Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ശ്രേയസ് എന്താണ് കാണിക്കുന്നത്? സഞ്ജുവിന് ചാന്‍സ് കൊടുക്കൂ!! ആഞ്ഞടിച്ച് ഇര്‍ഫാന്‍

പെര്‍ത്ത്: ഓസ്‌ട്രേലിക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പതറിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കെതിരേ ആഞ്ഞടിച്ച് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. നാലാം നമ്പറില്‍ ക്രീസിലെത്തിയ അദ്ദേഹം 24 ബോളില്‍ ഒരു ഫോറടക്കം 11 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു.

ജോഷ് ഹേസല്‍വുഡിനെതിരേ ലെഗ്‌സൈഡിലേക്കു കളിക്കാന്‍ ശ്രമിക്കവെ എഡ്ജായ ശ്രേയസിനെ വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പെ ഇടതു വശത്തേക്കു ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു. നേരത്തേ ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലും സമാനമായ ബോളിലാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

SHREYAS IYER

ശ്രേയസ് വളരെ മോശം

പെര്‍ത്തില്‍ നടന്ന മല്‍സരം പല തവണ മഴ കാരണം തടസ്സപ്പെട്ടിരുന്നു. ഇത്തരമൊരു ബ്രേക്കിനിടെയാണ് ശ്രേയസ് അയ്യരെ ഇര്‍ഫാന്‍ പഠന്‍ വിമര്‍ശിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സ്റ്റുഡിയോയില്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ഷോര്‍ട്ട് ബോള്‍ ചാലഞ്ചിനു മുന്നില്‍ ശ്രേയസ് ബുദ്ധിമുട്ടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷോര്‍ട്ട് േബാളുകള്‍ക്കെതിരേ ശ്രേയസ് അയ്യരുടെ ബാറ്റിങ് ടെക്‌നിക്ക് ക്ലബ്ബ് തലത്തിലുള്ള ബാറ്റര്‍മാരേക്കാള്‍ മോശമാണ്. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ബാറ്റ് ചെയ്യാനുള്ള ശേഷിയും അദ്ദേഹത്തിനില്ല. സഞ്ജു സാംസണിനെ പോലെ അര്‍ഹതയുള്ള കളിക്കാര്‍ക്കു ഇന്ത്യ അവസരം നല്‍കണമെന്നും ഇര്‍ഫാന്‍ ആവശ്യപ്പെട്ടു.

ഷോര്‍ട്ട് ബോളുകള്‍ക്കെതിരേയുള്ള വീക്ക്‌നെസ് ശ്രേയസിനു നേരത്തേ തന്നെയുള്ളതാണ്. ഇത്തരം ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച് ക്യാച്ച് സമ്മാനിച്ച് മടങ്ങുകെയന്നത് ഒരു സമയത്തു സ്ഥിരം കാഴ്ചയുമായിരുന്നു. പക്ഷെ പിന്നീട് ഈ ദൗര്‍ബല്യത്തെ അതിജീവി്ച്ച പുതിയൊരു ശ്രേയസിനെയും ക്രിക്കറ്റ് ലോകം കണ്ടു.

ദേശീയ ടീമിനായി കളിക്കവെയും ഐപിഎല്ലില്ലുമെല്ലാം ഷോര്‍ട്ട് ബോളുകളില്‍ അദ്ദേഹം ഒരുപാട് റണ്‍സും സ്‌കോര്‍ ചെയ്തു. ഇതോടെ ഈ വീക്ക്‌നെസ് ശ്രേയസ് മറികടന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടു. പക്ഷെ ഇപ്പോള്‍പെര്‍ത്തിലെ ആദ്യ ഏകദിനത്തില്‍ ഇതേ ദൗര്‍ബല്യം ശ്രേയസിനെ വേട്ടയാടുന്നതു പോലെയാണ് കാണപ്പെട്ടത്.

മിച്ചെല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും നതാന്‍ എല്ലിസുമെല്ലാം ഷോര്‍ട്ട് ബോളുകളെറിഞ്ഞപ്പോള്‍ അവയെ ആത്മവിശ്വാസത്തോടെ നേരിടാനോ പുള്‍ ഷോട്ടുകളിലൂടെ റണ്‍സ് കണ്ടെത്താനോ ശ്രേയസിനായില്ല. ചില ബോളുകളില്‍ ഷോട്ടിനു പോലു ശ്രമിക്കാതെ അദ്ദേഹം കുനിഞ്ഞു മാറുന്നതും കാണാമായിരുന്നു.

സഞ്ജുവിനു മിന്നിക്കാം

ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാണിച്ചതു പോലെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഏറെ അനുയോജ്യമായ സാഹചര്യങ്ങളാണ് ഓസ്‌ട്രേലിയയിലേത്. ഇത്തരം പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം.

SANJU SAMSON

ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ടിലൂടെ റണ്‍സ് കണ്ടെത്താനും സഞ്ജുവിനു കഴിയും. അതുകൊ ണ്ടു തന്നെ ഈ ഏകദിന പരമ്പരയില്‍ അദ്ദേഹം മധ്യനിരയില്‍ ടീമിനു മുതല്‍ക്കൂട്ടായി മാറുമായിരുന്നു. ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ഈ പരമ്പരയില്‍ സഞ്ജു അവഗണിക്കപ്പെട്ടു.

പകരം ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത ധ്രുവ് ജുറേലിനെയാണ് ബാക്കപ്പ് കീപ്പറായി ടീമിലുള്‍പ്പെടുത്തിയത്. സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തിനെതിരേ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി നേടിയ താരമാണ് സഞ്ജു.

2023 ഡിസംബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇത്. പക്ഷെ അതിനു ശേഷം ഒന്നര വര്‍ഷത്തോളമായി ഇന്ത്യക്കു വേണ്ടി ഒരു ഏകദിനത്തില്‍ പോലും അദ്ദേഹം കളിച്ചില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

Story first published: Sunday, October 19, 2025, 13:23 [IST]
Other articles published on Oct 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+