For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: തട്ടകത്തില്‍ ഇന്ത്യ ശക്തര്‍, പക്ഷെ ബാറ്റിങ് ശരാശരി നാണക്കേട്! ഇത്രക്കും ദുരന്തമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം തട്ടകത്തില്‍ അതി ശക്തരാണ്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഇന്ത്യ നാട്ടില്‍ മൃഗീയ ആധിപത്യമാണ് ടെസ്റ്റില്‍ കാഴ്ചവെച്ചിരുന്നു. അവസാന പരമ്പരയില്‍ ന്യൂസീലന്‍ഡ് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ഞെട്ടിച്ചു. എങ്കിലും നാട്ടിലെ ഇന്ത്യയുടെ ടെസ്റ്റിലെ കണക്കുകള്‍ അതി ശക്തമാണെന്ന് തന്നെ പറയാം. ഇന്ത്യയുടെ തട്ടകത്തിലെ വിജയ കുതിപ്പിന്റെ കണക്കുകള്‍ നോക്കുമ്പോള്‍ ബാറ്റിങ് നിരയുടെ സംഭാവന വളരെ വിരളമാണെന്ന് പറയാം.

ബൗളിങ് നിരയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. പലപ്പോഴും ഇന്ത്യയുടെ വീറുറ്റ ബാറ്റിങ് പ്രകടനങ്ങളാണ് വിജയത്തിന്റെ നട്ടെല്ലായതെന്നാണ് പൊതുവേ പറയുക. എന്നാല്‍ 2020 മുതലുള്ള ഇന്ത്യയുടെ നാട്ടിലെ ടെസ്റ്റ് ശരാശരി പരിശോധിക്കുമ്പോള്‍ നിരാശപ്പെടുത്തുകയാണെന്ന് തന്നെ പറയാം. 2020 മുതലുള്ള കണക്കുകള്‍ നോക്കി നാട്ടില്‍ ഏറ്റവും ശരാശരിയുള്ള ടീമുകള്‍ ഏതൊക്കെയാണെന്ന് അറിയാം.

ഇന്ത്യയുടെ ശരാശരി 25.86 മാത്രം

ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ശരാശരി പരിശോധിക്കുമ്പോള്‍ നിരാശപ്പെടേണ്ടതായിത്തന്നെ പറയാം. ഈ കാലയളവില്‍ 22 മത്സരങ്ങളില്‍ നിന്ന് 25.86 മാത്രമാണ് ഇന്ത്യയുടെ ബാറ്റിങ് ശരാശരി. വിദേശത്ത് ഇതിലും മികച്ച ശരാശരി ഇന്ത്യക്ക് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ നിലവിലെ ഇന്ത്യയുടെ നാട്ടിലെ കണക്കുകള്‍ നോക്കുമ്പോള്‍ നിരാശയാണ് ഫലം. പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കഴിഞ്ഞ കാലത്തെ പ്രകടനങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ പ്രകടന നിലവാരം ശരാശരിക്കും താഴെയാണെന്ന് തന്നെ പറയാം.

പാകിസ്താനും ഇംഗ്ലണ്ടും ഗംഭീരം

ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകള്‍ പാകിസ്താനും ഇംഗ്ലണ്ടുമാണെന്നാണ് ശരാശരിയില്‍ നിന്ന് വ്യക്തമാകുന്നത്. 2020 മുതലുള്ള കണക്കുകള്‍ പ്രകാരം പാകിസ്താന്‍ 16 ടെസ്റ്റാണ് നാട്ടില്‍ കളിച്ചത്. 35,54 എന്ന ഭേദപ്പെട്ട ശരാശരി നിലനിര്‍ത്താന്‍ പാകിസ്താന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് ഇംഗ്ലണ്ടും. 33 മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇക്കാലയളവില്‍ കളിച്ചത്. 35.54 ശരാശരി തന്നെ അവര്‍ക്കും അവകാശപ്പെടാന്‍ സാധിക്കും. ഈ രണ്ട് ടീമുകളും നാട്ടില്‍ നേടിയ വിജയങ്ങളുടെ പ്രധാന പങ്ക് ബാറ്റിങ് നിരക്ക് അവകാശപ്പെട്ടതാണെന്ന് പറയാം.

rohit sharma

ശ്രീലങ്കയും ന്യൂസീലന്‍ഡും മോശക്കാരല്ല

ശ്രീലങ്കയുടെ കണക്കുകളിലേക്ക് വരുമ്പോള്‍ 2020 മുതല്‍ അവര്‍ കളിച്ചത് 17 മത്സരമാണ്. 32.70 എന്ന ശക്തമായ ശരാശരി ശ്രീലങ്കയ്ക്ക് അവകാശപ്പെടാന്‍ സാധിക്കും. നാട്ടില്‍ ശ്രദ്ധേയ പ്രകടനങ്ങളാണ് സമീപകാലത്തായി ശ്രീലങ്ക കാഴ്ചവെക്കുന്നത്. ന്യൂസീലന്‍ഡിന്റെ കണക്കുകളിലേക്ക് വരുമ്പോള്‍ 29.61 എന്ന മികച്ച ശരാശരിയാണ് ടീം കൡക്കുന്നത്.

18 മത്സരങ്ങളാണ് ഈ കാലയളവില്‍ ന്യൂസീലന്‍ഡ് കളിച്ചത്. ബംഗ്ലാദേശിന്റെ നാട്ടിലെ ബാറ്റിങ് കണക്കുകള്‍ മോശമല്ല. 29.17 ശരാശരിയിലാണ് ബംഗ്ലാദേശ് മിന്നിക്കുന്നത്. ടീമിന്റെ വിജയ കണക്കുകള്‍ അത്ര മികച്ചതല്ലെങ്കിലും ബാറ്റിങ് ശരാശരി മോശമല്ലെന്ന് തന്നെ പറയാം.

new zeland

ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും ശരാശരി

ഓസ്‌ട്രേലിയയുടെ ശരാശരി 27.67 മാത്രമാണ്. ടെസ്റ്റില്‍ ശക്തരായ താരനിരയാണ് കംഗാരുക്കളുടേത്. 20 മത്സരങ്ങളാണ് ഇക്കാലയളവില്‍ ഓസ്‌ട്രേലിയ കളിച്ചത്. എന്നാല്‍ ടീമിന്റെ കരുത്തിന് അനുസരിച്ചുള്ള ശരാശരിയുണ്ടെന്ന് പറയാനാവില്ല. വെസ്റ്റ് ഇന്‍ഡീസ് നാട്ടില്‍ 15 മത്സരത്തില്‍ നിന്ന് 26.38 ശരാശരിയിലാണ് മികവ് കാട്ടുന്നത്. വിന്‍ഡീസിന്റെ വിജയ കണക്കുകള്‍ അത്ര മികച്ചതല്ലെന്ന് തന്നെ പറയാം. ദക്ഷിണാഫ്രിക്കയാണ് ഏറ്റവും മോശം. 24.43 മാത്രമാണ് നാട്ടിലെ ടീമിന്റെ ബാറ്റിങ് ശരാശരി. 14 മത്സരമാണ് ഇക്കാലയളവില്‍ ദക്ഷിണാഫ്രിക്ക കളിച്ചത്. എന്തായാലും പല വമ്പന്മാരും നാട്ടില്‍ ദുരന്തം ബാറ്റിങ്ങാണ് കാഴ്ചവെച്ചതെന്ന് പറയാം.

Story first published: Wednesday, November 13, 2024, 13:01 [IST]
Other articles published on Nov 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+