For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സിഡ്‌നിയില്‍ അവസാനത്തേത്? അശ്വിന്റെ വഴിയെ മൂന്നു പേര്‍!! ഞെട്ടലില്‍ ഫാന്‍സ്

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ കൂടുതല്‍ വരമിക്കലുകള്‍ സംഭവിച്ചേക്കുമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് ഇതിഹാസ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ബ്രിസ്ബണിലെ ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ച് മിനിറ്റുകള്‍ക്കമായിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

എന്നാല്‍ ഇതുകൊണ്ടൊന്നും വിരമിക്കലുകള്‍ നില്‍ക്കാന്‍ പോവുന്നില്ലെന്നും അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷം മൂന്നു വമ്പന്‍ താരങ്ങള്‍ കൂടി കളി മതിയാക്കിയേക്കുമെന്നുമാണ് വിവരം. ദേശീയ മാധ്യമമായ ദൈനിക് ജാഗ്രണിലെ (Dainik Jagran) മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനായ അഭിഷേക് ത്രിപാഠിയാണ് ആരാധകരെ ആശങ്കയിലാക്കുന്ന ഈ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

ROHIT SHARMA VIRAT KOHLI

ഡബ്ല്യുടിസി ഫൈനല്‍

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ സാധ്യതകള്‍ ഇപ്പോഴും തുലാസിലാണ്. ഓസ്‌ട്രേലിയയുമായുള്ള പരമ്പരയിലെ ശേഷിച്ച രണ്ടു ടെസറ്റുകളില്‍ കൂടി ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഇനി ഫൈനല്‍ സാധ്യതയുള്ളൂ. എന്നാല്‍ നിലവിലെ പ്രകടനം പരിഗണിക്കുമ്പോള്‍ ഇന്ത്യക്കു അതിനു കഴിയുമോയെന്ന കാര്യം സംശയവുമാണ്.

ദി അനലൈസര്‍ (ന്യൂസ് അപ്‌ഡേറ്റ്‌സ്) എന്ന എക്‌സ് പേജില്‍ പങ്കുവച്ചിട്ടുള്ള ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അഭിഷേക് ത്രിപാഠി അടുത്തതായി വിരമിച്ചേക്കാവുന്ന ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് പറഞ്ഞത്. ഓസ്‌ട്രേലിയയുമായുള്ള ശേഷിച്ച നാലു ഇന്നിങ്‌സുകളില്‍ നന്നായി കളിക്കാനായില്ലെങ്കില്‍ സിഡ്‌നി ടെസ്റ്റിനു ശേഷം രോഹിത് ശര്‍മ വിരമിക്കും.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു ഇന്ത്യ യോഗ്യത നേടിയില്ലെങ്കില്‍ രോഹിത്തിനൊപ്പം വിരാട് കോലി, രവീന്ദ്ര ജഡേജ എന്നീ മൂന്നു പേര്‍ കളി മതിയാക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയുടെ നാലു പേര്‍ വിരമിക്കാനിടയുണ്ടെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഇവരിലൊരാള്‍ (ആര്‍ അശ്വിന്‍) ഇപ്പോള്‍ കളി നിര്‍ത്തിക്കഴിഞ്ഞു. ഇനി മൂന്നു പേര്‍ കൂടി പോയേക്കുമെന്നും ത്രിപാഠി വിശദമാക്കി.

കടുത്ത സമ്മര്‍ദ്ദത്തില്‍

ഓസ്‌ട്രേലിയക്കെതിരേയുള്ള പരമ്പരയില്‍ ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാത്തതിനാല്‍ തന്നെ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് രോഹിത് ശര്‍മയും വിരാട് കോലിയും കടന്നുപോവുന്നത്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു പെര്‍ത്തിലെ ആദ്യ ടെസ്റ്റ് രോഹിത്തിനു നഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച ജസ്പ്രീത് ബുംറ 295 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യക്കു സമ്മാനിക്കുകയും ചെയ്തു.

RAVINDRA JADEJA

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ രോഹിത് തിരികെയെത്തിയതു മുതല്‍ ഇന്ത്യയുടെ പതനം തുടങ്ങുകയായിരുന്നു. അദ്ദേഹത്തിനു കീഴില്‍ അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ പത്തു വിക്കറ്റിനാണ് ഇന്ത്യന്‍ ടീം നാണംകെട്ടത്. സമനിലയില്‍ കലാശിച്ച ഗാബയിലെ മൂന്നാം ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ ഇന്നിങ്‌സ് തോല്‍വിയുടെ വക്കിലായിരുന്നു ഇന്ത്യ. എന്നാല്‍ ആദ്യ ദിവസം മുതല്‍ വില്ലനായി എത്തിയ മഴ കാരണം ഇന്ത്യ രക്ഷപ്പെടുകയായിരുന്നു.

ക്യാപ്റ്റന്‍സിയില്‍ ഒട്ടും അഗ്രസീവായിട്ടല്ല ഈ പരമ്പരയില്‍ രോഹിത് കാണപ്പെടുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ബുംറ ഗംഭീരമായി നയിച്ചപ്പോള്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി അത്രത്തോളമില്ലെന്നാണ് കഴിഞ്ഞ രണ്ടു ടെസ്റ്റുകളും കാണിച്ചുതന്നത്. കൂടാതെ രണ്ടാം ടെസ്റ്റ് മുതല്‍ ഓപ്പണിങ് വിട്ട് ആറാം നമ്പറിലേക്കു മാറിയ ശേഷം അവിടെയും അദ്ദേഹത്തിനു കഷ്ടകാലമാണ്. 6.33 എന്ന ദയനീയ ശരാശരിയില്‍ വെറും 19 റണ്‍സ് മാത്രമേ രോഹിത് നേടിയിട്ടുള്ളൂ.

കോലിയും ബാറ്റിങില്‍ മികച്ച ഫോമിലല്ല കാണപ്പെടുന്നത്. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ നേടിയ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള നാലിന്നിങ്‌സുകളിലും അദ്ദേഹം ഫ്‌ളോപ്പായിരുന്നു. 126 റണ്‍സാണ് പരമ്പരയില്‍ കോലി നേടിയിരിക്കുന്നത്.

ഓഫ്‌സറ്റ്ംപിന് പുറത്തേക്കു പോവുന്ന ബോളുകളില്‍ വിക്കറ്റ് കൈവിടുകയെന്നത് അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ജഡേജയാവട്ടെ ഇതിനകം ഒരു ടെസ്റ്റാണ് കളിച്ചത്. അതില്‍ 77 റണ്‍സ് നേടിയെങ്കിലും ബൗളിങില്‍ നിരാശപ്പെടുത്തി. 23 ഓവറില്‍ 95 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

Story first published: Friday, December 20, 2024, 13:14 [IST]
Other articles published on Dec 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+