IND vs AUS: ഇത്തവണ ഇന്ത്യ ഓസീസില്‍ തോല്‍ക്കും! പരമ്പര നേടില്ല; ഇതാ കാരണങ്ങള്‍
മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള പടയൊരുക്കം ഒരുവശത്ത് സജീവമായി നടക്കുകയാണ്. ഇത്തവണ എന്ത് വിലകൊടുത്തും ഇന്ത്യയെ തോല്‍പ്പിക്കണമെന്ന വാശിയിലാണ് ആതിഥേയരായ ഓസ്‌ട്രേലിയ. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയുടെ മടയില്‍ കയറി ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇതിന് മറുപടി പറയാന്‍ ശക്തമായ മുന്നൊരുക്കമാണ് ഓസീസ് നടത്തുന്നത്. സൂപ്പര്‍ താരങ്ങളുടെ ഫിറ്റ്‌നസിനടക്കം പ്രാധാന്യം നല്‍കിയാണ് ഓസീസ് പടയൊരുക്കം നടത്തുന്നത്.
അവസാന പരമ്പരകളിലെ തിരിച്ചടികള്‍ മറക്കാന്‍ മാനസികമായ മുന്നൊരുക്കവും ഓസീസ് ടീം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഗൗതം ഗംഭീറെന്ന പുതിയ പരിശീലകന് കീഴില്‍ ഓസ്‌ട്രേലിയയില്‍ മികവ് ആവര്‍ത്തിക്കാമെന്നാണ് ഇന്ത്യന്‍ ടീം കരുതുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഇത്തവണ ടെസ്റ്റ് പരമ്പര തോല്‍ക്കാനാണ് സാധ്യത കൂടുതല്‍. കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സീനിയര്‍ താരങ്ങള്‍ക്ക് പഴയ മികവില്ല
ഒന്നാമത്തെ കാരണം ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് പഴയ ഫോമില്ലെന്നതാണ്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജയിച്ചപ്പോള്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം കരുത്ത് പകര്‍ന്നുണ്ടായിരുന്നു. പുജാരയും രഹാനെയും നിലവില്‍ ഇന്ത്യന്‍ ടീമിലില്ല. വിരാട് കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലും കോലി ഫ്‌ളോപ്പായിരുന്നു.
നായകന്‍ രോഹിത് ശര്‍മക്കും പഴയതുപോലെ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ടെസ്റ്റില്‍ റിഷഭ് പന്ത് ഫോം വീണ്ടെടുത്തിട്ടുണ്ടെങ്കിലും കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍ എന്നിവരെയൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥയാണാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ മുന്നില്‍ നിന്ന് നയിക്കാത്ത പക്ഷം ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ പരമ്പര നേടുക പ്രയാസമാണെന്ന് പറയാം. നിലവിലെ താരങ്ങളില്‍ ഇന്ത്യക്ക് വിശ്വസിക്കാന്‍ കഴിയുന്നവര്‍ വിരളമാണെന്നതാണ് വസ്തുത.

മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസ് പ്രശ്‌നം
അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ഇന്ത്യയുടെ പേസര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇത്തവണയും അത് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍മാരിലൊരാളായ മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസ് ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് ഷമിയുള്ളത്. ഓസീസ് പരമ്പരക്ക് മുമ്പ് തിരിച്ചെത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
എന്നാല്‍ തിരിച്ചെത്തിയാലും ഷമിയുടെ ഫിറ്റ്‌നസ് പ്രധാനപ്പെട്ട ചോദ്യമുയര്‍ത്തുന്നു. സിറാജ്, ബുംറ, ഷമി കൂട്ടുകെട്ടിന്റെ മികവ് ഇന്ത്യയുടെ പരമ്പര നേട്ടം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ ഷമിയുടെ പരിക്ക് ഇന്ത്യയുടെ വിജയ സാധ്യതകള്‍ കുറക്കുന്നതാണ്. ആകാശ് ദീപിനെപ്പോലെ ചില യുവ പേസര്‍മാര്‍ വളര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഇവര്‍ക്ക് എത്രത്തോളം ഇംപാക്ട് ഓസീസ് പിച്ചില്‍ കാഴ്ചവെക്കാനാവുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
ഓസീസ് നിര അതിശക്തം
ഓസ്‌ട്രേലിയന്‍ നിര അവസാന രണ്ട് തവണത്തേക്കാളും വളരെ ശക്തമാണ് ഇത്തവണത്തേത്. ബാറ്റിങ് നിരയില്‍ ട്രാവിസ് ഹെഡിന്റെ വരവ് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നതാണ്. ഇന്ത്യന്‍ നിരയില്‍ മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവമുണ്ട്. എന്നാല്‍ ഇത്തവണ ഓസീസിന് കരുത്തുറ്റ പേസ് ഓള്‍റൗണ്ടര്‍മാരുടെ നിരയാണുള്ളത്. മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ഓസീസ് നിരയിലെ ഈ ഓള്‍റൗണ്ടര്‍മാര്‍. രണ്ട് പേരും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരങ്ങളാണ്.
നിലവില്‍ ഇന്ത്യന്‍ ടീമിനേയും ഓസീസ് ടീമിനേയും വ്യത്യസ്തമാക്കുന്നത് ഈ ഓള്‍റൗണ്ടര്‍മാരാണെന്ന് പറയാം. ഓസീസിന്റെ പേസ് കരുത്ത് ശക്തമാണ്. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ അടങ്ങുന്ന ഓസീസ് പേസ് നിര ഇന്ത്യക്ക് വലിയ ഭീഷണിയാണെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications