Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഒന്നാമിന്നിങ്‌സില്‍ വെറും 150 റണ്‍സ് മാത്രം, പക്ഷെ ഇന്ത്യക്കു ജയിക്കാം!! ഈ കാരണങ്ങള്‍

പെര്‍ത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് വളരെ ആവേശകരമായാണ് പെര്‍ത്തില്‍ പുരോഗമിക്കുന്നത്. ആദ്യദിനം കൈയടി വാങ്ങിയത് ഇരുടീമുകളുടെയും ഫാസ്റ്റ് ബൗളര്‍മായിരുന്നു. 17 വിക്കറ്റുകളാണ് പെര്‍ത്തിലെ തീപ്പൊരി പിച്ചില്‍ ആദ്യ ദിനം വീണത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറയുടെ പ്രകടനം പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ല. വെറും 150 റണ്‍സില്‍ ആദ്യ ദിനം ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.

മറുപടിയില്‍ ഏഴു വിക്കറ്റിനു 67 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ് ഒന്നാംദിനം കളി മതിയാക്കിയത്. നിലവില്‍ മുന്‍തൂക്കം ഇന്ത്യക്കു തന്നെയാണെന്നു കാണാം. പക്ഷെ ഒന്നാമിന്നിങ്‌സില്‍ കുറിച്ച ചെറിയ ടോട്ടല്‍ പരിഗണിക്കുമ്പോള്‍ വലിയ ആധിപത്യം അവകാശപ്പെടാനുമില്ല. എങ്കിലും ഈ മല്‍സരത്തില്‍ ഓസീസിനെ തകര്‍ത്തുവിടാന്‍ ഇന്ത്യക്കു കഴിയും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

KL RAHUL

രാഹുലിന്റെ ഫോം

ക്യാപ്റ്റനും സ്ഥിരം ഓപ്പണറുമായ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഈ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ച കെഎല്‍ രാഹുല്‍ മികച്ച ഫോമിലായിരുന്നു കാണപ്പെട്ടത്. നല്ല ടൈമിങോടെ ഷോട്ടുകള്‍ കളിച്ച അദ്ദേഹം തേര്‍ഡ് അംപയറുടെ ഒരു മോശം തീരുമാനം കാരണം പുറത്താവുകയായിരുന്നു. 74 ബോളില്‍ മൂന്നു ഫോറുകളടക്കം 26 റണ്‍സ് നേടിയാണ് രാഹുല്‍ ക്രീസ് വിട്ടത്.

അംപയര്‍ വില്ലനായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ മികച്ചൊരു സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. വളരെ ആത്മവിശ്വാസത്തില്‍ കാണപ്പെട്ട രാഹുല്‍ ഇനി രണ്ടാമിന്നിങ്‌സില്‍ വലിയ സ്‌കോറുമായി ഇതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും ശ്രമിക്കുക. ഇതു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിനു കരുത്താവുകയും ചെയ്യും.

ആഴമേറിയ ബാറ്റിങ് ലൈനപ്പ്

വളരെ ആഴമേറിയ ബാറ്റിങ് ലൈനപ്പുണ്ടെന്നതാണ് ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കുന്ന രണ്ടാമത്തെ ഘടകം. എട്ടാം നമ്പര്‍ വരെ ബാറ്റിങില്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. കൂടാതെ ഹര്‍ഷിത് റാണ, ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ എന്നിവരും ബാറ്റിങില്‍ മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന താരങ്ങളാണ്. ഇതു രണ്ടാമിന്നിങ്‌സില്‍ ടീമിനു ഗുണവും ചെയ്‌തേക്കും.

നേരത്തേ ഒന്നാമിന്നിങ്‌സില്‍ ബാറ്റിങ് നിര പതറിയപ്പോള്‍ ടീമിനെ രക്ഷിച്ചത് കന്നി മല്‍സരം കളിച്ച ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയും (41) റിഷഭ് പന്തും (37) ചേര്‍ന്നായിരുന്നു. കന്നി ഓസീസ് പര്യടനം കളിക്കുന്ന നിതീഷ് ഇതിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ വളരെ കൂളായാണ് ബാറ്റ് വീശിയത്. 59 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

റിഷഭ് പതിവുപോലെ ഈ മല്‍സരത്തിലും മികച്ച ഫോമിലാണ് കാണപ്പെട്ടത്. ബാറ്റിങില്‍ മറ്റുള്ളവരില്‍ നിന്നും മികച്ച സംഭാവനകള്‍ ലഭിച്ചാല്‍ രണ്ടാമിന്നിങ്‌സില്‍ മികച്ചൊരു സ്‌കോര്‍ നേടാനും വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം ഓസീസിനു മുന്നില്‍ വയ്ക്കാനും ഇന്ത്യക്കു സാധിക്കും.

JASPRIT BUMRAH

മൂര്‍ച്ചയേറിയ ബൗളിങ്

ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ നയിക്കുന്നു ഇന്ത്യന്‍ ബൗളിങ് ലൈനപ്പ് ആദ്യദിനത്തില്‍ വളരെയധികം അപകടകാരികളായാണ് കാണപ്പെട്ടത്. ലോകത്തിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓസ്‌ട്രേലിയയുടെ പേസ് ത്രയത്തേക്കാള്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ ആദ്യ ദിനം ഇന്ത്യന്‍ ഫാസ്റ്റ ബൗളര്‍മാര്‍ക്കു സാധിക്കുകയും ചെയ്തു.

ബുംറയെക്കൂടാതെ മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവര്‍ മാത്രമേ ആദ്യദിനം പന്തെറിഞ്ഞുള്ളൂ. എല്ലാവര്‍ക്കും വിക്കറ്റുകളും ലഭിച്ചു. നാലു വിക്കറ്റുകളുമായി ബുംറ അമരക്കാരായപ്പോള്‍ സിറാജ് രണ്ടും റാണ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്.

സീം ബൗളിങ് ഓള്‍റൗണ്ടറായ നിതീഷ് റെഡ്ഡിയെ ബൗളിങില്‍ ഇന്ത്യ ഇനിയും പരീക്ഷിച്ചിട്ടുമില്ല. രണ്ടാമിന്നിങ്‌സില്‍ മോശമല്ലാത്ത ഒരു വിജയലക്ഷ്യം ഓസ്‌ട്രേലിയ്ക്കു നല്‍കാനായാല്‍ അവരെ എറിഞ്ഞിട്ട് വിജയം കൊയ്യാനുള്ള മൂര്‍ച്ച ഇന്ത്യന്‍ ബൗളിങ് നിരയ്ക്കുണ്ട്.

Story first published: Saturday, November 23, 2024, 7:40 [IST]
Other articles published on Nov 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+