Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോന്‍സ്റ്റാസിനെ തോളുകൊണ്ട് ഇടിച്ചു, കോലിയെ കാത്ത് വിലക്ക്? നടപടിക്ക് സാധ്യത

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഗംഭീര തുടക്കമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചിരിക്കുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന് പിഴച്ചില്ലെന്ന് പറയാം. 19കാരനായ യുവ ഓപ്പണര്‍ സാം കോന്‍സ്റ്റാസ് ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിപ്പറത്തിയപ്പോള്‍ ഗംഭീര തുടക്കമാണ് ആതിഥേയര്‍ക്ക് ലഭിച്ചത്. 52 പന്തില്‍ അര്‍ധ സെഞ്ച്വറി നേടാനും കോന്‍സ്റ്റാസിന് സാധിച്ചു. അരങ്ങേറ്റ മത്സരത്തില്‍ നിന്ന് ഫിഫ്റ്റി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഓസീസ് താരമാണ് കോന്‍സ്റ്റാസ്.

ജസ്പ്രീത് ബുംറയുടെ ഒരോവറില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 18 റണ്‍സാണ് കോന്‍സ്റ്റാസ് നേടിയത്. അപ്രതീക്ഷിത ബാറ്റിങ് പ്രകടനമാണ് കോന്‍സ്റ്റാസ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ കോന്‍സ്റ്റാസിന്റെ പ്രകടനം ഇന്ത്യന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. കോന്‍സ്റ്റാസിനെ പ്രകോപിപ്പിച്ച് പുറത്താക്കാനുള്ള ശ്രമവും ഇന്ത്യ നടത്തി. ഇതിന്റെ ഭാഗമായി വിരാട് കോലിയാണ് കോന്‍സ്റ്റാസുമായി കൊമ്പുകോര്‍ത്തത്. എന്നാല്‍ ശക്തമായ ഭാഷയില്‍ യുവതാരവും കോലിയോട് തിരിച്ചടിച്ചു.

19കാരനായ യുവതാരത്തെ പ്രകോപിപ്പിക്കാന്‍ തോളുകൊണ്ട് മനപ്പൂര്‍വ്വം ഇടിക്കുകയാണ് കോലി ചെയ്തത്. ഇത് കോലി മനപ്പൂര്‍വ്വം ചെയ്തതാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം. അതുകൊണ്ടുതന്നെ ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഐസിസി മാച്ച് റഫറി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

കോലിക്ക് വിലക്ക് ലഭിക്കാന്‍ സാധ്യത

ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിരാട് കോലിക്ക് വിലക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. കോലിയുടെ മോശം പെരുമാറ്റത്തിനെതിരേ ക്രിക്കറ്റ് ഓസ്‌ട്രേലിയ പരാതി നല്‍കിക്കഴിഞ്ഞു. ഐസിസി മാച്ച് റഫറി സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ കോലിക്ക് പണി കിട്ടാനാണ് സാധ്യത കൂടുതല്‍. വീഡിയോയില്‍ കോലിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വ്യക്തം. നോണ്‍സ്‌ട്രൈക്കിലേക്ക് നടക്കുകയായിരുന്നു കോന്‍സ്റ്റാസിനടുത്തേക്കെത്തിയ കോലി മനപ്പൂര്‍വ്വം തോളുകൊണ്ട് ഇടിക്കുകയായിരുന്നു.

ഇത് ചോദ്യം ചെയ്ത കോന്‍സ്റ്റാസിനോട് കോലി കയര്‍ക്കുകയും ചെയ്തു. ഉസ്മാന്‍ ഖ്വാജയും അംപയറും ചേര്‍ന്നാണ് ഇരുവരേയും പിന്തിരിപ്പിച്ചത്. എന്തായാലും കോലിയുടെ പ്രവര്‍ത്തി ക്രിക്കറ്റിലെ നിയമപ്രകാരം നോക്കുമ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. കോലി തോളുകൊണ്ട് തട്ടിയപ്പോള്‍ത്തന്നെ മെല്‍ബണിലെ കാണികളടക്കം രോഷമുയര്‍ത്തിയിരുന്നു. എന്തായാലും പരാതി നല്‍കിയതിന്റെ അന്വേഷണം വന്നാല്‍ കോലിക്ക് വിലക്കും പിഴയും ലഭിക്കാന്‍ സാധ്യതയുണ്ട്.

sam konstas

ഇന്ത്യയെ വിറപ്പിച്ച അരങ്ങേറ്റ താരം

ജസ്പ്രീത് ബുംറ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. പ്രത്യേകിച്ച് വിദേശ പിച്ചുകളില്‍ അപാരമായ ബൗളിങ് പ്രകടനം നടത്തി കൈയടി നേടാന്‍ ബുംറക്ക് സാധിക്കാറുണ്ട്. ഇത്തവണത്തെ ഓസീസ് പര്യടനത്തില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ മിന്നിക്കാന്‍ ബുംറക്ക് സാധിച്ചിരുന്നു. എന്നാല്‍ ബുംറയെ ഒന്നുമല്ലാതെ ആക്കിക്കളയുന്ന പ്രകടനമാണ് കോന്‍സ്റ്റാസ് നടത്തിയത്. ബുംറയുടെ ഒരോവറില്‍ 18 റണ്‍സാണ് യുവതാരം അടിച്ചെടുത്തത്.

റിവേഴ്‌സ് സ്‌കൂപ്പിലൂടെ തുടരെ ബുംറയെ ബൗണ്ടറി പായിക്കാനും കോന്‍സ്റ്റാസിന് സാധിച്ചു. ബുംറയെപ്പോലൊരു സൂപ്പര്‍ പേസര്‍ക്കെതിരേ ആരും ചെയ്യാന്‍ മടിക്കുന്നതാണ് യുവതാരം ചെയ്തത്. അതുകൊണ്ടുതന്നെ ബുംറയുടെ കോന്‍സ്റ്റാസിന്റെ പ്രകടനം എല്ലാവരേയും ഞെട്ടിപ്പിക്കുന്നതായി മാറി. അരങ്ങേറ്റ മത്സരത്തില്‍ ബുംറയെപ്പോലൊരു ബൗളറെ മാനസികമായി തളര്‍ത്തി കോന്‍സ്റ്റാസ് കാട്ടിയ പ്രകടനം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണെന്ന് പറയാം.

സിറാജിനും പണികിട്ടിയേക്കും

പരമ്പരയില്‍ ഇതിനോടകം മോശം പെരുമാറ്റത്തിന്റെ പേരില്‍ താക്കീത് ലഭിച്ചിരിക്കുന്ന താരമാണ് മുഹമ്മദ് സിറാജ്. ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ നേരത്തെ ട്രാവിസ് ഹെഡിനോട് മോശമായി പെരുമാറിയതിനാണ് നടപടി നേരിട്ടത്. ഇപ്പോഴിതാ യുവതാരം കോന്‍സ്റ്റാസിനോടും മോശമായി പെരുമാറി സിറാജ് വീണ്ടും നോട്ടപ്പുള്ളിയായിരിക്കുകയാണ്. ഒരു തവണ കൂടി സിറാജിന് നടപടി നേരിടേണ്ടി വന്നാല്‍ വിലക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. എന്തായാലും നിലവില്‍ സിറാജിനെതിരേയും അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Story first published: Thursday, December 26, 2024, 10:41 [IST]
Other articles published on Dec 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+