For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്‍ റണ്‍സടിച്ചാല്‍ ഏതു ടീമും തകരും!! ഓസീസ് കരുതിയിരുന്നോ, പാര്‍ഥീവിന്റെ മുന്നറിയിപ്പ്

കാന്‍ബെറ: അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു മുമ്പ് ഓസ്‌ട്രേലിയല്‍ ടീമിന വമ്പന്‍ മുന്നറിയിപ്പുമായി ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പാര്‍ഥീവ് പട്ടേല്‍. ഏതു ടീമിനെയും തന്റെ പ്രഹരശേഷി കൊണ്ട് തകര്‍ത്തെറിയാന്‍ ശേഷിയുള്ള ഒരു താരം ഇന്ത്യന്‍ നിരയിലുണ്ടെന്നും അവന്‍ റണ്ണടിച്ചാല്‍ ഓസീസ് വീഴുമെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പില്‍ ജേതാക്കളായ ശേഷം ഈ ഫോര്‍മാറ്റില്‍ ഒരു പരമ്പര പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ഇനി ഓസ്‌ട്രേലിയന്‍ മണ്ണിലും ഇന്ത്യക്കു ഇതു ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് അറിയാനുള്ളത്. പരമ്പര ജയിക്കണമെങ്കില്‍ ഏറ്റവും മികച്ച കളി തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടിയും വരും.

SURYAKUMAR YADAV

സൂര്യ ഫോമിലാവണം

ക്യാപ്റ്റനും ടി20യില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളുമായ സൂര്യകുമാര്‍ യാദവ് ഫോമിലാവേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നാണ് പാര്‍ഥീവ് പട്ടേലിന്റെ അഭിപ്രായം. ജിയോസ്റ്റാറിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂര്യകുമാര്‍ യാദവിനു വ്യക്തിപരമായി ഗുണം ചെയ്യുന്നതു മാത്രമല്ല, ഒരു ടീമെന്ന നിലയിലും അദ്ദേഹത്തിന്റെ ഫോം വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ ടീമിനു വേണ്ടി സൂര്യ ഫോമിലെത്തേണ്ടതു ആവശ്യമാണ്. ഒരു ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിനു എന്തെല്ലാം സാധിക്കുമെന്നതു നമുക്കറിയാം.

സൂര്യ റണ്ണെടുത്താല്‍, എതിരാളികെയും അദ്ദേഹം തകര്‍ക്കും. ഈ കാഴ്ചപ്പാടില്‍ സൂര്യക്കു കുറച്ചു റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍ അതു ടീമിനും വലിയ ഉത്തേജനമായി മാറുമെന്നും പാര്‍ഥീവ് ചൂണ്ടിക്കാട്ടി.

ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷം ബാറ്റിങില്‍ സൂര്യക്കു കഷ്ടകാലമാണ്. ക്യാപ്റ്റന്‍സിയില്‍ തിളങ്ങുന്നുണ്ടെങ്കിലും ബാറ്റിങില്‍ അദ്ദേഹത്തിന്റെ ഗ്രാഫ് താഴേക്കു പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം കളിച്ച 11 ടി20 ഇന്നിങ്‌സുകളില്‍ വെറും 11 ശരാശരിയില്‍ സ്‌കൈയുടെ സമ്പാദ്യം 100 റണ്‍സ് മാത്രമാണ്.

ഏറ്റവും അവസാനമായി കളിച്ച ഏഷ്യാ കപ്പിലും അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം ദയീനമായിരുന്നു. ആറിന്നിങ്‌സുകളില്‍ നിന്നും സൂര്യ സ്‌കോര്‍ ചെയ്തത് വെറും 72 റണ്‍സാണ്. പാകിസ്താനുമായുള്ള കളിയില്‍ പുറത്താവാതെ നേടിയ 47 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും സൂര്യ കളിച്ചിട്ടില്ല.

ഏകദേശം ഒരു വര്‍ഷം മുമ്പാണ് ബംഗ്ലാദേശുമായി ഹൈദരബാദില്‍ നടന്ന ടി20യില്‍ സൂര്യ 75 റണ്‍സ് കുറിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ബംഗ്ലാദേശ് ടീം ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോഴായിരുന്നു ഇത്.

അദ്ദേഹത്തിന്റെ അവസാനത്തെ ഏറ്റനും മികച്ച പ്രകടനവും ഇതു തന്നെയാണ്. സൂര്യക്കു കീഴില്‍ ടീം വളരെ അഗ്രസീവും പോസിറ്റീവുമായ ക്രിക്കറ്റാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നതെങ്കിലും ബാറ്റിങില്‍ സ്വന്തം ഫോം ആശങ്കയിലുമാണ്.

മുന്‍നിര തിളങ്ങണം

ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ലഭിക്കുന്ന റണ്‍സ് ഏറെ പ്രധാനമായതിനാല്‍ തന്നെ മുന്‍നിര തിളങ്ങേണ്ടതു നിര്‍ണായകമാണെന്നാണ് പാര്‍ഥീവ് പട്ടേലിന്റെ വിലയിരുത്തല്‍.

GILL ABHISHEK

മുന്‍നിര ബാറ്റര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ അതു തീര്‍ച്ചയായും ഇന്ത്യയെ സംബന്ധിച്ച് ഏറെ ഗുണം ചെയ്യും. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ മുന്‍നിര ബാറ്റര്‍മാരില്‍ നിന്നും നിങ്ങള്‍ക്കു റണ്‍സ് ആവശ്യമാണ്.

പക്ഷെ നമ്മുടെ ടി20 ടീം ഒരു സമ്പൂര്‍ണ യൂണിറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. താരങ്ങള്‍ ബാറ്റിങില്‍ മുകളിലേക്കും താഴേക്കുമെല്ലാം മാറി മാറി ഇറങ്ങിയിട്ടും അവര്‍ പെര്‍ഫോം ചെയ്യുന്നുണ്ടെന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ബാറ്റിങ് വളരെ വഴക്കമുള്ളതാണെന്നും ഏതു താരത്തിനും എവിടെയും കളിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിവരെല്ലാം വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നന്നായി പെര്‍ഫോം ചെയ്തവരാണെന്നും പാര്‍ഥീവ് പറയുന്നു.

Story first published: Wednesday, October 29, 2025, 11:29 [IST]
Other articles published on Oct 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+