Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫീല്‍ഡിങില്‍ ബംഗ്ലാദേശിനും താഴെ ഇന്ത്യ!! ക്യാച്ചിങില്‍ ഇത്ര ദുരന്തമോ? കണക്കുകള്‍ ഞെട്ടിക്കും

സിഡ്‌നി: ലോക ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലം ഗംഭീര പ്രകടനങ്ങളുമായി വിലസുമ്പോഴു ഫീല്‍ഡിങില്‍ വന്‍ ദുരന്തമായി മാറുകയാണ് ടീം ഇന്ത്യ. ക്യാച്ചുകള്‍ താഴെയിടുക എന്നത് ഇന്ത്യക്കു ഇപ്പോള്‍ പുത്തരിയല്ല. ഒരു മല്‍സരത്തില്‍ കുറഞ്ഞത് ഒന്നോ, രണ്ടോ ക്യാച്ചുകളെങ്കിലും പാഴാക്കുകയെന്നതു ഇന്ത്യ ശീലമാക്കി മാറ്റിയിരിക്കുുകയാണ്.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തിലും ഇന്ത്യ പതിവു തെറ്റിച്ചില്ല. ഒരു സിംപിള്‍ ക്യാച്ചാണ് ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ കൈവിട്ടു കളഞ്ഞത്. കുല്‍ദീപ് യാദവെറിഞ്ഞ 30ാം ഓവറിലായിരുന്നു ഇത്. സ്വീപ്പ് ഷോട്ടിനു ശ്രമിച്ച അലസ്‌ക് കാരിയുടെ ഷോട്ട് ലോങ്ഓണില്‍ കൈകളിലേക്കു വന്നിട്ടും അതു പ്രസിദ്ധില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.

INDIA T DILIP

ഭാഗ്യവശാല്‍ ഈ പിഴവിനു ഇന്ത്യക്കു അധികം വില നല്‍കേണ്ടി വന്നില്ല. നേരത്തേ അഡ്‌ലെയ്ഡിലെ രണ്ടാമ്ങ്കത്തില്‍ രണ്ടു അനായാസ ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ടീമിന്റെ പരാജയത്തിനു വഴിയൊരുക്കുകയും ചെയ്തു.

റെക്കോര്‍ഡ് ഞെട്ടിക്കും

2023ല്‍ നാട്ടില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പിനു ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് സ്റ്റാറ്റസ് നോക്കിയാല്‍ അതു ആരെയും അമ്പരപ്പിക്കും. ക്യാച്ചിങ് ക്ഷമത നോക്കിയാല്‍ ഇന്ത്യന്‍ ടീമിന്റെ ശതമാനം 69 മാത്രമാണ്. ഇക്കാര്യത്തില്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരേക്കാള്‍ താെയാണ് ഇന്ത്യയെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

ബംഗ്ലാദേശിന്റെ ക്യാച്ചിങ് ശതമാനം 77 ആണെങ്കില്‍ പഴയ പ്രതാപമെല്ലാം നഷ്ടനമായി താഴേക്കു വീണ വെസ്റ്റ് ഇന്‍ഡീസിന്റെ ക്യാച്ചിങ് ക്ഷമത 76 ശതാനവുമാണ്. ഏഷ്യന്‍ ക്രിക്കറ്റിലെ പുതിയ ശക്തികളായി മാറിക്കൊണ്ടിരിക്കുന്ന അഫ്ഗാനും ക്യാച്ചിങിന്റെ കാര്യത്തില്‍ ഇന്ത്യക്കും മുകളിലാണ്. 74 ശതമാനമാണ് അവരുടെ ക്യാച്ചിങ് ക്ഷമതയെന്നു കാണാം.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നോക്കുകയാണെങ്കില്‍ മൂന്നു ഫോര്‍മാറ്രുകളിലുമായി 60 ക്യാച്ചുകള്‍ ഇന്ത്യ കളഞ്ഞു കുറിച്ചിട്ടുണ്ട്. ഇതിലു െമാത്രം ഏകദേശം 25 ശരാശരിയില്‍ 1500 എക്‌സ്ട്രാ റണ്‍സും ഇന്ത്യ ദാനം ചെയ്തതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

കോച്ചിനു വിമര്‍ശനം

ഫീല്‍ഡിങില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തില്‍ ഫീല്‍ഡിങ് കോച്ചായ ടി ദിലീപ് രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്. നേരത്തേ രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചായിരിക്കെയും പരിശീലക സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നു.

ദ്രാവിഡിനു പകരം ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി എത്തിയ ശേഷം പഴയ കോച്ചിങ് സംഘത്തെ ഭൂരിഭാഗം പേരെയും ഒഴിവാക്കിയെങ്കിലും ഫീല്‍ഡിങ് കോച്ചായി ദിലീപിനെ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ബിസിസിഐയുടെ ഈ തീരുമാനം വലിയ മണ്ടത്തരമായി പോയെന്നാണ് വ്യക്തമാവുന്നത്.

INDIAN TEAM

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ദിലീപിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. ടി ദിലീപിനെ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് സ്ഥാനത്തു നിന്നും ഉടന്‍ പുറത്താക്കണം. ഇന്ത്യയെ പോലെയൊരു ലോകോത്തര ടീമില്‍ നിന്നും ഇത്രയും മോശം ഫീല്‍ഡിങും ക്യാച്ചിങും മുമ്പൊരിക്കലും കണ്ടിട്ടില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതു തന്നെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

ഈ ഇന്ത്യന്‍ ടീമിലേക്കു പുതുതായൊന്നും ചേര്‍ക്കാന്‍ ഫീല്‍ഡിങ് കോച്ചായ ടി ദിലീപിനു കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ താരങ്ങള്‍ ഓരോ കളിയിലും ക്യാച്ചുകള്‍ മല്‍സരിച്ച് കൈവിടുന്നതു പോലെയാണ് കാണപ്പെടുന്നത്. ക്യാച്ചിങ് നിലവാരം ഇത്രയും മോശമാണെങ്കില്‍ പിന്നെ എന്തിനാണ് ഒരു ഫീല്‍ഡിങ് കോച്ച്?- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Saturday, October 25, 2025, 16:37 [IST]
Other articles published on Oct 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+