Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: എവിടെ അവന്‍? ടീം കോമ്പിനേഷന്‍ ദുരന്തം !! കലിപ്പില്‍ ശ്രീകാന്ത്, 11 മാറ്റണം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലേറ്റ വന്‍ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ടാക്റ്റിക്‌സിനും ടീം കോമ്പിനേഷനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. മഴ നിയമപ്രകാരം ഏഴു വിക്കറ്റിന്റെ പരാജയമാണ് ഈ മല്‍സരത്തില്‍ ഇന്ത്യക്കു നേരിട്ടത്. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമാണ് ഇന്ത്യയെ വലിയ തോല്‍വിയിലേക്കു തള്ളിയിട്ടത്.

മഴയെ തുടര്‍ന്നു 26 ഓവര്‍ വീതമാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ഒമ്പതു വിക്കറ്റിനു 136 റണ്‍സ് നേടാനേ ആയുള്ളൂ. ഡിഎല്‍എസ് നിയമപ്രകാരം ജയിക്കാന്‍ വേണ്ടിയികുന്ന 131 റണ്‍സ് ഓസീസ് വളരെ അനായാസം മറികടക്കുകയും ചെയ്തു.

KL RAHUL

രാഹുലിനെ എന്തിന് മാറ്റി?

പെര്‍ത്ത് ഏകദിനത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെ ആറാം നമ്പറിലേക്കു മാറ്റിയ തീരുമാനത്തെ കെ ശ്രീകാന്ത് രൂക്ഷമായി വിമര്‍ശിച്ചു. ടീമിലെ ഏറ്റവും മികച്ച ബാറ്ററായ രാഹുലാണ് കൂടുതല്‍ ബോളുകള്‍ കളിക്കേണ്ടതെന്നും അതിനാല്‍ നേരത്തേ ക്രീസിലേക്കു അയക്കേണ്ടതും ആവശ്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഎല്‍ രാഹുലിനെ ഏകദിനത്തില്‍ നാലാം നമ്പറിലും ശ്രേയസ് അയ്യരെ അഞ്ചാം നമ്പറിലും കളിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. ശ്രേയസ് സ്പിന്നിനെതിരേയാണ് കൂടുതല്‍ നന്നായി കളിക്കാറുള്ളത്. ടീം മാനേജ്‌മെന്റിന്റെ തീരുമാനം വലിയ അബദ്ധമാണ്. അക്ഷര്‍ പട്ടേലിനെയെല്ലാം ആരെങ്കിലും രാഹുലിനേക്കാള്‍ നേരത്തേ ക്രീസിലേക്കു അയക്കുമോ? ഇതു ശുദ്ധ മണ്ടത്തരം തന്നെയാണ്.

രാഹുല്‍ വേറെ ലെവല്‍ ബാറ്ററാണ്. നാല്, അഞ്ച്, ആറ് തുടങ്ങി ഏതു റോള്‍ നല്‍കിയാലും അവിടെ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് അവന്‍. കഴിഞ്ഞ കളിയില്‍ അക്ഷര്‍ നന്നായി കളിച്ചില്ലെന്നു ഞാന്‍ പറയില്ല. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച ക്ലാസിക് ബാറ്ററായ രാഹുലിനെ താഴേക്കു ഇറക്കുന്നതിനോടു ഒരിക്കലും ഞാന്‍ യോജിക്കില്ലെന്നും ശ്രീകാന്ത് ആഞ്ഞടിക്കുകയും ചെയ്തു.

പ്രതീക്ഷിച്ച സ്‌കോറില്ല

ഇന്ത്യന്‍ ടീമിനു പ്രതീക്ഷിച്ചതു പോലെയൊരു ടോട്ടല്‍ പെര്‍ത്തില്‍ നേടാനായില്ലെന്നും 150-160 റണ്‍സ് നേടിയിരുന്നെങ്കില്‍ ഇന്ത്യക്കു വിജയ സാധ്യത ഉണ്ടായിരുന്നതായും കെ ശ്രീകാന്ത് നിരീക്ഷിച്ചു.

ഈ മല്‍സരത്തില്‍ എല്ലാവരും കരുതുന്നതു പോലെ മഴ ഇന്ത്യക്കു തിരിച്ചടിയാവുകയല്ല, മറിച്ച് സഹായിക്കുകയാണ് ചെയ്തത്. കെഎല്‍ രാഹുലും അക്ഷര്‍ പട്ടേലും മികച്ച കൂട്ടുകട്ടിലൂടെയാണ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.

കൂടുതല്‍ വിക്കറ്റുകള്‍ കൈവിടാതെ 150 റണ്‍സോ, മുകളിലോ നേടിയിരുന്നെങ്കില്‍ അതു ഇന്ത്യക്കു കാര്യങ്ങള്‍ അനുകൂലമാക്കി മാറ്റുകയും ചെയ്യുമായിരുന്നെന്നും അദ്ദേഹം വിലയിരുത്തി.

KULDEEP YADAV

കുല്‍ദീപിനെ എന്തിന് ഒഴിവാക്കി?

മിന്നുന്ന ഫോമിലുള്ള റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയ തീരുമാനത്തെ കെ ശ്രീകാന്ത് രൂക്ഷമായി വിമര്‍ശിച്ചു. സ്പിന്നര്‍മാര്‍ എല്ലായ്‌പ്പോഴും വിക്കറ്റെുക്കുന്നവരാണ്. ഓസ്‌ട്രേലിയന്‍ ടീമിലേക്കു നോക്കൂ. അവര്‍ക്കായി മാത്യു ക്യുനെമാന്‍ നന്നായി ബൗള്‍ ചെയ്യുകയും രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.

നമുക്കു വേണ്ടി അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. സ്പിന്നര്‍മാര്‍ ഈ കളിയില്‍ നല്ല പ്രകടനം നടത്തിയതായി നമുക്കു കാണാം. റിസ്റ്റ് സ്പിന്നര്‍മാര്‍ ശരിക്കും മാച്ച് വിന്നര്‍മാരും കൂടിയാണ്. കുല്‍ദീപിനെ ഇന്ത്യ എന്തിനാണ് ഒഴിവാക്കിയതെന്നു എനിക്കു മനസ്സിലാവുന്നില്ലെന്നും ശ്രീകാന്ത് തുറന്നടിക്കുന്നു.

പേസ് നിരയില്‍ പ്രസിദ്ധ് കൃഷ്ണയെ കളിപ്പിക്കാതിരുന്ന തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ നന്നായി ബൗള്‍ ചെയ്യാന്‍ അവനു സാധിക്കും. നല്ല പേസും ബൗണ്‍സുമെല്ലാമുള്ള ബൗളറാണ് പ്രസിദ്ധെന്നും അദ്ദഹേം നിരീക്ഷിച്ചു.

Story first published: Monday, October 20, 2025, 8:25 [IST]
Other articles published on Oct 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+