IND vs AUS: രക്ഷിക്കാന്‍ 'രോക്കോ'യ്ക്കുമാവില്ല, ഗില്ലിന്റെ ഇന്ത്യ പരമ്പര പൊട്ടും!! പ്രവചിച്ച് ഫിഞ്ച്
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഈ മാസം 19നാരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി മുന്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇന്ത്യ ഈ പരമ്പരയില്‍ തോല്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. വിജയ മാര്‍ജിനും ഫിഞ്ച് പ്രവചിച്ചിരിക്കുകയാണ്.
രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയാണ് ഗില്ലിനു കീഴില്‍ ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. രോഹിത്തിനും മറ്റൊരു സീനിയര്‍ താരവും മുന്‍ ക്യാപ്റ്റനുനായ വിരാട് കോലിക്കും ഇത്തവണ ഗില്ലിനു കീഴില്‍ കൡക്കേണ്ടതായും വരും.

ഇന്ത്യയെ തീര്‍ക്കും
വളരെ ശക്തമായ ടീമുമായാണ് ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര കളിക്കാനെത്തുന്നതെങ്കിലും വിജയിക്കാന്‍ സാധിക്കില്ലെന്നാണ് ഓസ്‌ട്രേലിയയെ ലോക ചാംപ്യന്‍മാരായ ക്യാപ്റ്റന്‍ കൂടിയായ ആരോണ്‍ ഫിഞ്ചിന്റെ പ്രവചനം. ഓസീസ് കിരീടം ചൂടിയ 2015ലെ ഏകദിന ലോകകപ്പ്, 2021ലെ ടി20 ലോകകപ്പ് എന്നിവയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു.
വരാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പര വളരെ മികച്ചതു തന്നെയായിരിക്കും. പോരാട്ടം എല്ലായ്‌പ്പോഴും ഇന്ത്യക്കെതിരേ തന്നെയായിരിക്കും. ഓസ്ട്രലിയക്കെതിരേ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുളള താരമാണ് വിരാട് കോലി. കടലാസില്‍ നിങ്ങള്‍ നോക്കിയാല്‍ ഈ പരമ്പര ഗംഭീര പോരാട്ടം തന്നെയായിരിക്കും. മാത്രമല്ല പോരാട്ടം ഇഞ്ചോടിഞ്ചുമായിരിക്കും.
എങ്കിലും ഓസ്‌ട്രേലിയായിരിക്കും ഈ പരമ്പരയില്‍ ജയിക്കുകയെന്നാണ് ഞാന്‍ പറയുക. 2-1ന് മൂന്നു മല്‍സരങ്ങളുടെ പരമ്പര ഞങ്ങള്‍ നേടും. ഇതു പറയുമ്പോഴും എനിക്കു അത്ര വലിയ ആത്മവിശ്വാസമില്ല.
കാരണം ഇന്ത്യയുടേത് മഹത്തായ ടീമാണ്. വളരെ ആവേശകരമായ പരമ്പര തന്നെയായിരിക്കും ഇതെന്നും ഫിഞ്ച് വ്യക്തമാക്കി. ഐസിസിയുടെ വനിതാ ഏകിദിന ലോകകപ്പിന്റ കമന്ററിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗില്ലിനു പ്രശംസ
ടെസ്റ്റിനു പിന്നാലെ ഏകദിനത്തിലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ട യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെ ആരോണ്‍ ഫിഞ്ച് പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയിലുള്ള കന്നി ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു എന്തു ചെയ്യാന്‍ കഴിയുമെന്നു കാണാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും ഫിഞ്ച് പറയുന്നു.
ടി20 ക്രിക്കറ്റിലും ടെസ്റ്റിലുമെല്ലാം താന്‍ എത്ര മികച്ച ക്യാപ്റ്റനാണെന്നു ശുഭ്മന്‍ ഗില്‍ ഇതിനകം കാണിച്ചു തന്നിട്ടുള്ളതാണ്. ഏകദിനനത്തിലും അദ്ദേഹം മോശമാക്കില്ലെന്നു എനിക്കുറപ്പുമുണ്ട്. വളരെ ഗംഭീര കളിക്കാരനാണ് ഗില്‍.
പ്രത്യേകിച്ചും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഇംഗണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ അത്യജ്വലമായാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. മൂന്നു ഫോര്‍മാറ്റുകളിലും നായകസ്ഥാനത്തേക്കു വരുന്നതിലുള്ള ഏറ്റവും വലിയ സ്റ്റെപ്പായിരുന്നു അതെന്നും ഫിഞ്ച് ചൂണ്ടിക്കാട്ടി.

രോക്കോയുടെ സാന്നിധ്യം
രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സാന്നിധ്യം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിനു ഏറെ മുതല്‍ക്കൂട്ടായി മാറുമെന്നും ആരോണ്‍ ഫിഞ്ച് പറയുന്നു. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലേക്കു നോക്കിയാല്‍ ഉപദേശവും സഹായവുമെല്ലാം തേടാന്‍ ശുഭ്മന്‍ ഗില്ലിനു അധികം ഓപ്ഷനുകളുണ്ടായിരുന്നില്ല.
എന്നിട്ടും ക്യാപ്റ്റനെന്ന നിലയില്‍ തന്റെ റോള്‍ അദ്ദേഹം ഗംഭീരമാക്കിയിരുന്നു. പക്ഷെ ഓസ്‌ട്രേലിയയിലെ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം ഗില്ലിനൊപ്പമുണ്ട്. ഇതു ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തെ കൂടുതല്‍ ശാന്തനാക്കുകയും ചെയ്യും.
ദീര്‍ഘകാലമായി ടീമിനൊപ്പമുള്ളവരാണ് രോഹിത്തും കോലിയും. ടീമിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോവാന്‍ ആഗ്രഹിക്കുന്നുവോ അതിനുള്ള എല്ലാ ഐഡിയകളും ഇവരില്‍ നിന്നും നേടിയെടുക്കാന്‍ ഗില്ലിനു സാധിക്കുമെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications