Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ തോറ്റത് വെറുതെയല്ല!! വന്‍ പരാജയത്തിന് ഈ കാരണം, തുറന്നടിച്ച് ദാദ

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 1-3നു കൈവിട്ട ഇന്ത്യന്‍ ടീമിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ വന്‍ മാര്‍ജിനില്‍ തകര്‍ത്തുവിട്ട ശേഷമാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീം തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. 2014-15നു ശേഷം ഇതാദ്യമായാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്കു നഷ്ടമായത്.

അവസാനത്തെ നാലു പരമ്പരകളിലും കംഗാരുപ്പടയുടെ കഥ കഴിക്കാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തിരുന്നു. ഇത്തവണ പരമ്പര നഷ്ടമായതില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെയാണ് ഗാംഗുലി കുറ്റപ്പെടുത്തിയത്. ബാറ്റര്‍മാര്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ഇന്ത്യക്കു ഇങ്ങനെയൊരു തിരിച്ചടി നേരിടുമായിരുന്നില്ലെന്നു ദാദ ചൂണ്ടിക്കാട്ടി. ഇന്ത്യാ ടുഡേയുമായി (India Today) സംസാരിക്കുകയായിരുന്നു അദ്ദേഹം.

SOURAV GANGULY

തോല്‍വിക്കു പ്രധാന കാരണം

ഇന്ത്യന്‍ ടീമിനു വിന്നിങ് ടോട്ടലുകള്‍ പരമ്പരയില്‍ പലപ്പോഴും പടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ഇതാണ് തോല്‍വിക്കു പ്രധാന കാരണമെന്നും സൗരവ് ഗാംഗുലി ചൂണ്ടിക്കാട്ടി. നമ്മള്‍ നന്നായി ബാറ്റ് ചെയ്തില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നമ്മള്‍ നന്നായി ബാറ്റ് ചെയ്‌തേ തീരുകയുള്ളൂ. അതിനു കഴിഞ്ഞില്ലെങ്കില്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ ജയിക്കാനും നിങ്ങള്‍ക്കു സാധിക്കില്ല.

170-180 റണ്‍സാണ് നിങ്ങള്‍ നേടുന്നതെങ്കില്‍ ടെസ്റ്റില്‍ ഒരിക്കലും ജയിക്കാന്‍ കഴിയില്ല. 350-400 റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍ മാത്രമേ ടെസ്റ്റില്‍ ജയിക്കുകയുള്ളൂവെന്നും ദാദ വ്യക്തമാക്കി. പക്ഷെ പരമ്പരയില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ഏതെങ്കിലുമൊരു താരത്തിന്റെ പേരെടുത്തു പറയാന്‍ അദ്ദേഹം തയ്യാറായില്ല. ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. എല്ലാവരും റണ്‍സ് നേടിയേ തീരൂവെന്നും ഗാംഗുലി പറഞ്ഞു.

Champions Trophy 2025: രോഹിത്തടക്കം 4 പേര്‍ ഔട്ട്!! ഫോമില്ലാത്തവര്‍ വേണ്ട, ഈ 11 സൂപ്പര്‍

കോലിക്കു പിന്തുണ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ബാറ്റിങ് നിരയില്‍ ഫ്‌ളോപ്പായി മാറിയ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ സൗരവ് ഗാംഗുലി പിന്തുണയ്ക്കുകയും ചെയ്തു. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം വെറും 190 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമന്നിങ്‌സിലാണ് കോലി പുറത്താവാതെ 100 റണ്‍സ് നേടിയത്. പക്ഷെ ബാക്കിയുള്ള എട്ടിന്നിങ്‌സുകളില്‍ വെറും 90 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്.

VIRAT KOHLI

ഓഫ്സ്റ്റംപിന് പുറത്ത് കൂടി പോവുന്ന ബോളുകളില്‍ അനാവശ്യമായി ഷോട്ടുകള്‍ കളിച്ച് എഡ്ജായാണ് എട്ടിന്നിങ്‌സുകളിലും കോലി മടങ്ങിയത്. ഇതിന്റെ പേരില്‍ രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു. എന്തുകൊണ്ടാണ് കോലിക്കു ഈ ദൗര്‍ബല്യം മറികടക്കാന്‍ സാധിക്കാത്തതെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നു ദാദ പറയുന്നു.

വിരാട് കോലിക്കു എന്തുകൊണ്ട് ഈ വീക്ക്‌നെസ് പരിഹരിക്കാന്‍ കഴിയുന്നില്ലെന്നു എനിക്കു മനസ്സിലാവുന്നില്ല. അദ്ദേഹം വളരെ മഹാനായിട്ടുള്ള ക്രിക്കറ്ററാണ്. തന്റെ ഇപ്പോഴത്തെ ഈ പ്രശ്‌നത്തെ മറികടക്കാന്‍ വിരാടിനു സാധിക്കുമെന്നു തനിക്കുറപ്പുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 6, 2025, 13:56 [IST]
Other articles published on Jan 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+