Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓസീസിനെ 'പഞ്ഞിക്കിട്ടു', വമ്പന്‍ റെക്കോര്‍ഡിനൊപ്പം! നാട്ടിലെ ബെസ്റ്റ്

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഉജ്ജ്വല ബാറ്റിങ് കാഴ്ചവച്ച ഇന്ത്യ തങ്ങളുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ്. ഇന്‍ഡോറില്‍ നടക്കുന്ന കളിയില്‍ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും രണ്ടാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്‍- ശ്രേയസ് അയ്യര്‍ സഖ്യം വമ്പന്‍ കൂട്ടുകെട്ടുമായി ടീമിനെ വലിയ സ്‌കോറിലേക്കു നയിക്കുകയായിരുന്നു. അഗ്രസീവ് ബാറ്റിങിലൂടെയാണ് ഇരുവരും ഓസീസിനെ ബാക്ക്ഫൂട്ടിലാക്കിയത്.

ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ പവര്‍പ്ലേയിലെ തങ്ങളുടെ ഓള്‍ടൈം സ്‌കോറിനൊപ്പമാണ് ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം എത്തിയത്. 80 റണ്‍സായിരുന്നു ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 10 ഓവറില്‍ വാരിക്കൂട്ടിയത്. നേരത്തേ രണ്ടു തവണയാണ് പവര്‍പ്ലേയില്‍ കംഗാരുപ്പടയ്‌ക്കെതിരേ ഇത്രയും റണ്‍സ് ഇന്ത്യ അടിച്ചെടുത്തിട്ടുള്ളത്. പക്ഷെ രണ്ടും ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു.

GILL SHREAYS

അതുകൊണ്ടു തന്നെ നാട്ടില്‍ തങ്ങളുടെ ഏറ്റവുമുയര്‍ന്ന പവര്‍പ്ലേ സ്‌കോറാണ് ഈ കളിയില്‍ ഇന്ത്യ കുറിച്ചത്. നേരത്തേ 2016ല്‍ കാന്‍ബറയിലും 2020ല്‍ സിഡ്‌നിയിലും നടന്ന മല്‍സരങ്ങളില്‍ പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 80 റണ്‍സ് വീതമുണ്ടായിരുന്നു. കാന്‍ബെറയില്‍ ഒരു വിക്കറ്റായിരുന്നു ഇന്ത്യ കൈവിട്ടതെങ്കില്‍ സിഡ്‌നിയില്‍ മൂന്നു വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ ഇന്ത്യ കൈവിട്ടിരുന്നു.

ഇന്‍ഡോറില്‍ നടക്കുന്ന കളിയിലേക്കു വന്നാല്‍ പവര്‍പ്ലേ കഴിയുമ്പോള്‍ ഇന്ത്യയെ 80 റണ്‍സെന്ന മികച്ച ടോട്ടലില്‍ എത്തിക്കുന്നതില്‍ കൂടുതല്‍ റണ്‍സ് സംഭാവന ചെയ്തത് ശ്രേയസായിരുന്നു. 20 ബോളില്‍ 34 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഗില്‍ 28 ബോളില്‍ 33 റണ്‍സും സ്‌കോര്‍ ചെയ്തു. ശേഷിച്ച 13 റണ്‍സില്‍ എട്ട് റണ്‍സ് റുതുരാജ് ഗെയ്ക്വാദിന്റെ വകയായിരുന്നു. എക്‌സ്ട്രായിനത്തില്‍ അഞ്ചു റണ്‍സ് ഓസീസ് സംഭാവന നല്‍കുകയും ചെയ്തു.

വളരെ പോസിറ്റീവ് തുടക്കമായിരുന്നു ഗില്‍- റുതുരാജ് ജോടി ഇന്ത്യക്കു നല്‍കിയത്. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ആദ്യ ഓവര്‍ എറിഞ്ഞ സ്‌പെണ്‍സര്‍ ജോണ്‍സനെതിരേ 13 റണ്‍സ് ഇരുവരും അടിച്ചെടുത്തു. പക്ഷെ നാലാം ഓവറില്‍ റുതുരാജിനെ ജോഷ് ഹേസല്‍വുഡിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരി പിടികൂടി.

തുടര്‍ന്നു ഓസീസ് പിടിമുറുക്കുമെന്നു തോന്നിച്ചെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സിലൂടെ തിരിച്ചടിക്കുകയായിരുന്നു. ജോണ്‍സനെറിഞ്ഞ അഞ്ചാം ഓവറിലും ഹേസല്‍വുഡിന്റെ ആറാം ഓവറിലും ശ്രേയസ് രണ്ടു ഫോറുകള്‍ വീതമടിച്ചു.

ക്രീസിന്റെ മറുഭാഗത്തു ഗില്‍ റണ്ണെടുക്കാന്‍ തുടക്കത്തില്‍ പാടുപെട്ടു. എട്ടോവറുകള്‍ കഴിയുമ്പോള്‍ ഗില്‍ 19 ബോളില്‍ ഒമ്പതു റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ഷോണ്‍ ആബട്ടെറിഞ്ഞ ഒമ്പതാം ഓവറില്‍ ഓരോ സിക്‌സറും ഫോറുമടിച്ച് ഗില്ലും അറ്റാക്കിങ് മൂഡിലേക്കു മാറി. തൊട്ടടുത്ത ഓവറിലും ഓരോ സിക്‌സറും ഫോറും താരം അടിച്ചെടുത്തു.

SHREYAS

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 31 ഓവറുകള്‍ കഴിയുമ്പോള്‍ രണ്ടു വിക്കറ്റിനു 216 റണ്‍സെന്ന ശക്തമായ നിലയിലാണ്. സെഞ്ച്വറി കുറിച്ച ശ്രേയസിന്റെ വിക്കറ്റാണ് ഇന്ത്യക്കു രണ്ടാമതായി നഷ്ടമായത്. 90 ബോളില്‍ 11 ഫോറും മൂന്നു സിക്‌സറുമടക്കം 105 റണ്‍സ് അടിച്ചെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.

ഏകദിനത്തില്‍ ശ്രേയസിന്റെ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണിത്. പരിക്കേറ്റ് മാസങ്ങളോളം പുറത്തായിരുന്ന ശ്രേയസ് മടങ്ങിവരവില്‍ നേടിയ ആദ്യത്തെ സെഞ്ച്വറി കൂടിയാണിത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള ആദ്യ കളിയിലൂടെയായിരുന്നു അദ്ദേഹം കളിക്കളത്തിലേക്കു തിരിച്ചെത്തിയത്. നേപ്പാളുമയുള്ള അടുത്ത മല്‍സവും കളിച്ചെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

പക്ഷെ പരിക്കു കാരണം സൂപ്പര്‍ ഫോര്‍, ഫൈനല്‍ എന്നിവയില്‍ ശ്രേയസിനു പുറത്തിരിക്കേണ്ടി വന്നു. അതിനു ശേഷമാണ് ഓസീസുമായുള്ള ഈ പരമ്പരയിലൂടെ താരം തിരിച്ചെത്തിയത്. ആദ്യ കളിയില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായ ശ്രേയസ് ഈ മല്‍സരത്തില്‍ സെഞ്ച്വറിയുമായി ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു

Story first published: Sunday, September 24, 2023, 16:54 [IST]
Other articles published on Sep 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+