Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യക്കു ഫുള്‍ മാര്‍ക്കില്ല!! ഏകദിന ടീമിന്റെ റേറ്റിങ് ഇങ്ങന, വീക്ക്‌നെസറിയാം

ഓസ്‌ട്രേലിയക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം 19 മുതല്‍ പെര്‍ത്തിലാണ് പരമ്പര തുടങ്ങാനിരിക്കുന്നത്. 15 സ്‌ക്വാഡിലെ ഏറ്റവും വലിയ സര്‍പ്രൈസ് നായകസ്ഥാനത്തു രോഹിത് ശര്‍മയില്ലെന്നതാണ്. പകരം യുവതാരം ശുഭ്മന്‍ ഗില്ലിനാണ് ക്യാപ്റ്റനായി നറുക്കുവീണിരിക്കുന്നത്. ഈ വര്‍ഷമാദ്യം യുഎഇയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഏകദിന പരമ്പര കൂടിയാണിത്.

ഓസീസിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി പരമ്പര കൈക്കലാക്കണമെങ്കില്‍ ഏറ്റവും മികച്ച കളി തന്നെ ഗില്ലിനും സംഘത്തിനും കാഴ്ചയവയ്‌ക്കേണ്ടതായി വരും. ഈ പരമ്പരയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡിനു റേറ്റിങ് നല്‍കിയാല്‍ ബാറ്റിങ്, ബൗളിങ് എന്നിവയ്ക്കു 10ല്‍ എത്ര വീതമാവും ലഭിക്കുകയെന്നു നോക്കാം.

HARDIK PANDYA

ബാറ്റിങിലെത്ര?

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പിലേക്കു വന്നാല്‍ 10ല്‍ ഒമ്പതായിരിക്കും റേറ്റിങ്. ഇതില്‍ ഒന്നു കുറയാനുള്ള കാരണം മികച്ചൊരു ഫിനിഷറുടെ അഭാവമാണ്. ബാറ്റിങിലെ പ്രധാന വീക്ക്‌നെസും ഇതു തന്നെയാണ്. പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നഷ്ടമായതാണ് ഇന്ത്യക്കു തിരിച്ചടിയായത്.

മാര്‍ച്ചില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കണ്ട അതേ ബാറ്റിങ് ലൈനപ്പ് തന്നെയാണ് ഓസീസ് പര്യടനത്തിലുമുള്ളത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മുന്‍ നായകന്‍ രോഹിത് ശര്‍മയും ചേര്‍ന്നായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുക. മൂന്നും നാലും സ്ഥാനങ്ങളില്‍ ഇതിഹാസ താരം വിരാട് കോലിയെയും പുതിയ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും കാണാം.

വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനായിരിക്കും പതിവുപോലെ അഞ്ചാം നമ്പര്‍. പക്ഷെ അതിനു ശേഷമുള്ളവര്‍ക്കു കൃത്യമായ ഒരു ബാറ്റിങ് പൊസിഷനുണ്ടായില്ല. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ കൈാര്യം ചെയ്യാന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യ ഉപയോഗിച്ചേക്കും.

ഹാര്‍ദിക്കിന്റെ പകരക്കാരനായി എത്തിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷം കുമാര്‍ റെഡ്ഡിയെ ചിലപ്പോള്‍ അക്ഷറിനേക്കാള്‍ നേരത്തേയും ക്രീസിലേക്കു അയച്ചേക്കും. ബാറ്റിങ് തകര്‍ച്ചയുണ്ടായാല്‍ മറ്റൊരു ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ മുന്നോട്ടു കൊണ്ടു വരാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.

രോഹിത്, ഗില്‍ എന്നിവരിലൊരാള്‍ക്കു പരിക്കേല്‍ക്കുകയോ, വിശ്രമം നല്‍കുകയോ ചെയ്താല്‍ ബാക്കപ്പ് ഓപ്പണറായി യശസ്വി ജയ്‌സ്വാള്‍ ടീമിലുണ്ട്. രാഹുലിന്റെ ബാക്കപ്പായി ധ്രുവ് ജുറേലും തയ്യാറായി നില്‍ക്കുന്നു. പക്ഷെ ഫിനിഷിങിന്റെ കാര്യത്തില്‍ മാത്രമാണ് ചോദ്യമുയരുന്നത്. അതു ആരെ ഏല്‍പ്പിക്കുമെന്നതില്‍ കൃത്യമായൊരു ഉത്തരമില്ല.

ബൗളിങില്‍ റേറ്റിങെത്ര?

ഇന്ത്യന്‍ ഏകദിന ടീമിന്റെ ബൗളിങ് റേറ്റിങെടുത്താല്‍ അവിടെയും ഫുള്‍ മാര്‍ക്കില്ല. 10ല്‍ ഒമ്പതു തന്നെയാണ് ബൗളിങിനും ലഭിക്കുക. ഇതിനുള്ള കാരണം ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവമാണ്. ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

JASPRIT BUMRAH

ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങും ചേര്‍ന്നായിരിക്കും ടീമിനായി ന്യൂബോള്‍ കൈകാര്യം ചെയ്യുന്നത്. രണ്ടു പേരും നേരത്തേ ഓസ്‌ട്രേലിയയില്‍ കളിച്ചു പരിചയമുള്ളവരാണ്. ഇതു ഇരുവരെയും ഇവിടുത്തെ സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടാന്‍ സഹായിക്കുകയും ചെയ്യും.

ഓസ്‌ട്രേലിയയിലെ പിച്ചുകള്‍ പേസ് ബൗളിങിനെ കൂടുതല്‍ തുണയ്ക്കുമെന്നതിനാല്‍ മൂന്നാമത്തെ പേസറായി പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ ഇവരിലൊരാളെ ഇന്ത്യ കളിപ്പിക്കാനിടയുണ്ട്. രണ്ടു പേരെയും ഒരുമിച്ച് ഇറക്കാനുള്ള സാധ്യത തീരെ കുറവാണ്.

കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറാണ് പ്രസിദ്ധ്. മാത്രമല്ല അദ്ദേഹത്തിന്റെ ബൗളിങ് ശൈലി ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ക്കു കൂടുതല്‍ യോജിച്ചതുമാണ്. അതിനാല്‍ ഇതു പ്രസിദ്ധിനെ പ്ലെയിങ് ഇലവനിലെത്തിച്ചേക്കും.

Story first published: Tuesday, October 7, 2025, 9:51 [IST]
Other articles published on Oct 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+