Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കാഴ്ചക്കാരനായി രോഹിത്, ഇന്ത്യയെ നയിച്ച് കോലി!! ഗംഭീര തിരിച്ചുവരവ് വെറുതെയല്ല

മെല്‍ബണ്‍: ആദ്യ മൂന്നു ദിനവും ബാക്ക്ഫൂട്ടിലായതിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടീം ഇന്ത്യ. രണ്ടാമിന്നിങ്‌സില്‍ ഉജ്ജ്വല ബൗളിങിലൂടെ കംഗാരുപ്പടയെ വരിഞ്ഞു കെട്ടിയിരിക്കുകയാണ് ഇന്ത്യ. നാലാം ദിനം മൂന്നാം സെഷനില്‍ 62 ഓവറുകള്‍ കഴിയുമ്പോള്‍ ഓസീസ് എട്ടു വിക്കറ്റിനു 165 റണ്‍സെന്ന നിലയിലാണ്. ഒന്നാമിന്നിങ്‌സില്‍ 474 റണ്‍സ് അടിച്ചെടുത്ത ഓസീസിനെയാണ് ഇന്ത്യ ഇപ്പോള്‍ പിടിച്ചുകെട്ടിയത്.

ടീം ഇന്ത്യയുടെ തിരിച്ചുവരവിനു കാരണം മുന്‍ നായകന്‍ വിരാട് കോലിയാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഔദ്യോഗിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെങ്കിലും നാലാം ദിനം ടീമിനെ ഏറെക്കുറെ നയിച്ചത് കോലിയാണെന്നു പറയേണ്ടി വരും. കാരണം ഓസീസ് ഇന്നിങ്‌സിനിടെ വളരെ അഗ്രസീവായാണ് അദ്ദേഹം കാണപ്പെട്ടത്. നേരത്തേ ടെസ്റ്റില്‍ ടീമിനെ നയിച്ചിരുന്ന സമയത്തു മാത്രമേ കോലിയെ ഇത്രയും അഗ്രസീവായി കളിക്കളത്തില്‍ കണ്ടിട്ടുള്ളൂ.

VIRAT KOHLI

പ്രചോദിപ്പിച്ച് കോലി

ഓസ്‌ട്രേലിയന്‍ ടീം രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയപ്പോള്‍ ആദ്യത്തെ ബോള്‍ മുതല്‍ വിരാട് കോലി വളരെയധികം അഗ്രസീവായാണ് കാണപ്പെട്ടത്. ഓരോ ബോളിലു വിക്കറ്റ് വീഴുമെന്ന പ്രതീതിയുണ്ടാക്കാനും ഓസീസ് താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനും അദ്ദേഹം ശ്രമിച്ചു കൊണ്ടേയിരുന്നു. ബൗളര്‍മാരെ നിരന്തരം പ്രചോദിപ്പിചു കൊണ്ടിരുന്ന കോലി ടീമിന്റെയാകെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിലും നിര്‍ണായക പങ്കു വഹിച്ചു

രോഹിത് ശര്‍മ ബൗളിങ് റൊട്ടേഷനിലും ഫീല്‍ഡ് ക്രമീകരണത്തിലും മാത്രം ശ്രദ്ധിച്ചപ്പോള്‍ ബാക്കിയുള്ള കാര്യങ്ങള്‍ കോലിയും ഏറ്റെടുക്കുകയായിരുന്നു. ഇതു മാത്രമല്ല, ടീമിന്റെ തന്ത്രങ്ങളെക്കുറിച്ചും ഫീല്‍ഡ് ക്രമീകരണത്തെക്കുറിച്ചുമെല്ലാം രോഹിത്തുമായി അദ്ദേഹം നിരന്തരം ചര്‍ച്ചകളും നടത്തി. ഇത്രയും മികച്ച പ്രകടനം നാലാം ദിനം പുറത്തെുക്കാന്‍ ഇന്ത്യയെ സഹായിച്ചതും കോലിയുടെ ഈ ഇടപെടലുകള്‍ തന്നെയാണ്.

ഫീല്‍ഡ് ക്രമീകരണം

ടീമംഗങ്ങളെയും ബൗളര്‍മാരെയും നിരന്തരം പ്രചോദിപ്പിക്കുക മാത്രമല്ല ഇടയ്ക്കു വിരാട് കോലി ഇന്ത്യക്കായി ഫീല്‍ഡ് ക്രമീകരിക്കുകയും ചെയ്തിരുന്നു. പേസര്‍മാരായ മുഹമ്മദ് സിറാജും ആകാശ്ദീപും ബൗള്‍ ചെയ്യവെയാണ് എവിടെയൊക്കെയാണ് ഫീല്‍ഡമാരെ നിര്‍ത്തേണ്ടതെന്നു കോലി നിര്‍ദേശിച്ചത്.

മാത്രമല്ല ഓവറുകള്‍ക്കിടെ സിറാജിന്റെയും ആകാശ്ദീപിന്റെയും അടുത്തേക്കു ഓടിയെത്തി ഓസീസ് ബാറ്റര്‍മാരെ വീഴ്ത്താന്‍ വ്യത്യസ്ത പ്ലാനുകള്‍ പറഞ്ഞു കൊടുക്കുന്നതും കാണാമായിരുന്നു. ഇതു രണ്ടു ബൗളര്‍മാരെയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്തു.

ROHIT SHARMA VIRAT KOHLI

കളിയില്‍ കോലിയുടെ ഇടപെടലിനെക്കുറിച്ച് കമന്റേറ്റര്‍മാരും ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ മാര്‍ക്ക് നിക്കോളാസ് ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു. കളിക്കളത്തില്‍ വിരാട് കോലി വളരെയധികം ആവേശത്തിലാണ് കാണപ്പെടുന്നത്. അദ്ദേഹമാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നതെന്നു തോന്നുന്നതായും നിക്കോളാസ് അഭിപ്രായപ്പെട്ടിരുന്നു.

കോലിയുടെ ക്യാപ്റ്റന്‍സി

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായാണ് വിരാട് കോലി വിശേഷിപ്പിക്കപ്പെടുന്നത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീം ഏറ്റവുമധികം വിജയങ്ങള്‍ കൊയ്തിട്ടുള്ളതും അദ്ദേഹത്തിനു കീഴിലാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ ടീം ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് കോലിയുടെ ക്യാപ്റ്റന്‍സിലായിരുന്നു. അദ്ദേഹത്തിനു കീഴില്‍ രണ്ടു തവണ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്.

2021-22ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് കോലി അവസാനമായി ഇന്ത്യയെ ടെസ്റ്റില്‍ നയിച്ചത്. ഈ പരമ്പരയ്ക്കിടെ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം നായകസ്ഥാനമൊഴിയുകയായിരുന്നു.

അന്നത്തെ ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗിലുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു ഇത്. അതിനു ശേഷനാണ് ടെസ്റ്റില്‍ രോഹിത് സ്ഥിരം ക്യാപ്റ്റനായി നിയമിക്കപ്പെട്ടത്.

68 ടെസ്റ്റുകളിലാണ് കോലി ഇന്ത്യയെ നയിച്ചത്. ഇതില്‍ 40ലും ഇന്ത്യന്‍ ടീം ജയിച്ചുകയറുകയും ചെയ്തു. 58.82 എന്ന മികച്ച വിജയ ശതമാനവും അദ്ദേഹത്തിനുണ്ടായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം വിജയങ്ങള്‍ കൊയ്ത ലോകത്തിലെ നാലാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് കോലി.

Story first published: Sunday, December 29, 2024, 11:40 [IST]
Other articles published on Dec 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+