Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഭാജിയെ ഇടിച്ചത് പോണ്ടിങ് മറന്നോ? കോലിയെ പഠിപ്പിക്കാന്‍ വരേണ്ട! ആഞ്ഞടിച്ച് ഫാന്‍സ്

മെല്‍ബണ്‍: നാലാം ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ യുവതാരം സാം കോണ്‍സ്റ്റാസുമായി ഉടക്കിയതിനു വിരാട് കോലിയെ വിമര്‍ശിച്ച മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫാന്‍സ്. രവീന്ദ്ര ജഡേജയുടെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി കോണ്‍സ്റ്റാസ് മടങ്ങവെ കോലി മുന്നിലേക്കു വരികയും തോള്‍ കൊണ്ട് ഇടിച്ച് കടന്നു പോവുകയുമായിരുന്നു. പിന്നാലെയാണ് കോണ്‍സ്റ്റാസ് കോലിയുമായി വാക്‌പോരിലേര്‍പ്പെട്ടത്.

മോശം പെരുമാറ്റത്തെ തുടര്‍ന്നു കോലിക്കു മാച്ച് ഫീയുടെ 20 ശതമാനം പിഴയും ചുമത്തിയിരുന്നു. ഈ കളിയില്‍ കമന്ററി പറയവെയാണ്‌ കോലിയുടെ പ്രവര്‍ത്തിയെ പോണ്ടിങ് വിമര്‍ശിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നത്. കോലിയെ മാന്യത പഠിപ്പിക്കാന്‍ പോണ്ടിങിന് എന്തു യോഗ്യതയാണുള്ളതെന്നും കളിക്കുന്ന കാലത്തു അദ്ദേഹം നിരവധി തവണ മോശമായി പെരുമാറിയിട്ടുള്ള താരമാണെന്നും അവര്‍ തുറന്നടിക്കുന്നു.

KOHLI KONSTAS

കോണ്‍സ്റ്റാസിന്റെ പുറത്താവല്‍

ആദ്യദിനം ലഞ്ച് ബ്രേക്കിനു മുമ്പാണ് അരങ്ങേറ്റ മല്‍സരത്തില്‍ കിടിലന്‍ ഫിഫ്റ്റിയോടെ മിന്നിച്ച സാം കോണ്‍സ്റ്റാസിന്റെ പുറത്താവല്‍. ജസ്പ്രീത് ബുംറയെ അടക്കം പഞ്ഞിക്കിട്ട 19 കാരന്‍ 60 റണ്‍സ് നേടിയാണ് മടങ്ങിയത്. 65 ബോളുകള്‍ നേരിട്ട കോണ്‍സ്റ്റാസിന്റെ ഇന്നിങ്‌സില്‍ ആറു ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

രവീന്ദ്ര ജഡേജയെറിഞ്ഞ 20ാമത്തെ ഓവറിലെ രണ്ടാമത്തെ ബോളിലാണ് വിക്കറ്റിനു മുന്നില്‍ കുരുങ്ങി കോണ്‍സ്റ്റാസ് മടങ്ങിയത്. ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച താരത്തിനു പിഴച്ചപ്പോള്‍ ബോള്‍ നേരെ പാഡില്‍ പതിക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ ശക്തമായ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ടും വിധിക്കുകയായിരുന്നു.

കോണ്‍സ്റ്റാസ് പുറത്തായി മടങ്ങവെയാണ് കോലി പെട്ടെന്നു താരത്തിന്റെ വഴിയെ മുഖാമുഖം നടന്നുവന്നതിനു ശേഷം തോള്‍ കൊണ്ട് ഇടിച്ചത്. ഉടന്‍ തിരിഞ്ഞുനോക്കിയ ഓസീസ് താരം കോലിയുമായി ഇതേക്കുറിച്ച് സംസാരിക്കുകയും ഇരുവരും തമ്മില്‍ അല്‍പ്പനേരം വാക്‌പോരിലേര്‍പ്പെടുകയും ചെയ്തു.

പോണ്ടിങ് പറഞ്ഞതെന്ത്?

ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ ചാനലായ 7 പ്ലസില്‍ (7 Plus) കമന്ററി പറയവെയാണ് വിരാട് കോലിയെ റിക്കി പോണ്ടിങ് ശക്തമായി വിമര്‍ശിച്ചത്. കോലി മനപ്പൂര്‍വ്വം തന്നെയാണ് സാം കോണ്‍സ്റ്റാസിന ഇടിച്ചത് എന്നതില്‍ ഒരു സംശയവുമില്ലെന്നു അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. വിരാട് എങ്ങോട്ടാണ് നടന്നു പോവുന്നതെന്നു നോക്കൂ.

ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങിനെ റിക്കി പോണ്ടിങ് ഇടിച്ചു മാറ്റുന്ന വീഡിയോ

പിച്ചിന്റെ മുഴുനായി തന്റെ വലതു ഭാഗത്തേക്കു നടന്നുകയറിയാണ് ആ ഏറ്റുമുട്ടലിനു തുടക്കമിട്ടത്. അക്കാര്യത്തില്‍ എന്റെ മനസ്സില്‍ ഒരു സംശയവുമില്ലെന്നാണ് കമന്ററിക്കിടെ പോണ്ടിങ് ചൂണ്ടിക്കാണിച്ചത്. അംപയര്‍മാരും റഫറിയും ഇക്കാര്യം വീണ്ടും പരിശോധിക്കുമെന്ന കാര്യത്തിലും എനിക്കു സംശയമില്ല. ഈ സമയത്തു ഫീല്‍ഡര്‍മാര്‍ ആരും തന്നെ സമീപത്തൊന്നും ഇല്ലായിരുന്നു.

പുറത്തായി മടങ്ങവെ വളരെ വൈകിയാണ് കോണ്‍സ്റ്റാസ് തലുയര്‍ത്തി മുന്നിലേക്കു നോക്കിയതെന്നാണ് എനിക്കു തോന്നുന്നത്. തനിക്കു മുന്നില്‍ ആരെങ്കിലും ഉണ്ടായിരുന്നുവെന്നു അവനു അറിയുക പോലുമുണ്ടായി കാണില്ല. സ്‌ക്രീനില്‍ കാണുന്ന ആ മനുഷ്യന് (കോലി) ചില ചോദ്യങ്ങള്‍ക്കു ഉത്തരം പറയേണ്ടതായി വരുമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

RICKY PONTING

പോണ്ടിങിനെതിരേ ഫാന്‍സ്

വിരാട് കോലിയുടെ പ്രവര്‍ത്തിയെ ഈ തരത്തില്‍ വിമര്‍ശിക്കാനുള്ള യാതൊരു അര്‍ഹതയും റിക്കി പോണ്ടിങിനു ഇല്ലെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. റിക്കി പോണ്ടിങിന് മറ്റുള്ളവരുടെ പ്രവര്‍ത്തിയെ കുറ്റപ്പെടുക്കാന്‍ എന്ത് അര്‍ഹതയാണുള്ളത് ? നേരത്തേ ഇന്ത്യക്കെതിരേ കളിക്കവെ 19 കാരനായ ഹര്‍ഭജന്‍ സിങിന്റെ ബോള്‍ പുറത്തായപ്പോള്‍ മനപ്പൂര്‍വ്വം മുന്നോട്ടുവന്ന് തോള്‍ കൊണ്ട് ഇടിച്ചിട്ടുള്ളയാളാണ് പോണ്ടിങ്.

ഈ തരത്തിലുള്ള ഒരു പാട് മോശം പെരുമാറ്റങ്ങള്‍ ഓസ്‌ട്രേലിയക്കായി കളിക്കവെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോള്‍ തനിക്കു അതിനുള്ള യോഗ്യത ഉണ്ടോയെന്നു കൂടി പോണ്ടിങ് ചിന്തിക്കണമെന്നും ഇന്ത്യന്‍ ആരാധധകര്‍ വിമര്‍ശിക്കുകയും ചെയ്തു.

Story first published: Thursday, December 26, 2024, 15:34 [IST]
Other articles published on Dec 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+