles published on Dec 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+