Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂപ്പര്‍ താരമടക്കം 2 പേര്‍ ഔട്ട്!! ലൈനപ്പും മാറും, ഈ 11 ഇറക്കിയാല്‍ ഇന്ത്യ ജയിക്കും

ബ്രിസ്ബണ്‍: മഴ കളി തുടരുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലേക്കു നീങ്ങുകയാണ്. കളിയുടെ ഭൂരിഭാഗവും മഴ കവര്‍ന്നു കഴിഞ്ഞു. ഇനി ഈ ടെസ്റ്റില്‍ വിജയസാധ്യതയുള്ളത് ഓസ്‌ട്രേലിയക്കു മാത്രമാണ്. കളി സമനിലയില്‍ അവസാനിച്ചാല്‍ അതു ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയായിരിക്കും. എന്നാല്‍ ഒരു ദിവസം കൂടി ബാക്കിനില്‍ക്കെ വിജയം തന്നെയാണ് ഓസ്‌ട്രേലിയന്‍ ടീം ആഗ്രഹിക്കുക.

ഗാബ ടെസ്റ്റില്‍ ജയിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിക്കിഴിഞ്ഞതിനാല്‍ നാലാമങ്കത്തിനെക്കുറിച്ചാണ് ഇന്ത്യന്‍ ടീം ഇനി പ്ലാന്‍ ചെയ്യേണ്ടത്. ഈ മാസം 26 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരമ്പരയിലെ അടുത്ത ടെസ്റ്റ് നടക്കാനിരിക്കുന്നത്.

ഇതില്‍ എന്തു വില കൊടുത്തും ഇന്ത്യക്കു ജയിച്ചേ തീരുകയുള്ളൂ. പക്ഷെ അതിനാല്‍ പ്ലെയിങ് ഇലവനിലും ടീം കോമ്പിനേഷനുകളിലും ഇന്ത്യ ചില മാറ്റങ്ങളും വരുത്തിയേ തീരൂ. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ROHIT SHARMA

രോഹിത് ഓപ്പണ്‍ ചെയ്യണം

ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ വരുത്തേണ്ട ആദ്യത്തെ മാറ്റം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആറാം നമ്പര്‍ വിട്ട് ഓപ്പണിങിലേക്കു തിരികെ വരണമെന്നതാണ്. തന്റെ പഴയ പൊസിഷനായ ആറാം നമ്പറിലേക്കു മാറിയ ശേഷം ബാറ്റിങില്‍ അദ്ദേഹം ദയനീയ പരാജയമാണ്. ഒട്ടും ആത്മവിശ്വാസത്തിലല്ല പൊസിഷനില്‍ രോഹിത് കാണപ്പെടുന്നത്.

അതുകൊണ്ടു തന്നെ മധ്യനിരയില്‍ നിന്നും രോഹിത് അടുത്ത ടെസ്റ്റില്‍ തീര്‍ച്ചയായും ഓപ്പണ്‍ ചെയ്യണം. യശസ്വി ജയ്‌സ്വാളും ഹിറ്റ്മാനും തന്നെ പരമ്പരയിലെ ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ഓപ്പണ്‍ ചെയ്യേണ്ടത് പ്രധാനമാണ്. ഇതോടെ കെഎല്‍ രാഹുലിനു താഴേക്കു ഇറങ്ങേണ്ടിയും വരും.

കോലിക്കു പകരം ജുറേല്‍

ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ ശുഭ്മന്‍ ഗില്‍ തന്നെ തുടര്‍ന്നും കളിക്കണം. എന്നാല്‍ നാലാം നമ്പറില്‍ പതറുന്ന വിരാട് കോലിക്കു ഒരു ബ്രേക്ക് നല്‍കുന്നതിനെക്കുറിച്ച് ഇന്ത്യക്കു ആലോചിക്കാവുന്നതാണ്. അദ്ദേഹത്തിനു പകരം നാലാം നമ്പറില്‍ കെഎല്‍ രാഹുലിനെ ഇന്ത്യക്കു കളിപ്പിക്കാം. തുടക്കത്തില്‍ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ നഷ്ടമായാല്‍ ഇന്നിങ്‌സിനു സ്ഥിരത നല്‍കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കും.

അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് തന്നെ കളിക്കും. പക്ഷെ വിക്കറ്റ് കീപ്പിങില്‍ അദ്ദേഹം പല പിഴവുകളും പരമ്പരയില്‍ ഇതിനകം വരുത്തിയിട്ടുണ്ട്. ഇതിനു വലിയ വിലയും ടീമിനു നല്‍കേണ്ടി വന്നിരുന്നു. അതിനാല്‍ റിഷഭിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം കളിപ്പിക്കാം. പകരം ധ്രുവ് ജുറേലിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തണം.

DHRUV JUREL

വിക്കറ്റ് കീപ്പിങില്‍ റിഷഭിനേക്കാള്‍ മിടുക്കനാണ് ജുറേല്‍. റിഷഭിനു ശേഷം ആറാമായിട്ടാണ് ജുറേല്‍ ബാറ്റ് ചെയ്യേണ്ടത്. സമീപകാലത്തു മികച്ച ഫോമില്‍ കാണപ്പെടുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങ് നിരയെയും ശക്തിപ്പെടുത്തും.

ലോവര്‍ ഓര്‍ഡര്‍

ധ്രുവ് ജുറേലിനു ശേഷം ഏഴാം നമ്പറില്‍ കളിക്കേണ്ടത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ഇപ്പോള്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം ഫിഫ്റ്റിയോടെ (77) തിളങ്ങിയിരിക്കുകയാണ്. ജഡ്ഡുവിനു ശേഷം എട്ടാം നമ്പറില്‍ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയാണുള്ളത്.

തുടര്‍ന്നു മൂന്നു ഫാസ്റ്റ് ബൗളര്‍മാരുടെ ഊഴമാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബംറ തന്നെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും. എന്നാല്‍ തല്ലുകൊള്ളിയാവുന്ന മുഹമ്മദ് സിറാജിനു പകരം പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യക്കു കളിപ്പിക്കാവുന്നതാണ്. മൂന്നാമത്തെ പേസറായി ആകാശ്ദീപും കളിക്കണം.

നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്.

Story first published: Tuesday, December 17, 2024, 11:06 [IST]
Other articles published on Dec 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+