Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു സൂക്ഷിച്ചോ, ടീമിലെ ഈ പിന്തുണ അധികനാള്‍ കിട്ടില്ല!! കാരണം പറഞ്ഞ് ഇര്‍ഫാന്‍

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു മുന്നറിയിപ്പുമയി മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഈ തരത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി കൊണ്ടിരുന്നാല്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ അധികനാള്‍ തുടരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ നാലു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയ മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു ഇര്‍ഫാന്‍. നാലു ബോളുകളില്‍ നിന്നും വെറും രണ്ടു റണ്‍സാണ് മെല്‍ബണില്‍ സഞ്ജുവിനു നേടാനായത്. നതാന്‍ എല്ലിസിന്റെ ബൗളിങില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

SANJU GAMBHIR

സഞ്ജുവിനു പിന്തുണ

അന്താരാഷ്ട്ര കരിയറില്‍ സഞ്ജു സാംസണിനു ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ മുമ്പൊരിക്കലും കിട്ടിയിട്ടില്ലെന്നു കാണാം. ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വരികയും രോഹിത് ശര്‍മയ്ക്കു പകരം സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുകയും ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ തലവര മാറിയത്. ടി20യില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഇരുവരും സ്ഞ്ജുവിനു നല്‍കുകയായിരുന്നു.

നിലവില്‍ ടി20യില്‍ സീറ്റുറപ്പുള്ള താരമായി മാറിക്കഴിഞ്ഞ അദ്ദേഹം അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിലും ഉറപ്പായും കളിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലുമാണ്. പക്ഷെ ഒന്നും ഉറപ്പിക്കാനായില്ലെന്ന അഭിപ്രായമാണ് ഇര്‍ഫാന്‍ പഠാനുള്ളത്. മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാനായില്ലെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന ഈ പിന്തുണ കാണില്ലെന്നും അദ്ദേഹം പറയുന്നു.

സഞ്ജു സാംസണിനു ഇപ്പോള്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ മൂന്നോ, നാലോ കളിയില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പാവുകയാണെങ്കില്‍ ആ പിന്തുണ അപ്രത്യക്ഷമാവുകയും ചെയ്യും. സഞ്ജു സാംസണിന്റെ കാര്യത്തില്‍ അതു സംഭവിക്കാതിരിക്കട്ടെയെന്നു പ്രതീക്ഷിക്കുന്നതായും ഇര്‍ഫാന്‍ വ്യക്തമാക്കി.

ബാറ്റിങിലെ കസേരകളി

ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണിനെ ഓരോ കളിയിലും വ്യത്യസ്ത പൊസിഷനുകളില്‍ പരീക്ഷിക്കുന്ന ടീം മാനേജ്‌മെന്റി്‌ന്റെ തീരുമാനത്തെ ഇര്‍ഫാന്‍ പഠാന്‍ ചോദ്യം ചെയ്തു. ഈ സഞ്ജു സാംസണിനെ ബാറ്റിങില്‍ മുകളിലേക്കും താഴേക്കും മാറ്റിക്കൊണ്ടിരുന്നാല്‍ അതു എത്ര മാത്രം ഗുണം ചെയ്യുമെന്നു എനിക്കുറപ്പി്ല്ല.

ടി20യില്‍ ഓപ്പണര്‍മാര്‍ക്കൊഴികെ ബാറ്റിങില്‍ മറ്റാര്‍ക്കും സ്ഥിരമായ ഒരു പൊസിഷനില്ലെന്നു എനിക്കറിയാം. ഏതു റോളിലും കളിക്കാനുളള കഴിവും പ്രധാനമാണ്. പക്ഷെ ഇതിന്റെ പേരില്‍ നിര്‍വചിക്കപ്പെട്ട റോളുകളുള്ളപ്പോള്‍ ലഭിക്കുന്ന സ്ഥിരത നഷ്ടപ്പെടുത്താന്‍ പാടില്ലെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

SANJU SAMSON

ബാറ്റര്‍മാര്‍ കുഴപ്പത്തിലാവും

നിരന്തരം ബാറ്റിങ് റോളുകള്‍ മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ അതുമായി പൊരുത്തപ്പെടുകയെന്നതു താരങ്ങള്‍ക്കു ബുദ്ധിമുട്ടായിരിക്കുമെന്നു ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ ഒരു താരത്തിന്റെ റോള്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ കാര്യങ്ങളില്‍ സ്വാഭവികമായി തന്നെ മാറ്റങ്ങളും വരും.

കഴിഞ്ഞ ഏഷ്യാ കപ്പില്‍ മധ്യ ഓവറുകളില്‍ പഴയ ബോളുകള്‍ക്കെതിരേയാണ് സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തത്. അത്തരമൊരു സാഹചര്യത്തില്‍ കളിക്കുന്നതും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതും വ്യത്യസ്തമാണ്. ഓപ്പണറായപ്പോള്‍ മൂന്നു സെഞ്ച്വറികളും അദ്ദേഹം നേടിയിരുന്നു.

അതിനു തീര്‍ത്തും വ്യത്യസ്തമായ മാനസികാവസ്ഥയും മാനസികമായ കരുത്തും കൂടിയേ തീരൂ. അതോടൊപ്പം ടീമിന്റെ ഭാഗത്തു നിന്നും ശക്തമായ പിന്തുണയും ആവശ്യമാണെന്നു ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, November 1, 2025, 14:16 [IST]
Other articles published on Nov 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+