Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 60% സാധ്യത ആ ടീമിന്!! നാലാമങ്കത്തില്‍ ആരു നേടും? പ്രവചിച്ച് എഐ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ നിര്‍ണായകമായ നാലാമങ്കം വ്യാഴാഴ്ച നടക്കാനിരിക്കുകയാണ്. ഇരുടീമുകള്‍ക്കും ഈ പോരാട്ടം ഒരുപോലെ നിര്‍ണായകമാണ്. കാരണം ജയിക്കുന്നവര്‍ക്കു അഞ്ചു മല്‍സരങ്ങളുടെ പരമ്പര നഷ്ടമാവില്ലെന്നുറപ്പിക്കാം. അതുകൊണ്ടു തന്നെ ഇന്ത്യയും ഓസീസും ജയം തന്നെയായിരിക്കും ഈ മല്‍സരത്തില്‍ ലക്ഷ്യമിടുക.

ഹൊബാര്‍ട്ടിനെ അവസാന കളിയില്‍ ജയിക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തും. മാത്രമല്ല, ഈ കളിയില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനും ശരിയായി വന്നിരുന്നു. ഇനി അടുത്ത കളിയിലും ജയം ഇന്ത്യക്കൊപ്പം തന്നെ നില്‍ക്കുമോ? ആരാവും നാലമങ്കത്തില്‍ ജയിക്കുകയെന്നു എഐ പ്രവചിച്ചിരിക്കുകയാണ്.

SURYA MARSH

ടീം ന്യൂസ്

ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ മൂന്നാം ടി20യിലെ തകര്‍പ്പന്‍ ജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ബൗളിങിളില്‍ ചില അബദ്ധങ്ങള്‍ കാണിച്ചെങ്കിലും ബാറ്റിങില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ നടത്തിയത്. 180 പ്ലസ് സ്‌കോര്‍ ചേസ് ചെയ്തു ജയിക്കാന് ഇന്ത്യയെ സഹായിച്ചതും ഇതു തന്നെയാണ്.

പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച രണ്ടു പേരാണ് ടീമിന്റെ ഹീറോസായത്. ഒരാള്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരുന്നെങ്കില്‍ മറ്റൊരാള്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറുമാണ്. മൂന്നു വിക്കറ്റുകളോടെ പ്ലെയര്‍ ഓഫ് ദി മാച്ചായതും അര്‍ഷ്ദീപാണ്.

പിന്നീട് റണ്‍ചേസില്‍ വാഷിയുടെ വെടിക്കെട്ട് ഇന്നിങ്‌സും കണ്ടു. പുറത്താവാതെ 49 റണ്‍സാണ് അദ്ദേഹം നേടിയത്. ഇവര്‍ക്കൊപ്പം പരമ്പരയില്‍ ആദ്യമായി ചാന്‍സ് കിട്ടിയ മറ്റൊരു താരമയ ജിതേഷ് ശര്‍മയും ബാറ്റിങില്‍ സാന്നിധ്യമറിയിച്ചു. ഈ മൂന്നു പേരും അടുത്ത മല്‍സരത്തിലും ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പാണ്.

മറുഭാഗത്തു പേസര്‍ ജോഷ് ഹേസല്‍വുഡ് അടുത്ത കളിക്കുമുണ്ടാവില്ലെന്നതു ഓസീസ് ബൗളിങ് ദുര്‍ബലമാക്കും. വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡും ഇനിയുള്ള രണ്ടു മല്‍സരങ്ങളും കളിക്കില്ല. ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡുള്ള ഹെഡിന്റെ അഭാവം ആരാധകര്‍ക്കു സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്.

പിച്ച്, നേര്‍ക്കുനേര്‍

കറാറ ഓവലിലെ പിച്ചിലേക്കു വരുമ്പോള്‍ വലിയ സ്‌കോറുകള്‍ക്കു ഇവിടെ പഞ്ഞമുണ്ടാവാറില്ല. ഫ്‌ളാറ്റ്, ഫാസ്റ്റ്, ബൗണ്‍സി വിക്കറ്റാണ് ഇവിടുത്തേത്. പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കാറുള്ള ഇവിടെ 180 പ്ലസ് ടോട്ടലും പ്രതീക്ഷിക്കാം. രണ്ടാമിന്നിങ്‌സില്‍ മഞ്ഞിവീഴ്ച ഏറെ നിര്‍ണായകമായി മാറും. ഇതു റണ്‍സ് കൂടുതല്‍ എളുപ്പമാക്കി മാറ്റിയേക്കും. അതിനാല്‍ ടോസ് ലഭിക്കുന്ന ടീം ബൗളിങായിരിക്കും തിരഞ്ഞെടുത്തേക്കുക.

നേര്‍ക്കുനേര്‍ കണക്കുകളെടുത്താല്‍ ടി20യില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇതിനകം ഏറ്റുമുട്ടിയ 35 ടി20കളിയില 21ലു ജയം ഇന്ത്യക്കായിരുന്നു. ഓസീസിനു ജയിക്കാനായത് 12 മല്‍സരങ്ങളുമാണ്. രണ്ടു മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കുകയും ചെയ്തു. ഓസീസിനെതിരേ അവസാനം കളിച്ച മൂന്നു ടി20 പരമ്പരകളിലും ജയം ഇന്ത്യക്കായിരുന്നു.

ABHISHEK SHARMA

പ്രവചനമിങ്ങനെ

നാലാം ടി20യില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കാണ് വിജയസാധ്യതയെന്നാണ് എഐ ടൂളായ ഗ്രോക്കിന്റെ പ്രവചനം. കളിയില്‍ ഇന്ത്യക്കു 60 ശതമാനം വിജയസാധ്യതയുണ്ടെങ്കില്‍ ഓസീസ് ജയിക്കാനുള്ള സാധ്യത 40 ശതമാനവുമാണ്.

ഓസീസ് ബൗളിങിലെ ദൗര്‍ബല്യം ഇന്ത്യ ഈ മല്‍സരത്തില്‍ മുതലെടുക്കും. മാത്രമല്ല ഇതു പോലെയുള്ള ബാറ്റിങ് അനുകൂല പിച്ചുകളില്‍ കസറാന്‍ അഭിഷേക് ശര്‍മയ്ക്കും സൂര്യകുമാര്‍ യാദവിനും സാധിക്കുകയും ചെയ്യും. ഇന്ത്യ ഈ കളിയില്‍ 180 പ്ലസ് റണ്‍സ് ചേസ് ചെയ്തു ജയിച്ച് 2-1നു പരമ്പരയില്‍ മുന്നിലെത്തും.

ആറ്-എട്ട് വിക്കറ്റുകള്‍ക്കായിരിക്കും ഇന്ത്യന്‍ ജയമെന്നും പ്രവചനത്തില്‍ പറയുന്നു. അതിവേഗ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി അഭിഷേക് ശര്‍മയാവും പ്ലെയര്‍ ഓഫ് ദി മാച്ചായേക്കുക. രണ്ടു ടീമുകളും കൂടി 350നു മുകളില്‍ റണ്‍സും ഈ പിച്ചില്‍ അടിച്ചെടുത്തേക്കുകയും ചെയ്യും.

Story first published: Tuesday, November 4, 2025, 10:26 [IST]
Other articles published on Nov 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+