Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് 'മണ്ടന്‍' ക്യാപ്റ്റന്‍, ആദ്യദിനം ഇന്ത്യ വരുത്തിയത് 3 പിഴവുകള്‍!! ഏതൊക്കെ?

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഓസ്‌ട്രേലിയക്കു അവകാശപ്പെട്ടതാണെന്നു പറയാം. ആറു വിക്കറ്റിനു 311 റണ്‍സെന്ന നിലയിലാണ് ഒന്നാംദിനം അവര്‍ കളി അവസാനിപ്പിച്ചത്. രണ്ടാം ദിനത്തില്‍ 150-200 റണ്‍സ് കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാനായാല്‍ ടെസ്റ്റില്‍ ഓസീസ് കൂടുതല്‍ പിടിമുറുക്കുകയും ചെയ്യും. നാലു മുന്‍നിര ബാറ്റര്‍മാരുടെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് ഓസീസ് ഇന്നിങ്‌സിനു കരുത്തായത്.

മാര്‍നസ് ലബ്യുഷെയ്ന്‍ (72), സ്റ്റീവ് സ്മിത്ത് (68*), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57) എന്നിവരാണ് ഓസീസ് നിരയില്‍ ഫിഫ്റ്റികളോടെ മിന്നിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. അദ്ദേഹം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നുള്ള മൂന്നു വലിയ പിഴവുകളാണ് ഈ ടെസ്റ്റില്‍ മുന്‍തൂക്കം നേടാന്‍ ഓസീസിനെ സഹായിച്ചത്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

WASHINGTON SUNDAR ROHIT

ആദ്യ പിഴവ്

ഇന്ത്യന്‍ ടീം വരുത്തിയ ആദ്യത്തെ പിഴവ് വാഷിങ്ടണ്‍ സുന്ദറിനെ ബൗളിങില്‍ ഉപയോഗിക്കാന്‍ വൈകിപ്പിച്ചതാണ്. മുന്‍നിര ബാറ്ററായ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയാണ് പകരം അദ്ദേഹത്തെ കളിപ്പിച്ചത്. മെല്‍ബണിലെ പിച്ചില്‍ ടേണും ബൗണ്‍സും കൊണ്ട് ഇംപാക്ടുണ്ടാക്കാന്‍ വാഷിങ്ടണിനു സാധിക്കുമായിരുന്നു. പക്ഷെ ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സില്‍ വളരെ വൈകിയാണ് അദ്ദേഹത്തിനു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പന്ത് നല്‍കിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണറായ ഉസ്മാന്‍ ഖവാജയ്‌ക്കെതിരേ വാഷിങ്ടണ്‍ നല്ലൊരു ഓപ്ഷനായിരുന്നു. പക്ഷെ വാഷിങ്ടണിനെ തുടക്കത്തില്‍ പരീക്ഷിക്കാന്‍ രോഹിത് തയ്യാറായില്ല. ഇതു ഓസീസ് താരത്തെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കാനും സഹായിക്കുകയും ചെയ്തു.

ഓസീസ് ബാറ്റര്‍മാര്‍ ക്രീസില്‍ നിലയുറപ്പിക്കുകയും സ്പിന്നര്‍മാര്‍ക്കു പിച്ചില്‍ നിന്നും കാര്യമായ സഹായങ്ങളൊന്നും ലഭിക്കാതിരിക്കുകയും ചെയ്ത സമയത്താണ് വാഷിങ്ടണ്‍ പന്തെറിഞ്ഞത്. ഇതു കാരണം ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ താരത്തിനു കഴിഞ്ഞതുമില്ല.

രണ്ടാമത്തെ പിഴവ്

മെല്‍ബണില്‍ ഇന്ത്യ വരുത്തിയ രണ്ടാമത്തെ പിഴവ് ഫാസ്റ്റ് ബൗളര്‍ ആകാശ്ദീപിനു ന്യൂബോള്‍ നല്‍കിയില്ലെന്നതാണ്. പകരം ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജാണ് ന്യൂബോള്‍ കൈകാര്യം ചെയ്തത്. ഈ പരമ്പരയിലെ കഴിഞ്ഞ മൂന്നു ടെസ്റ്റിലും ഇന്ത്യന്‍ പേസാക്രമണത്തിന്റെ ഭാരം മുഴുവന്‍ ബുംറയ്ക്കായിരുന്നു. അദ്ദേഹത്തിനു വേണ്ടത്ര പിന്തുണ മറ്റുള്ളവരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും കാണാം.

സിറാജിന് കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. വിക്കറ്റുകളെടുക്കാന്‍ പാടുപെട്ട അദ്ദേഹം ഒരുപാട് റണ്‍സും വഴങ്ങി. അതിനാല്‍ തന്നെ ഈ ടെസ്റ്റില്‍ സിറാജിനു പകരം ബുംറയ്‌ക്കൊപ്പം ആകാശ്ദീപിനെ ന്യൂബോള്‍ ബൗളറായി ഇന്ത്യക്കു പരീക്ഷിക്കാമായിരുന്നു. സിറാജിനേക്കാള്‍ അപകടകാരിയായാണ്‌ മൂന്നാം ടെസ്റ്റില്‍ അദ്ദേഹം കാണപ്പെട്ടത്. വിക്കറ്റുകളുമെടുത്തിരുന്നു.

നാലാംടെസ്റ്റിലും ആകാശ്ദീപിനെ ഇന്ത്യ നിലനിരനിര്‍ത്തിയതും ഈ കാരണത്താലാണ്. പക്ഷെ വീണ്ടും ന്യൂബോളില്‍ സിറാജില്‍ വിശ്വാസമര്‍പ്പിച്ച ഇന്ത്യയുടെ തീരുമാനം പാളി. പകരം ആകാശ്ദീപായിരുന്നെങ്കില്‍ തുടക്കത്തില്‍ ബ്രേക്ക്ത്രൂ നേടാനും ഒരുപക്ഷെ ഇന്ത്യക്കു കഴിയുമായിരുന്നു.

AKASHDEEP

മൂന്നാമത്തെ പിഴവ്

ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച ലൈനും ലെങ്ത്തും കാത്തുസൂക്ഷിച്ചില്ലെന്നതാണ് മൂന്നാമതായി വരുത്തിയ പിഴവ്. പ്രത്യേകിച്ചും ആദ്യത്തെ സെഷനില്‍ ഓസീസ് ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ പരാജയപ്പെട്ടു.

കളിയുടെ തുടക്കത്തില്‍ പിച്ചില്‍ നിന്നും അവര്‍ക്കു സഹായം ലഭിച്ചിരുന്നു. പക്ഷെ അതു മുതലാക്കാന്‍ ഇന്ത്യന്‍ പേസ് നിരയ്ക്കായില്ല. മാത്രമല്ല ഓസ്‌ട്രേലിയയുടെ കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിനെ പ്രതിരോധിക്കുന്നതിലും ഫാസ്റ്റ് ബൗളര്‍മാര്‍ പരാജയപ്പെട്ടു.

ആദ്യത്തെ സെഷനില്‍ ആറ്- എട്ട് മീറ്റര്‍ ലെങ്ത്തിലാണ് ഇന്ത്യന്‍ പേസര്‍മാര്‍ കൂടുതലായും പന്തെറിഞ്ഞത്. പരമ്പരാഗതമായി ഈ ലെങ്ത്തില്‍ ബൗള്‍ ചെയ്താല്‍ ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ഇവ സ്റ്റംപുകളിലും കൊള്ളില്ല. സ്റ്റംപുകള്‍ ലക്ഷ്യമിട്ട് കൂടുതല്‍ മെച്ചപ്പെട്ട ലെങ്തില്‍ ബൗള്‍ ചെയ്യാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ ശ്രമിക്കേണ്ടിയിരുന്നു.

Story first published: Thursday, December 26, 2024, 22:45 [IST]
Other articles published on Dec 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+