Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: തന്ത്രം പറഞ്ഞ് കോലി, തൊട്ടടുത്ത പന്തില്‍ സ്മിത്ത് പുറത്ത്! വണ്ടറടിച്ച് സിറാജും

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് അഞ്ചാം ദിനത്തിലേക്കെത്തവെ പോരാട്ടം ശക്തമാവുകയാണ്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റിന് 228 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 333 റണ്‍സിന്റെ ലീഡ് ഓസ്‌ട്രേലിയക്കുണ്ട്. അവസാന ദിനം ഓസ്‌ട്രേലിയ എത്ര നേരം ബാറ്റ് ചെയ്യുമെന്നത് കണ്ടറിയേണ്ടതാണ്. എന്തായാലും ലീഡ് 350ലേക്ക് പോകാനുള്ള സാധ്യതകളാണ് നിലവിലുള്ളത്.

ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിരയെ രണ്ടാം ഇന്നിങ്‌സില്‍ വിറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ഓസീസിന്റെ പ്രധാന ബാറ്റ്‌സ്മാന്‍മാരെയെല്ലാം ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യ ഇന്നിങ്‌സിലെ വെല്ലുവിളികള്‍ക്ക് കളത്തില്‍ മറുപടി നല്‍കാന്‍ ഇന്ത്യയുടെ പേസര്‍മാര്‍ക്ക് സാധിച്ചു. ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയത്.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 13 റണ്‍സെടുത്താണ് പുറത്തായത്. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. സ്മിത്തിന്റെ വിക്കറ്റ് നേടിയത് സിറാജാണെങ്കിലും അതിന് പിന്നിലെ തന്ത്രം വിരാട് കോലിയുടേതായിരുന്നു. കോലി സിറാജിന് തന്ത്രമോതുന്നതും തൊട്ടടുത്ത പന്തില്‍ വിക്കറ്റ് നേടുന്നതിന്റേയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ഓഫ് സൈഡില്‍ തുടര്‍ച്ചയായി എറിയൂ

സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് ഏറെ നാളുകളായി കാണുന്ന താരമാണ് വിരാട് കോലി. അതുകൊണ്ടുതന്നെ സ്മിത്തിന്റെ കരുത്തും ദൗര്‍ബല്യവും കോലിക്ക് നന്നായി അറിയാം. ഓഫ്സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളെ ഷോട്ട് കളിക്കാന്‍ മടിയില്ലാത്ത ബാറ്റ്‌സ്മാനാണ് സ്മിത്ത്. അതുകൊണ്ടുതന്നെ സിറാജിന് ഓഫ് സ്റ്റംപിന് പുറത്ത് അല്‍പ്പം വൈഡായി പന്തെറിയാനാണ് സിറാജിനോട് കോലി ഉപദേശിച്ചത്. സിറാജിന്റെ ലെങ്തിലെ പോരായ്മ മനസിലാക്കി കോലി അല്‍പ്പം സ്വരം ഉയര്‍ത്തിയാണ് സിറാജിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

മുന്‍ നായകന്റെ ആവശ്യപ്രകാരം സിറാജ് തൊട്ടടുത്ത പന്ത് ഓഫ്‌സൈഡില്‍ എറിഞ്ഞു. ഈ പന്തില്‍ സ്മിത്ത് ഷോട്ടിന് ശ്രമിക്കുകയും എഡ്ജായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈയിലെത്തുകയും ചെയ്തു. വിരാട് കോലിയുടെ കൃത്യമായ പ്ലാന്‍ സിറാജ് കൃത്യമായി നടപ്പിലാക്കിയതാണ് ഇത്തരമൊരു വിക്കറ്റിലേക്കെത്തിച്ചത്. അപകടകാരിയും മികച്ച ഫോമില്‍ നില്‍ക്കുകയും ചെയ്ത സ്മിത്തിനെ പുറത്താക്കാന്‍ സിറാജിന് സാധിച്ചത് ഇന്ത്യക്ക് കരുത്തായി. എന്തായാലും കോലിയുടെ തന്ത്രമാണ് അവിടെ ഫലം കണ്ടത്.

rohit sharma mohammed siraj ind vs aus

കോണ്‍സ്റ്റാസിനോട് പകരം വീട്ടി ബുംറ

ഓസ്‌ട്രേലിയയുടെ അരങ്ങേറ്റക്കാരനായ സാം കോണ്‍സ്റ്റാസ് ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് നടത്തിയത്. ജസ്പ്രീത് ബുംറയെ രണ്ട് സിക്‌സറടക്കം പറത്തിയ താരം ഒരു ഓവറില്‍ 18 റണ്‍സും നേടി നാണംകെടുത്തിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇതിന്റെ പലിശയടക്കം വീട്ടാന്‍ ബുംറക്കായി. കോണ്‍സ്റ്റാസിനെ ക്ലീന്‍ബൗള്‍ഡാക്കിയാണ് ബുംറ പകരം വീട്ടിയത്. വിക്കറ്റ് നേടിയ ശേഷം ബുംറ നടത്തിയ ആഘോഷത്തിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.

ആദ്യ ഇന്നിങ്‌സില്‍ മോശം ഫോമിലായിരുന്ന മുഹമ്മദ് സിറാജ് രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടിയ സിറാജ് മാര്‍നസ് ലബ്യുഷെയ്‌നേയും മടക്കി അയച്ചു. ആദ്യ ഇന്നിങ്‌സില്‍ ഇരുവരും തമ്മില്‍ ചെറിയ സ്ലെഡ്ജിങ് നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ലബ്യുഷെയ്‌ന്റെ വിക്കറ്റ് സിറാജിന് മധുരപ്രതികാരമാണ്. ഉസ്മാന്‍ ഖ്വാജയെ ക്ലീന്‍ബൗള്‍ഡാക്കാനും സിറാജിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

ഇന്ത്യക്ക് ജയം പ്രയാസം

മെല്‍ബണ്‍ ടെസ്റ്റില്‍ ജയം നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അല്‍പ്പം പ്രയാസമാണ്. ഈ സാഹചര്യത്തില്‍ സമനില മുന്നില്‍ക്കണ്ടാവും ഇന്ത്യ അഞ്ചാം ദിനം ഇറങ്ങുക. അങ്ങനെ വന്നാല്‍ അഞ്ചാം ടെസ്റ്റ് ജയിക്കുന്നവര്‍ പരമ്പര നേടും. ഇന്ത്യക്ക് പരമ്പര സമനിലയാക്കിയാലും ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി പരമ്പര നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ ഓസ്‌ട്രേലിയക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ മെല്‍ബണില്‍ അവസാന ദിനം ഓസീസ് ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നുറപ്പാണ്.

Story first published: Sunday, December 29, 2024, 14:31 [IST]
Other articles published on Dec 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+