IND vs AUS: ഇവര്‍ക്ക് അഗ്നിപരീക്ഷ!! ഫ്‌ളോപ്പായാല്‍ പണിയുറപ്പ്; ഇന്ത്യക്കാര്‍ ആരെല്ലാം?
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ഈ മാസം 19നു തുടക്കമാവുകയാാണ്. പെര്‍ത്തിവാണ് ആദ്യ മല്‍സരം നടക്കാനിരിക്കുന്നത്. വലിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യ കളിക്കുന്ന ഏകദിന പരമ്പര കൂടിയാണിത്.ഈ വര്‍ഷമാദ്യം യുഎഇയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഏകദിനത്തില്‍ ഇന്ത്യ കളിച്ചിട്ടില്ല.
രോഹിത് ശര്‍മയ്ക്കു പകരം പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ആദ്യമായി ഇന്ത്യ കളിക്കുന്ന ഏകദിന പരമ്പര കൂടിയാണ് ഓസ്‌ട്രേലിയയിലേത്. നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചാലഞ്ചുകളിലൊന്നായിരിക്കും ഈ പരമ്പര.

15 അംഗ സംഘത്തിലുള്ള ചില കളിക്കാരെ സംബന്ധിച്ച് ഈ പരമ്പരയിലെ പ്രകടനം ഏറെ നിര്‍ണായകമാണ്. മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ അതു ഇവരുടെ കരിയറിനെ തന്നെ ബാധിച്ചേക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം.
രോഹിത് ശര്‍മ
മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നായകസ്ഥാനം നഷ്ടമായതോടെ ഏകദിന ടീമില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനവും അത്ര ഭദ്രമല്ല. ഒരുപിടി മികച്ച യുവതാരങ്ങള്‍ ഓപ്പണിങിലേക്കു അവസരം കാത്തുനില്‍ക്കുകയാണ്. യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയതോടെ 2027ലെ അടുത്ത ഏകദിന ലോകകപ്പ് പ്ലാനുകളുടെ ഭാഗമല്ല രോഹിത്തെന്നു ഉറപ്പായിരിക്കുകയാണ്. അതിനാല്‍ ഏതു നിമിഷവും ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനവും തെറിച്ചേക്കാം. ഓസ്‌ട്രേലിയയിലെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ മാത്രമേ അടുത്ത പരമ്പരയിലും രോഹിത്തിനെ നിലനിര്‍ത്തിയേക്കുകയുള്ളൂ.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ഫോമില്‍ വലിയ ഇടിവും സംഭവിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏകദിനത്തില്‍ രോഹിത്തിന്റെ ശരാശരി 37 ആണ്. സ്‌ട്രൈക്ക് റേറ്റ് 108ലേക്കു താഴുകയും ചെയ്തു. എട്ടു ഇന്നിങ്‌സുകളിലായി ഈ വര്‍ഷം അദ്ദേഹം നേടിയത് 302 റണ്‍സാണ്. 2023ലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തേത് മോശമാണെന്നു തന്നെ പറയേണ്ടി വരും.
ഏകദിന ലോകകപ്പ് നടന്ന 2023ല്‍ 11 ഇന്നിങ്സുകള്‍ രോഹിത് കളിച്ചിരുന്നു. 54.27 എന്ന കിടിലന്‍ ശരാശരിയില്‍ 125 സ്‌ട്രൈക്ക് റേറ്റില്‍ 597 റണ്‍സും അടിച്ചെടുത്തു. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമൊഴിഞ്ഞതോടെ ഓസീസുമായുള്ള പരമ്പരയില്‍ ബാറ്റിങില്‍ മാത്രം ശ്രദ്ധിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും.
ഹര്‍ഷിത് റാണ
യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയാണ് ഈ ലിസ്റ്റിലെ മറ്റൊരു താരം. മോശം ഫോമിലായിട്ടും കോച്ച് ഗൗതം ഗംഭീറിനുള്ള പ്രത്യേക താല്‍പ്പര്യം കാരണം അദ്ദേഹത്തിനു വീണ്ടും വീണ്ടും ടീമില്‍ അവസരം ലഭിക്കുകയാണ്. മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്തുള്‍പ്പെടെ പലരും ഹര്‍ഷിത്തിനു ലഭിക്കുന്ന ഈ അനാവശ്യ പിന്തുണയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അതിനാല്‍ തന്നെ ഓസ്‌ട്രേലിയയില്‍ അവസരം ലഭിച്ചാല്‍ ഹര്‍ഷിത് അതു പരമാവധി തന്നെ മുതലെടുക്കാനുള്ള ശ്രമം നടത്തിയേ തീരൂ. എങ്കില്‍ മാത്രമേ വിമര്‍ശകരുടെ വായടപ്പിക്കാനും ടീമില്‍ തനിക്കു സ്ഥാനത്തിനു അര്‍ഹതയുണ്ടെന്നും തെളിയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയുള്ളൂ.
മൂന്നു ഫോര്‍മാറ്റുകളിലും ഹര്‍ഷിത് ഇതിനകം കളിച്ചു കഴിഞ്ഞു. പക്ഷെ ഒന്നിലും അത്ര ഗംഭീരമായൊരു പ്രകടനം താരം നടത്തിയിട്ടില്ല. ഏകദിനത്തില്‍ അഞ്ചിന്നിങ്‌സുകകളിലായി 5.69 ഇക്കോണമി റേറ്റില്‍ ഹര്‍ഷിത് വീഴ്ത്തിയത് 10 വിക്കറ്റുകളാണ്.
ടി20യില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും 10.18 ഇക്കോണമി റേറ്റില്‍ നേടിയത് അഞ്ചു വിക്കറ്റ് മാത്രം. ടെസ്റ്റിലാവട്ടെ രണ്ടിന്നിങ്‌സില്‍ നാലും വിക്കറ്റാണ് ഹര്‍ഷിത്തിനു ലഭിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications