Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിക്‌സര്‍ രാജാക്കന്മാരായി ഇന്ത്യ, ലോക റെക്കോഡ്! വിന്‍ഡീസിനെ പിന്നിലാക്കി

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ കസറിയിരിക്കുകയാണ്. 99 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 399 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 217 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ശ്രേയസ് അയ്യര്‍ (105) ശുബ്മാന്‍ ഗില്‍ (104) എന്നിവരുടെ സെഞ്ച്വറി പ്രകടനങ്ങളും ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനങ്ങളുമാണ് ഇന്ത്യക്ക് കരുത്തായത്.

ഇതോടെ പല വമ്പന്‍ റെക്കോഡുകളും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഇതില്‍ എടുത്തു പറയേണ്ടത് സിക്‌സറില്‍ ലോക റെക്കോഡ് സൃഷ്ടിക്കാന്‍ ഇന്ത്യക്കായി എന്നതാണ്. ഏകദിനത്തില്‍ 3000 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ടീമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. നേരത്തെയും ഇന്ത്യയായിരുന്നു തലപ്പത്തെങ്കിലും 3000 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനായത് ഇതാദ്യമായാണ്. രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ പേരില്‍ 2953 സിക്‌സുകളാണുള്ളത്.

ലോക ക്രിക്കറ്റിലെ വമ്പനടിക്കാരായ വെസ്റ്റ് ഇന്‍ഡീസിന് പോലും നേടാനാവാത്ത റെക്കോഡാണ് ഇന്ത്യ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. പാകിസ്താനാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 2566 സിക്‌സാണ് പാക് ടീം ഏകദിനത്തില്‍ പറത്തിയത്. നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ 2476 സിക്‌സുകളാണ് നേടിയത്. ന്യൂസീലന്‍ഡ് അഞ്ചാം സ്ഥാനത്താണ്. 2387 സിക്‌സാണ് ന്യൂസീലന്‍ഡ് നേടിയത്.

ഇംഗ്ലണ്ട് 2032 സിക്‌സുകളും ദക്ഷിണാഫ്രിക്ക 1947 സിക്‌സുകളും ശ്രീലങ്ക 1779 സിക്‌സുകളും സിംബാബ്‌വെ 1303 സിക്‌സുകളും ബംഗ്ലാദേശ് 959 സിക്‌സുകളുമാണ് ഏകദിനത്തില്‍ പറത്തിയിട്ടുള്ളത്. ഇന്ത്യയുടെ പ്രമുഖ താരങ്ങളില്‍ പലരും ഓസ്‌ട്രേലിയന്‍ പരമ്പരയിലില്ലായിരുന്നു. എന്നിട്ടും ഇന്ത്യ പരമ്പര സ്വന്തമാക്കിയെന്നതാണ് എടുത്തു പറയേണ്ടത്. നായകനെന്ന നിലയില്‍ രാഹുല്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യയുടെ മറ്റ് താരങ്ങളും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

suryakumar yadav

നാട്ടിലെ 51ാം ബൈലാട്രല്‍ പരമ്പരയാണ് ഇന്ത്യ നേടിയെടുത്തിരിക്കുന്നത്. ഇൗ നേട്ടത്തിലേക്കെത്തുന്ന ആദ്യത്തെ ടീമാണ് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരേ സമ്പൂര്‍ണ്ണ ആധിപത്യം കാട്ടിയാണ് ഇന്ത്യ വിജയിച്ചത്. ബാറ്റെടുത്തവരെല്ലാം ആക്രമിച്ച് കളിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനെ (8) തുടക്കത്തിലേ നഷ്ടമായെങ്കിലും പിന്നീടങ്ങോട്ട് ഇന്ത്യ കത്തിക്കയറുകയായിരുന്നു. ശുബ്മാന്‍ ഗില്‍ 104 റണ്‍സ് നേടിയപ്പോള്‍ 6 ഫോറും 4 സിക്‌സുമാണ് പറത്തിയത്.

ശ്രേയസ് അയ്യര്‍ 105 റണ്‍സ് നേടിയപ്പോള്‍ 11 ഫോറും 3 സിക്‌സുമാണ് അടിച്ചെടുത്തത്. കെ എല്‍ രാഹുല്‍ 52 റണ്‍സ് നേടിയപ്പോള്‍ പറത്തിയത് 3 വീതം ഫോറും സിക്‌സുമാണ്. ഇഷാന്‍ കിഷന്‍ 31 റണ്‍സാണ് നേടിയത്. 2 വീതം സിക്‌സും ഫോറും അദ്ദേഹം നേടി.

പിന്നീടാണ് സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് പ്രകടനം. 37 പന്ത് നേരിട്ട് 72 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ഇതില്‍ 6 സിക്‌സും ഫോറും ഉള്‍പ്പെടും. 18 സിക്‌സുകളാണ് ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ നേടിയെടുത്തത്.

ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ താരങ്ങളെല്ലാം ഫോമിലാണ്. പ്ലേയിങ് 11ല്‍ ആരെ പരിഗണിക്കുമെന്നതാണ് ഇപ്പോഴത്തെ ഇന്ത്യയുടെ പ്രധാന പ്രശ്‌നം.

ഇന്ത്യയുടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. സൂര്യകുമാര്‍ യാദവ് ഫിനിഷര്‍ റോളിലും കസറിയതോടെ ഇന്ത്യയുടെ കരുത്ത് ഇരട്ടിച്ചിരിക്കുകയാണ്. ഇടവേളക്ക് ശേഷം വീണ്ടുമൊരു വിശ്വകിരീടം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, September 25, 2023, 7:35 [IST]
Other articles published on Sep 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+