For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 10/1, ഇന്ത്യ തോറ്റു കൊണ്ട് തുടങ്ങും!! പെര്‍ത്തില്‍ പ്രതീക്ഷ വേണ്ട? കാരണമുണ്ട്

പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ വെള്ളിയാഴ്ച ആദ്യ പോരാട്ടത്തിനു കച്ചമുറുക്കുമ്പോള്‍ ടീം ഇന്ത്യക്കു കാര്യങ്ങള്‍ അത്ര പ്രതീക്ഷ നല്‍കുന്നതല്ല. പെര്‍ത്തിലെ ഓപ്റ്റസ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 7.50 മുതലാണ് മല്‍സരം ആരംഭിക്കുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. കൂടാതെ പരിക്കേറ്റ യുവതാരം ശുഭ്മന്‍ ഗില്ലിന്റെയും സേവനം ഇന്ത്യക്കു ലഭിക്കില്ല.

വിജയത്തോടെ തന്നെ അടുത്ത വര്‍ഷം ജനുവരി വരെ നീളുന്ന പര്യടനത്തിനു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യന്‍ ടീം ആഗ്രഹിക്കുക. പക്ഷെ ഇന്ത്യയുടെ ഈ മോഹം നടന്നേക്കില്ല. കാരണം ഓസ്‌ട്രേലിയയില്‍ ഇതുവരെ കളിച്ചിട്ടുള്ള ടെസ്റ്റ് പരമ്പരകളെടുത്താല്‍ ആദ്യ മല്‍സരത്തില്‍ ടീമിന്റെ പ്രകടനം ഒട്ടും സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല.

കഴിഞ്ഞ 77 വര്‍ഷത്തിനിടെ 13 തവണയാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിച്ചിട്ടുള്ളത്. ഇതില്‍ 10ലും ആദ്യ ടെസ്റ്റില്‍ ടീം തോല്‍ക്കുകയായിരുന്നു. ഒന്നില്‍ മാത്രമേ ഇന്ത്യക്കു വിജയിക്കാനായിട്ടുള്ളൂ. ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഇതുവരെ ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിച്ച ആദ്യ ടെസ്റ്റുകളുടെ കൂടുതല്‍ വിവരങ്ങളറിയാം.

SUNIL GAVASKAR

ആദ്യ പര്യടനം

1947ലായിരുന്നു ഓസ്‌ട്രേലിയയില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് പരമ്പര കളിച്ചത്. ബ്രിസ്ബണില്‍ നടന്ന ഈ മല്‍സരത്തില്‍ ഇന്ത്യയെ കംഗാരുപ്പട ഇന്നിങ്‌സിനും 226 റണ്‍സിനും തോല്‍പ്പിക്കുകയായിരുന്നു. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയും ഓസീസും ആദ്യമായി കൊമ്പുകോര്‍ത്ത ടെസ്റ്റും ഇതു തന്നെയാണ്. അന്നു ഓസീസ് നിരയില്‍ മുന്‍ ബാറ്റിങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനും കളിച്ചിരുന്നു. ബ്രാഡ്മാന്റെ 180 റണ്‍സിലേറി ഓസീസ് എട്ടിനു 382 റണ്‍സെടുത്തു. മറുപടിയില്‍ ഇന്ത്യ 58, 98 എന്നിങ്ങനെ സ്‌കോറുകള്‍ക്കു പുറത്തായി.

1967 (അഡ്‌ലെയ്ഡ്)

1967ലെ അടുത്ത പര്യടനത്തില്‍ അഡ്‌ലെയ്ഡിലാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ത്തത്. ഈ മല്‍സരത്തില്‍ ഓസീസ് 146 റണ്‍സിനു ജയിച്ചകയറുകയും ചെയ്തു. 398 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസീസ് നല്‍കിയത്. പക്ഷെ 251ന് ടീം ഓള്‍ഔട്ടാവുകയായിരുന്നു.

1977 (ബിസ്ബണ്‍)

1977ല്‍ ബ്രിസ്ബണില്‍ വച്ചായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യത്തെ പോരാട്ടം. ഈ മല്‍സരത്തില്‍ ബിഷന്‍സിങ് ബേദി നയിച്ച ഇന്ത്യ 16 റണ്‍സിനു പൊരുതിത്തോല്‍ക്കുകയായിരുന്നു. സുനില്‍ ഗവാസ്‌കര്‍ (113) സെഞ്ച്വറിയും സയ്ദ് കിര്‍മാനി (55) ഫിഫ്റ്റിയും കുറിച്ചെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ ഇതു മതിയായിരുന്നില്ല.

1981 (സിഡ്‌നി)

1981ലെ ഓസീസ് പര്യടനത്തില്‍ സിഡ്‌നിയിലായിരുന്നു ഒന്നാം ടെസ്റ്റ്. ഇന്നു ഇന്ത്യ ഇന്നിങ്‌സിനും നാലു റണ്‍സിനും തോല്‍ക്കുകയും ചെയ്തു. ഓസീസ് 406 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്കു രണ്ടിന്നിങ്‌സുകളിലായി 201 റണ്‍സ് സ്‌കോര്‍ ചെയ്യാനേ കഴിഞ്ഞുള്ളൂ.

1985 (അഡ്‌ലെയ്ഡ്)

1985ലാണ് ഓസ്‌ട്രേലിയയില്‍ ആദ്യമായി ഒരു ടെസ്റ്റ് സമനിലയോടെ ഇന്ത്യ തുടങ്ങിയത്. അഡ്‌ലെയ്ഡില്‍ നടന്ന കളിയില്‍ ഓസീസിനെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ഓസീസ് 381 റണ്‍സ് നേടിയപ്പോള്‍ മറുപടിയില്‍ ഇന്ത്യ 520 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. സുനില്‍ ഗവാസ്‌കര്‍ (166*) സെഞ്ച്വറിയോടെ കസറിയിരുന്നു.

1991 (ബ്രിസ്ബണ്‍)

1991ലെ ഓസീസ് പര്യടനത്തിലെ ആദ്യടെ ടെസ്റ്റ് ബ്രിസ്ബണിലായിരുന്നു. അന്നു പത്തു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഓസ്‌ട്രേലിയന്‍ ടീം സ്വന്തമാക്കിയത്. ഇന്ത്യ നല്‍കിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് അനായാസം മറികടക്കുകയായിരുന്നു.

1999 (അഡ്‌ലെയ്ഡ്)

1999ലെ അഡ്‌ലെയ്ഡിലാണ് ഇന്ത്യ ആദ്യത്തെ ടെസ്റ്റ് കളിച്ചത്. ഓസീസ് 285 റണ്‍സിനു ഇന്ത്യയെ തകര്‍ത്തുവിടുകയും ചെയ്തു. ടെസ്റ്റ് പരമ്പരയ്ക്കു ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിയെന്നു പേരുവന്നതും ഈ പരമ്പരയോടെയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യയെ അന്നു നയിച്ചത്. 396 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 110നു ഓള്‍ഔട്ടാവുകയായിരുന്നു.

2003 (ബിസ്ബണ്‍)

2003ല്‍ ബ്രിസ്ബണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേയിയും സമനില സമ്മതിച്ച് പിരിയുകയായിരുന്നു. സൗരവ് ഗാംഗുലിയായിരുന്നു ഈ പര്യടനത്തില്‍ ഇന്ത്യന്‍ നായകന്‍.

2007 (മെല്‍ബണ്‍)

2007ല്‍ മെല്‍ബണാണ് ആദ്യ ടെസ്റ്റിനു ആതിഥേയത്വം വഹിച്ചത്. ഈ മല്‍സരത്തില്‍ ഓസീസ് 337 റണ്‍സിനു ഇന്ത്യയെ കെട്ടുകെട്ടിക്കുകയും ചെയ്തു. അനില്‍ കുംബ്ലെയ്ക്കു കീഴിലാണ് ഇന്ത്യ ഈ മല്‍സരം കളിക്കാനിറങ്ങിയത്.

2011 (മെല്‍ബണ്‍)

2011ലെ പര്യടനത്തിലും ഇന്ത്യന്‍ ടീമിന്റെ ആദ്യ ടെസ്റ്റ് മെല്‍ബണിലായിരുന്നു. ഈ മല്‍സസരത്തില്‍ ഓസ്‌ട്രേലിയ 122 റണ്‍സിന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. 292 റണ്‍സിന്റെ വിജയലക്ഷ്യമാണ് എംഎസ് ധോണി നയിച്ച ഇന്ത്യക്കു ഓസീസ് നല്‍കിയത്. റണ്‍ചേസില്‍ ടീം 169നു പുറത്താവുകയും ചെയ്തു.

VIRAT KOHLI

2014 (അഡ്‌ലെയ്ഡ്)

2014ലെ പര്യടനത്തില്‍ അഡ്‌ലെയ്ഡില്‍ കളിച്ച ആദ്യ ടെസ്റ്റില്‍ 48 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചുകയറിയത്. വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറിയതും ഈ മല്‍സരത്തിലൂടെയാണ്.

2018 (അഡ്‌ലെയ്ഡ്)

2018ലാണ് ഓസ്‌ട്രേയിയയില്‍ ആദ്യമായി ഒരു ടെസ്റ്റ് വിജയത്തോടെ തുടങ്ങാന്‍ ഇന്ത്യക്കു സാധിച്ചത്. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീം 31 റണ്‍സിന് ഓസീസിനെ ഞെട്ടിക്കുകയായിരുന്നു.

2020 (അഡ്‌ലെയ്ഡ്)

2020ലായിരുന്നു ഇന്ത്യയുടെ അവസാന ഓസ്‌ട്രേലിയന്‍ പര്യടനം. അന്നു പകലു രാത്രിയുമായി അഡ്‌ലെയ്ഡിരാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. മല്‍സരത്തില്‍ ഓസീസ് എട്ടു വിക്കറ്റിനു ഇന്ത്യയെ കെട്ടുകെട്ടിക്കുകയും ചെയ്തു.

Story first published: Thursday, November 21, 2024, 11:00 [IST]
Other articles published on Nov 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+