For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: നാലാമങ്കം ഇന്ത്യ ജയിക്കും!! ഓസ്‌ട്രേലിയക്കു ചങ്കിടിപ്പ്, ഈ കാരണം

മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. മൂന്നു ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇരുടീമുകളും ഇപ്പോള്‍ 1-1നു ഒപ്പമാണുള്ളത്. അതുകൊണ്ടു തന്നെ ഇനി ശേഷിക്കുന്ന രണ്ടു ടെസ്റ്റുകളുടെ ഫലമാണ് പരമ്പര വിജയികളെ തീരുമാനിക്കുക. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിനു ജയിച്ചപ്പോള്‍ രണ്ടാമങ്കത്തില്‍ ഓസീസ് പത്തു വിക്കറ്റിനു കണക്കു തീര്‍ക്കുകയും ചെയ്തു.

മഴയില്‍ മുങ്ങിയ ഗാബയിലെ മൂന്നാം ടെസ്റ്റ് സമനിലയിലും കലാശിക്കുകയായിരുന്നു. ഈ മാസം 26 മുതല്‍ മെല്‍ബണിലാണ് ഇനി നാലാമങ്കം തുടങ്ങാനിരിക്കുന്നത്. ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയായിരിക്കും ഈ മല്‍സരത്തില്‍ ഇറങ്ങുക. മാത്രമല്ല, ഈ ടെസ്റ്റില്‍ ഇന്ത്യ ജയിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനു പിന്നിലെ കാരണമറിയാം.

INDIAN TEST TEAM

ഇന്ത്യയുടെ റെക്കോര്‍ഡ്

ക്രിസ്മസിനു തൊട്ടടുത്ത ദിവസം (ബോക്‌സിങ് ഡേ) കളിച്ചിട്ടുള്ള ടെസ്റ്റുകളിലെ ഗംഭീര റെക്കോര്‍ഡാണ് നാലാം ടെസ്റ്റിലും ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ കളിച്ചിട്ടുള്ള ഒരു ബോക്‌സിങ് ഡേ ടെസ്റ്റില്‍ പോലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ഈ റെക്കോര്‍ഡ് മെല്‍ബണിലെ നാലാമങ്കത്തില്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. കൂടുതല്‍ കരുത്തോടെ ആഞ്ഞടിക്കാന്‍ ഈ കണക്കുകള്‍ ഇന്ത്യയെ തീര്‍ച്ചയായും സഹായിക്കുകയും ചെയ്യും. എന്നാല്‍ ബോക്‌സിങ് ഡേ ടെസ്റ്റുകളില്‍ ഇന്ത്യയുടെ അവിശ്വസനീയ റെക്കോര്‍ഡ് ഓസ്‌ട്രേലിയയെ ആശങ്കയിലാക്കുന്നുണ്ട്.

ഗാബയിലെ തിരിച്ചുവരവ്

ബ്രിസ്ബണിലെ ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ നടത്തിയ ഗംഭീര തിരിച്ചുവരവാണ് മെല്‍ബണില്‍ ഇന്ത്യയുടെ വിജയസാധ്യതകള്‍ വര്‍ധിപ്പിക്കുന്ന രണ്ടാമത്തെ ഘടകം. സമനിലയില്‍ കലാശിച്ച കഴിഞ്ഞ ടെസ്റ്റിന്റെ മൂന്നാംദിനം വരെ ഓസ്‌ട്രേലിയക്കായിരുന്നു മേധാവിത്വം. ഇന്നിങ്‌സ് വിജയം തന്നെ അവര്‍ സ്വപ്‌നം കാണുകയും ചെയ്തിരരുന്നു. എന്നാല്‍ നാലാം ദിനം ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കണ്ടത്.

ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 445 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ഉറപ്പായും ഫോളോഓണ്‍ വഴങ്ങുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 246 റണ്‍സ് വേണമെന്നിരിക്കെ ഇന്ത്യ എട്ടു വിക്കറ്റിനു 210ലേക്കും ഒമ്പതിനു 213ലേക്കും വീണിരുന്നു.

എന്നാല്‍ അവസാന വിക്കറ്റില്‍ ആകാശ്ദീപിന്റെയും (31) ജസ്പ്രീത് ബുംറയുടെയും (10*) പോരാട്ട വീര്യം ടീമിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇതോടെ 260 റണ്‍സ് നേടി ഫോളോഓണ്‍ ഇന്ത്യ വേണ്ടെന്നു വയ്ക്കുകയും ചെയ്തു. ഇതിനു ശേഷം ബൗളിങിലും ഇന്ത്യയുടെ ആധിപത്യമാണ് കണ്ടത്.

INDIA TEST

ഓസീസ് ബാറ്റിങ് ലൈനപ്പിനെ ഇന്ത്യ തകര്‍ത്തെറിഞ്ഞു. ഏഴു വിക്കറ്റിനു 89 റണ്‍സിലേക്കു അവര്‍ കൂപ്പുകുത്തുകയും ചെയ്തിരുന്നു. ടീം ടോട്ടല്‍ 100 പോലും കടക്കില്ലെന്നിരിക്കെ ഓസീസ് ഇതേ സ്‌കോറിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്നു 275 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസീസ് നല്‍കിയത്. 54 ഓവറുകളോളം ബാക്കിയുമുണ്ടായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് അസാധ്യമായ ലക്ഷ്യമായിരുന്നില്ല ഇത്. രണ്ടോ, മൂന്നോ പേര്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചാല്‍ പിന്തുടര്‍ന്നു ജയിക്കാവുന്ന ടോട്ടലായിരുന്നു ഇത്. പക്ഷെ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ എട്ടു റണ്‍സില്‍ നില്‍ക്കെ മഴയെത്തുകയും തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കുകയുമായിരുന്നു.

പരാജയത്തിന്റെ വക്കില്‍ നിന്നാണ് ഈ തരത്തിലൊരു തിരിച്ചുവരവ് നടത്തിയ ഇന്ത്യ അവിസ്മരണീയ വിജയത്തിനരികെയെത്തിയത്. ഈ പ്രകടനം നാലാം ടെസ്റ്റില്‍ ടീമിനു വലിയ പ്രചോദനമാവുകയും ചെയ്യും. ഇതേ ആത്മവിശ്വാസോടെ മെല്‍ബണിലും കളിക്കാനായാല്‍ നാലാങ്കത്തില്‍ ഓസീസിന്റെ കഥ കഴിച്ച് പരമ്പരയില്‍ 2-1നു മുന്നിലെത്താന്‍ ഇന്ത്യക്കു സാധിക്കും.

Story first published: Thursday, December 19, 2024, 7:00 [IST]
Other articles published on Dec 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+