Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോലിക്കെതിരേ ഓസീസിന്റെ മാസ്റ്റര്‍ പ്ലാന്‍!! പുറത്താക്കുക എങ്ങനെ? ഇവയിലൊന്നുറപ്പ്

പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയെ തളയ്ക്കാന്‍ ഓസ്‌ട്രേലിയ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടാവുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. അത്ര മിക്ച്ച ഫോമിലല്ല കോലി ഇത്തവണ ഓസീസ് പര്യടനത്തിനെത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ അവസാനമായി കളിച്ച മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹം ഫ്‌ളോപ്പായി മായിരുന്നു.

കൂടാതെ ഈ വര്‍ഷം കളിച്ചിട്ടുള്ള ആറു ടെസ്റ്റുകളെടുത്താല്‍ അവയിലും കോലി കാര്യമായ ഇംപാക്ടുണ്ടാക്കിയിട്ടില്ല. ഇവയില്‍ വെറും 22.2 മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. ഒരേയൊരു ഫിഫ്റ്റിയാണ് താരത്തിനു കുറിക്കാനായത്. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ പരമ്പരയിലായിരുന്നു ഇത്. 2020നു ശേഷം കോലിയുടെ ഏറ്റവും മോശം ശരാശരിയും കൂടിയാണിത്.

VIRAT KOHLI

കോലിക്കെതിരായ തന്ത്രം

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയെക്കുറിച്ചു വിലയിരുത്തവെയാണ് വിരാട് കോലിക്കെതിരേ എന്തായിരിക്കും ഓസ്‌ട്രേലിയയുടെ പ്ലാനെന്നു സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടിക്കാണിച്ചത്. നേരത്തേ ഓസ്‌ട്രേലിയയില്‍ കളിച്ചപ്പോള്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ കോലിയുയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ഓസീസിന് നല്ല ബോധ്യവുമുണ്ടാവും.

എന്തായിരിക്കും ഓസീസ് ബൗളര്‍മാര്‍ തനിക്കെതിരേ എന്തു പ്ലാനായിരിക്കും തയ്യാറാക്കുകയെന്നു വിരാടിനു കൃത്യമായി അറിയാം. ഓഫ്സ്റ്റംപിന് പുറത്തുള്ള ലൈനില്‍ ബൗള്‍ ചെയ്തായിരിക്കും അവര്‍ തുടങ്ങുക. വിരാടിന്റെ മാനസികാവസ്ഥ അളക്കുന്നതിനു വേണ്ടിയാണിത്. എന്നാല്‍ അടുത്ത കാലത്തായി ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകള്‍ അദ്ദേഹം ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പിച്ച് ചെയ്ത് അല്‍പ്പം മുകളിലേക്കു വരുന്ന ബോളില്‍ ഡ്രൈവിനും വിരാട് ശ്രമിച്ചിരുന്നതായി മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

ന്യൂസിലാന്‍ഡിന്റെ പ്ലാന്‍

സമീപകാലത്തായി ബൗളര്‍മാര്‍ വിരാട് കോലിയുടെ ദേഹം ലക്ഷ്യമിട്ട് ബൗള്‍ ചെയ്യുന്നതായി കണ്ടിട്ടുണ്ടെന്നു സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു. വിരാട് മുന്നോട്ടു കയറി ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ്. കഴിഞ്ഞ പരമ്പരയില്‍ ന്യൂസിലാന്‍ഡ് പരീക്ഷിച്ച തന്ത്രം ഇതായിരുന്നു. അതു വളരെ സ്മാര്‍ട്ടായിരുന്നു.

ഓഫ് സ്റ്റംപിനു പുറത്തുള്ള ബോളുകള്‍ക്കെതിരേ അദ്ദേഹം സമര്‍ഥമായി കളിക്കുന്നതായി ഓസ്‌ട്രേലിയക്കു അടുത്ത പരമ്പരയില്‍ ബോധ്യമായാല്‍ അവര്‍ ഈ പ്ലാന്‍ മാറ്റും. പകരം മിഡില്‍ സ്റ്റംപ് ഏരിയയില്‍ ബോളെറിയാനായിരിക്കും ഓസീസ് പേസറായ ജോഷ് ഹേസല്‍വുഡ് ശ്രമിക്കുകയെന്നും മഞ്ജരേക്കര്‍ വിശദീകരിക്കുന്നു.

VIRAT KOHLI

കോലിയുടെ പ്രകടനം

ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ നേരത്തേ ഇന്ത്യക്കായി കളിച്ചപ്പോള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരം കൂടിയാണ് വിരാട് കോലി. ഇത്തവണയും ഫോം ആവര്‍ത്തിക്കാനായിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യം. 2012ലെ ഓസീസ് പര്യടനത്തിലായിരുന്നു കോലി ആദ്യമായി ഇവിടെ കളിച്ചത്. അന്നു ആദ്യ ഇന്നിങ്‌സില്‍ 44 റണ്‍സെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 75 റണ്‍സും സ്‌കോര്‍ ചെയ്തു.

അതിനു ശേഷം രണ്ടാം തവണ പെര്‍ത്തില്‍ കളിച്ചപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയും കോലി കുറിച്ചിരുന്നു. 2020-21ലെ പര്യടനത്തിലായിരുന്നു ഇത്. അന്നു ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. പക്ഷെ ടെസ്റ്റില്‍ ഇന്ത്യക്കു തോല്‍വിയായിരുന്നു ഫലം. ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയയില്‍ തകോലിയുടെ അവസാനത്തേതു കൂടിയായിരിക്കും. ഇനിയൊരു തവണ കൂടി അദ്ദേഹത്തെ ടീമിനൊപ്പം കാണാനിടയില്ല.

Story first published: Friday, November 15, 2024, 17:09 [IST]
Other articles published on Nov 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+