For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ജയ്‌സ്വാള്‍- ഗില്‍ ഓപ്പണിങ്!! ബുംറ നയിക്കും, രോഹിത്തും രാഹുലും ഇല്ലെങ്കില്‍ ഈ 11

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേയുള്ള നാലാമങ്കം വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ ക്യാംപില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. പരിശീലന സെഷനിടെ നായകന്‍ രോഹിത് ശര്‍മയ്ക്കും സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനും പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു ഇനിയും വ്യക്തമയായിട്ടില്ല.

ശനിയാഴ്ചയാണ് നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ രാഹുലിന്റെ കൈയ്ക്കു പരിക്കേറ്റത്. അതിനു പിന്നാലെയാണ് രോഹിത്തിനും ഇപ്പോള്‍ പരിക്കേറ്റിട്ടുള്ളത്. നെറ്റ്‌സില്‍ വച്ച് ബാറ്റിങിനിടെ അദ്ദേഹത്തിന്റെ ഇടംകാലിനു പരിക്കു പറ്റുകയായിരുന്നു. നാലാം ടെസ്റ്റില്‍ രണ്ടു പേര്‍ക്കും കളിക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്.

എന്നാല്‍ ഇരുവര്‍ക്കും പിറത്തിരിക്കേണ്ടി വന്നാല്‍ ബാറ്റിങ് ലൈനപ്പില്‍ വലിയ അഴിച്ചുപണി ഇന്ത്യക്കു നടത്തേണ്ടി വരും. രോഹിത്തിനും രാഹുലിനും പുറത്തിരിക്കേണ്ടി വരികയാണെങ്കില്‍ അടുത്ത ടെസ്റ്റില്‍ ഇന്ത്യയുടെ മികച്ച പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നമുക്കു നോക്കാം.

SHUBMAN GILL YASHASVI JAISWAL

പുതിയ ഓപ്പണിങ്

രോഹിത് ശര്‍മയും കെഎല്‍ രാഹുലും കളിച്ചില്ലെങ്കില്‍ നാലാമങ്കത്തില്‍ പുതിയ ഓപ്പണിങ് ജോടികളെ ഇന്ത്യക്കു പരീക്ഷിക്കേണ്ടതായി വരും. കഴിഞ്ഞ മൂന്നു ടെസ്റ്റിലും രാഹുലാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ആദ്യ ടെസ്റ്റില്‍ ഈ റോളില്‍ അദ്ദേഹം തിളങ്ങിയതോടെ രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് ആറാം നമ്പറിലേക്കു മാറുകയായിരുന്നു.

എന്നാല്‍ നാലാം ടെസ്റ്റില്‍ രാഹുലിനൊപ്പം രോഹിത്തും പുറത്തായാല്‍ യശസ്വി ജയ്‌സ്വാളിനു പുതിയൊരു ഓപ്പണിങ് പങ്കാളിയെ ഇന്ത്യക്കു കണ്ടെത്തേണ്ടതായി വരും. അഭിമന്യു ഈശ്വരനാണ് ഈ റോളിലേക്കു വരാന്‍ സാധിക്കുന്നയാളെങ്കിലും നിര്‍ണായകമായ മല്‍സരത്തില്‍ അദ്ദേഹത്തെ വച്ച് ചൂതാട്ടം നടത്തുന്നത് തിരിച്ചടിയായേക്കും.

പകരം നിലവില്‍ മൂന്നാം നമ്പറിലുള്ള യുവതാരം ശുഭ്മന്‍ ഗില്ലിനെ ഓപ്പണിങിലേക്കു മാറ്റുന്നതായിരിക്കും ബെസ്റ്റ് ഓപ്ഷന്‍. നേരത്തേ ടെസ്റ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടുള്ളയാളാണ് ഗില്‍. അതുകൊണ്ടു തന്നെ മൂന്നാം നമ്പറിലും അദ്ദേഹത്തിനു തിളങ്ങാന്‍ സാധിക്കും.

മധ്യനിര

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കു പകരം പുതിയ രണ്ടു ബാറ്റര്‍മാര്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വരേണ്ടതുണ്ട്. ധ്രുവ് ജുറേലും സര്‍ഫറാസ് ഖാനുമാണ് ഈ റോളിലേക്കു മികച്ച ഓപ്ഷനുകള്‍. ശുഭ്മന്‍ ഗില്‍ ഓപ്പണിങിലേക്കു മാറിയാല്‍ മൂന്നാം നമ്പറില്‍ ജുറേലിനെ ഇന്ത്യക്കു കളിപ്പിക്കാം.

സാഹചര്യത്തിനു അനുസരിച്ച് ഡിഫന്‍സീവായും അഗ്രസീവായും കളിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. അതിനാല്‍ ഗില്ലിന്റെ പൊസിഷന്‍ നന്നായി നിര്‍വഹിക്കാനും ജുറേലിനു സാധിക്കും. നാലാം നമ്പറില്‍ വിരാട് കോലി തന്നെ തുടര്‍ന്നും കളിക്കും. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിന്റെ ഊഴമായിരിക്കും. ജുറേല്‍ ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പിങ് റിഷഭ് തന്നെ നിര്‍വഹിക്കും.

DHRUV JUREL

ആറാം നമ്പറിലാണ് സര്‍ഫറാസ് കളിക്കേണ്ടത്. ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡ് കളിക്കുന്ന തരത്തിലുള്ള സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഈ പര്യടനത്തില്‍ സര്‍ഫറാസിനു കഴിവ് തെളിയിക്കാന്‍ ഇനിയും അവസരം ലഭിച്ചിട്ടില്ല.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്

ഇന്ത്യക്കു വേണ്ടി ഏഴ്, എട്ട് സ്ഥാനങ്ങളില്‍ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയും തന്നെ തുടര്‍ന്നും കളിക്കും. ഈ പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് നിതീഷ്. ജഡ്ഡുവാകട്ടെ കഴിഞ്ഞ ടെസ്റ്റില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയും കുറിച്ചിരുന്നു,

രോഹിത് ശര്‍മയുടെ അഭാവത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. പേസ് ബൗളിങില്‍ അദ്ദേഹത്തിന്റെ പങ്കാളികള്‍ മുഹമ്മദ് സിറാജും ആകാശ്ദീപുമായിരിക്കും.

നാലാം ടെസ്റ്റിനുള്ള ഇന്ത്യ 11

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, ആകാശ്ദീപ്.

Story first published: Sunday, December 22, 2024, 11:57 [IST]
Other articles published on Dec 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+