Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓസീസിനെ തകര്‍ത്തു, പാകിസ്താന്റെ വമ്പന്‍ റെക്കോഡ് പഴങ്കഥ! ഇന്ത്യക്ക് ചരിത്ര നേട്ടം

റായ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. നാലാം മത്സരത്തില്‍ 20 റണ്‍സിന് ജയിച്ചതോടെ 3-1ന് ഇന്ത്യ പരമ്പര ഉറപ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 9 വിക്കറ്റിന് 174 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് 7 വിക്കറ്റിന് 154 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ അക്ഷര്‍ പട്ടേലാണ് കളിയിലെ താരമായത്. ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം ചെറുതായി മാറ്റാനും ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.

ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യിലെ ജയത്തോടെ വമ്പനൊരു റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താന്റെ ടി20 റെക്കോഡ് തകര്‍ത്ത് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. നാട്ടില്‍ ഇന്ത്യ നേടുന്ന 14ാം ടി20 പരമ്പര നേട്ടമായിരുന്നു ഇത്. കൂടാതെ ടി20യിലെ ഇന്ത്യയുടെ 136ാം ജയമായിരുന്നു റായ്പൂരില്‍ നേടിയത്. ഇതോടെ കൂടുതല്‍ ടി20 ജയമെന്ന റെക്കോഡില്‍ 135 ജയങ്ങളുള്ള പാകിസ്താനെ ഇന്ത്യ മറികടന്നു.

മൂന്നാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന് 102 ജയങ്ങളും ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും 95 ജയങ്ങളുമാണുള്ളത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ യുവതാരങ്ങളുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. നാലാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. യശ്വസി ജയ്‌സ്വാളും (37) റുതുരാജ് ഗെയ്ക് വാദും (32) ചേര്‍ന്ന് 50 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് നല്‍കി.

28 പന്ത് നേരിട്ട് 6 ഫോറും 1 സിക്‌സും പറത്തിയ ജയ്‌സ്വാളിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. റുതുരാജ് 28 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സുമാണ് നേടിയത്. ശ്രേയസ് അയ്യര്‍ (8), സൂര്യകുമാര്‍ യാദവ് (1) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ റിങ്കു സിങ്ങും (46) ജിതേഷ് ശര്‍മയും (35) ചേര്‍ന്നാണ് ഇന്ത്യക്ക് അടിത്തറ പാകിയത്.

റിങ്കു 29 പന്തില്‍ 4 ഫോറും 2 സിക്‌സും പറത്തിയപ്പോള്‍ 19 പന്തില്‍ 1 ഫോറും 3 സിക്‌സുമാണ് ജിതേഷ് ശര്‍മ നേടിയത്. അക്ഷര്‍ പട്ടേലും ദീപക് ചഹാറും പൂജ്യത്തിനാണ് പുറത്തായത്.

india, cricket

ജിതേഷിന്റെയും റിങ്കുവിന്റെയും പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജിതേഷ് ഇന്ത്യക്കായി കളിക്കുന്ന ആദ്യത്തെ വലിയ മത്സരത്തില്‍ത്തന്നെ കസറി. ഇതോടെ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കെല്ലാം വലിയ ഭീഷണിയായി ജിതേഷ് മാറിയിരിക്കുകയാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലൂടെ ശ്രദ്ധേയ പ്രകടനം നടത്തിയ ജിതേഷ് ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായി കളിച്ചിരുന്നു.

ഐപിഎല്ലിലൂടെ നിരവധി തവണ ഫിനിഷിങ് മികവ് തെളിയിച്ച റിങ്കു ഇന്ത്യന്‍ ടീമിലേക്കെത്തിയപ്പോഴും ഇതേ മികവ് തുടരുകയാണ്. എംഎസ് ധോണിക്ക് ശേഷം മികച്ചൊരു ഫിനിഷറെ കണ്ടെത്താന്‍ ഇന്ത്യക്കായിരുന്നില്ല. എന്നാല്‍ റിങ്കുസിങ് ധോണിയെക്കാള്‍ വിശ്വസ്തനായി മാറിയിരിക്കുകയാണ്. സമ്മര്‍ദ്ദ സാഹചര്യത്തിലും തിളങ്ങാന്‍ റിങ്കുവിന് അസാധ്യ മികവുണ്ട്. സമ്മര്‍ദ്ദ സാഹചര്യത്തില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ റിങ്കുവിന് കഴിവുണ്ട്. ഇത് എല്ലാവര്‍ക്കും സാധിക്കുന്നതല്ല.

2013ന് ശേഷം ഐസിസി ട്രോഫി നേടാന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. സ്വന്തം തട്ടകത്തില്‍ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ നഷ്ടപ്പെടുത്തി. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും അടുത്ത ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിയെടുക്കേണ്ടതായുണ്ട്. നിലവില്‍ സീനിയേഴ്‌സിനെ ഒഴിവാക്കിയാണ് ഇന്ത്യ ടി20യില്‍ മുന്നോട്ട് പോകുന്നത്. യുവതാരങ്ങളുടെ സമീപകാല പ്രകടനങ്ങള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Saturday, December 2, 2023, 12:36 [IST]
Other articles published on Dec 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+