For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ദാദയ്ക്ക് ആശ്വാസം!! 2002നു ശേഷം ഈ നാണക്കേട് ആദ്യം, രോഹിത്തും ഗംഭീറും മാറൂ

ടെസ്റ്റ് ക്രിക്കറ്റില്‍ മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ഇന്ത്യന്‍ ടീം. നാട്ടിലും പുറത്തും സമീപകാലത്തു വലിയ തിരിച്ചടികളാണ് ഇന്ത്യക്കു നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതു കാരണം ക്യാപറ്റന്‍ രോഹിത് ശര്‍മയും മുഖ്യ കോച്ച് ഗൗതം ഗംഭീറും കടുത്ത സമ്മര്‍ദ്ദത്തിലുമായിരിക്കുകയാണ്. ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 1-0നു ലീഡ് ചെയ്ത ശേഷം ഇപ്പോള്‍ 1-2നു പിന്നിലാവുമോയെന്ന ആശങ്കയിലാണ് ഇന്ത്യ.

ഇപ്പോള്‍ ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും തോല്‍വി ഭീഷണിയിലാണ് ടീം ഇന്ത്യ. മഴ രക്ഷയ്‌ക്കെത്തിയില്ലെങ്കില്‍ ഈ മല്‍സരത്തില്‍ ഇന്നിങ്‌സ് തോല്‍വി തന്നെ ഇന്ത്യക്കു നേരിട്ടേക്കും. അതിനിടെ ഈ ടെസ്റ്റില്‍ വലിയൊരു നാണക്കേടിന്റെ റെക്കോര്‍ഡും ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. ഇതു എന്താണെന്നു നമുക്കു പരിശോധിക്കാം.

ROHIT SHARMA GAUTAM GAMBHIR

നാണക്കേടിന്റെ റെക്കോര്‍ഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ടോപ്പ് ഫൈവ് ബാറ്റര്‍മാര്‍ ഏറ്റവുമധികം തവണ ഒറ്റയക്ക സ്‌കോറിനു പുറത്തായ ചരിത്രത്തിലെ രണ്ടാമത്തെ വര്‍ഷമായി മാറിയിരിക്കുകയാണ് 2024. ഇതിനകം ഇന്ത്യയുടെ ടോപ്പ് ഫൈവ് ബാറ്റര്‍മാര്‍ 40 തവണയാണ് ഒറ്റയക്ക സ്‌കോറിനു മടങ്ങിയത്. ഇതോടെ 2002ല്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കു കീഴിലുള്ള ടീം കുറിച്ച റെക്കോര്‍ഡും രോഹിത് ശര്‍മയും സംഘവും മറികടന്നിരിക്കുകയാണ്.

2002ല്‍ ദാദയുടെ ടീമിലെ ടോപ്പ് ഫൈവ് ബാറ്റര്‍മാര് 39 തവണയാണ് ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുള്ളത്. ഇതാണ് ഈ വര്‍ഷം മറികടന്നിരിക്കുന്നത്. 1983ലായിരുന്നു ഇന്ത്യ എക്കാലത്തെയും മോശം റെക്കോര്‍ഡിട്ടത്. അന്നു ഇന്ത്യയുടെ ടോപ്പ് ഫൈവ് ബാറ്റര്‍മാര്‍ 57 തവണ ഒറ്റയക്ക സ്‌കോറിനു വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു.

1983ലെ നാണക്കേട് ഈ വര്‍ഷം ഇനി ഇന്ത്യന്‍ ടീം മറികടക്കില്ലെന്നു ആശ്വസിക്കാം. കാരണം ഇനി ഇന്ത്യക്കു മൂന്നു ഇന്നിങ്‌സുകളാണ് ഈ വര്‍ഷം ബാക്കിയുള്ളത്. ഇപ്പോള്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലെ ഒരിന്നിങ്‌സ് കൂടാതെ നാലാം ടെസ്റ്റിലെ രണ്ടിന്നിങ്‌സുകള്‍ കൂടിയാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്.

ഓസീസിനെതിരായ പ്രകടനം

ഓസ്‌ട്രേലിയയുമായി ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടോപ്പ് ഫൈവ് ബാറ്റര്‍മാര്‍ ഇതിനകം കളിച്ചിട്ടുള്ള ഇന്നിങ്‌സുകളില്‍ എങ്ങനെയാണ് പെര്‍ഫോം ചെയ്തതെന്നു നോക്കാം. പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്പ് ഫൈവിലെ മൂന്നു പേരാണ് ഒറ്റയക്ക സ്‌കോറിനു പുറത്തായത്. യശസ്വി ജയ്‌സ്വാള്‍ (0), ദേവ്ദത്ത് പടിക്കല്‍ (0), വിരാട് കോലി (5) എന്നിവരാണിത്. രണ്ടാമിന്നിങ്‌സില്‍ റിഷഭ് പന്തിനു (1) മാത്രമേ ഈ തിരിച്ചടി നേരിടേണ്ടി വന്നിട്ടുള്ളൂ.

ROHIT SHARMA YASHASVI JAISWAL

അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാള്‍ (0), വിരാട് കോലി (7) എന്നിവരാണ് ഒറ്റയക്ക സ്‌കോറിനു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. രണ്ടാമിന്നിങ്‌സില്‍ കെഎല്‍ രാഹുലും (7) ഒറ്റയക്ക സ്‌കോറിനു മടങ്ങിയിരുന്നു.

ഇപ്പോള്‍ ഗാബയില്‍ പുരോഗമിക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ യശസ്വി ജയ്‌സ്വാള്‍ (4), ശുഭ്മന്‍ ഗില്‍ (1), വിരാട് കോലി (3), റിഷഭ് പന്ത് (9) എന്നിവരെല്ലാം ഒറ്റയക്ക സ്‌കോറിനാണ് ക്രീസ് വിട്ടത്.

അതേസമയം, ന്യൂസിലാന്‍ഡുമായുള്ള അവസാന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നു പേരും രണ്ടാം ടെസ്റ്റില്‍ നാലു പേരുമാണ് ഒറ്റയക്ക സ്‌കോറുകള്‍ക്കു പുറത്തായിട്ടുള്ളത്. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അഞ്ചു പേരും ഒറ്റയക്ക സ്‌കോറുകള്‍ക്കു വിക്കറ്റ് നഷ്ടപ്പെടുത്തി. ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെടുകയും ചെയ്തിരുന്നു. സ്വന്തം നാട്ടില്‍ ഒരു പരമ്പരയിലെ മുഴുവന്‍ ടെസ്റ്റുകളിലും ഇന്ത്യക്കു തോല്‍വി നേരിട്ടതും ഇതാദ്യമായിരുന്നു.

Story first published: Tuesday, December 17, 2024, 10:06 [IST]
Other articles published on Dec 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+