For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സഞ്ജുവിന്റെ സ്ഥാനത്ത് താനെങ്കില്‍ എന്താവും? ഇര്‍ഫാന്റെ പ്രതികരണം വൈറല്‍

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞതിനോടു പ്രതികരിച്ച് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. കഴിഞ്ഞ ദിവസമായിരുന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം നാലു സീനിയര്‍ കളിക്കാര്‍ക്കു ആദ്യ രണ്ടു മല്‍സരങ്ങളിലും വിശ്രമം നല്‍കി.

രോഹിത്തിന്റെ അഭാവത്തില്‍ ആദ്യത്തെ രണ്ടു കളിയിലും കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുക. അവസാന മല്‍സരത്തില്‍ നായകനായി രോഹിത് ടീമില്‍ തിരിച്ചെത്തുകയും ചെയ്യും. എക്‌സിലൂടെയായിരുന്നു സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരേ ഇര്‍ഫാന്റെ പ്രതികരണം.

SANJU SAMSON

സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തോടു പ്രതികരിച്ച ഏക താരവും അദ്ദേഹമായിരുന്നു. ഇപ്പോള്‍ സഞ്ജു സാംസണിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ വളരെയധികം നിരാശ അനുഭവപ്പെടും എന്നായിരുന്നു ഇര്‍ഫാന്‍ എക്‌സില്‍ കുറിച്ചത്. ഈ പ്രതികരണം വൈറലായി തീരുകയും ചെയ്തു.

സമാപിച്ച ഏഷ്യാ കപ്പ്, ചൈനയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ്, വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് എന്നിവയില്‍ നിന്നും സഞ്ജു നേരത്തേ ഒഴിവാക്കപ്പെട്ടിരുന്നു. ഇവയ്ക്കു പിന്നാലെയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയിലും അദ്ദേഹത്തെ തഴഞ്ഞിരിക്കുന്നത്.

രോഹിത്തിനെക്കൂടാതെ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ഓസീസുമായുള്ള പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. പകരം റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ എന്നിവര്‍ ടീമിലേക്കു വന്നിട്ടും സഞ്ജുവിനെ പരിഗണിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായില്ല.

അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പില്‍ ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തിലൂടെയായിരുന്നു തിലകിന്റെ ഏകദിന അരങ്ങേറ്റം. ഈ കളിയില്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. റുതുരാജും ഏകദിനത്തില്‍ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത താരമാണ്. ഈ മാസം ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനൊരുങ്ങുകയാണ് അദ്ദേഹം. തിലകും ഈ ടീമിന്റെ ഭാഗമാണ്.

ഏകദിനത്തില്‍ വളരെ മോശം ഫോം തുടര്‍ന്നിട്ടും ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയിലും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെിരായ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മല്‍സരത്തിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്.

ഇന്ത്യ ആറു റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയ മല്‍സരത്തില്‍ 34 ബോളില്‍ നിന്നും 26 റണ്‍സെടുത്ത് സൂര്യ പുറത്താവുകയും ചെയ്യുകയയിരുന്നു. ഏകദിനത്തില്‍ ഇതുവരെ 27 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു നേടാനായത് 538 റണ്‍സാണ്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെട്ടിട്ടുള്ളൂ. 24.41 എന്ന ദയനീയ ശരാശരിയാണ് സൂര്യക്കുള്ളത്.

SANJU SAMSON

എന്നാല്‍ ഏകദിനത്തില്‍ സൂര്യയെ അപേക്ഷിച്ച് മികച്ച റെക്കോര്‍ഡാണ് സഞ്ജുവിന്റേത്. ഇതുവരെ 13 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 55.71 ശരാശരിയില്‍ മൂന്നു ഫിഫ്റ്റികളടക്കം 390 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലായിരുന്നു സഞ്ജു അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ 41 ബോളില്‍ 51 റണ്‍സുമായി തിളങ്ങുകയും ചെയ്തു.

ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുള്ള ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, തിലക് വര്‍മ.

അവസാന ഏകദിനത്തിനുള്ള ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോലി, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ (ഫിറ്റ്നസ് പരിഗണിച്ചു മാത്രം).

Story first published: Tuesday, September 19, 2023, 6:29 [IST]
Other articles published on Sep 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+