For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 67/1, പിന്നെ 119ന് തീര്‍ന്നു!! പിന്നില്‍ സൂര്യയുടെ വന്‍ ചൂതാട്ടം, ഇന്ത്യ ജയിച്ചതിങ്ങനെ

ഗോള്‍ഡ്‌കോസ്റ്റ്: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നഷ്ടമാവില്ലെന്നു ഉറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. നാലാം ടി20യിലെ 48 റണ്‍സ് ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലുമെത്തി. ഇനി അവസാന കളിയില്‍ തോറ്റാലും ഇന്ത്യക്കു 2-2നു പരമ്പര അസാനിപ്പിക്കുകയും ചെയ്യാം.

168 റണ്‍സെന്നത് ഗോള്‍ഡ്‌കോസ്റ്റിലെ പിച്ചില്‍ അത്ര വലിയ വിജയലക്ഷ്യമായിരുന്നില്ല. കാരണം ബാറ്റിങ് ഇവിടെ എളുപ്പമായിരുന്നു. എന്നിട്ടും ഓസീസിനെ 18.2 ഓവറില്‍ 119 റണ്‍സിനു എറിഞ്ഞിട്ട് വിജയം കൈക്കലാക്കാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു. ഒന്നിനു 67 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് അടുത്ത 52 റണ്‍സിനിടെ ശേഷിച്ച ഒമ്പതു വിക്കറ്റും കൈവിട്ട് ഓസീസ് തോല്‍വിയിലേക്കു കൂപ്പുകുത്തിയത്.

DUBE INDIA

സൂര്യകുമാര്‍ യാദവിന്റെ ഗംഭീര ക്യാപ്റ്റന്‍സി തന്നെയാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. തന്റെ ബൗളര്‍മാരെ വളരെ സമര്‍ഥമായാണ് ഈ കളിയില്‍ അദ്ദേഹം ഉപയോഗിച്ചത്. സൂര്യയുടെ വലിയൊരു ക്യാപ്റ്റന്‍സി മാസ്റ്റര്‍ സ്‌ട്രോക്കാണ് കളി മാറ്റിയതെന്നു കാണാം. ഇതു എന്താണെന്നറിയാം.

സൂര്യയുടെ ചൂതാട്ടം

168 റണ്‍സ് പിന്തുടരവെ ആറിനു മുകളില്‍ റണ്‍റേറ്റിലാണ് തുടക്കത്തില്‍ ഓസട്രേലിയന്‍ ടീം മുന്നേറി കൊണ്ടിരുന്നത്. നാലാം ഓവറില്‍ തന്നെ തന്റെ തുറുപ്പുചീട്ടായ വരുണ്‍ ചക്രവര്‍ത്തിയെ പന്തെറിയാന്‍ സൂര്യകുമാര്‍ യാദവ് കൊണ്ടു വന്നിരുന്നു, രണ്ടു എന്‍ഡുകളിലും വരുണിനെയും അക്ഷര്‍ പട്ടേലിനെയും അദ്ദേഹം നിയോഗിച്ചു. അഞ്ചാം ഓവറില്‍ മാത്യു ഷോര്‍ട്ടിനെ മടക്കി അക്ഷര്‍ ടീമിനു ആദ്യ ബ്രേക്ക്ത്രൂയും നല്‍കി.

ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും വളരെ അഗ്രസീവായി ടീമിനെ മുന്നോട്ടു കൊണ്ടു പോകവെയാണ് ഒമ്പതാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ അക്ഷര്‍ അടുത്ത േ്രബക്ക്ത്രൂയും സമ്മാനിച്ചത്. ഇംഗ്ലിസിനെ അക്ഷര്‍ ബൗള്‍ഡാക്കുകയായിരുന്നു (2-67).

തുടര്‍ന്നാണ് സൂര്യയുടെ മാസ്റ്റര്‍ സ്‌ട്രോക്ക് കണ്ടത്. നന്നായി ബൗള്‍ ചെയ്തു കൊണ്ടിരുന്ന വരുണിനെ പിന്‍വലിച്ച് അദ്ദേഹം ശിവം ദുബെയെ കൊണ്ടു വരികയായിരുന്നു. മൂന്നാം ടി20യില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും തല്ലുവാങ്ങിയത് അദ്ദേഹമാണ്. മൂന്നോവറില്‍ 14 ഇക്കോണി റേറ്റില്‍ 43 റണ്‍സ് ദുബെ വാരിക്കോരി നല്‍കിയിരുന്നു.

എന്നിട്ടും ഇതു വകവയ്ക്കാതെയാണ് അപകടതകാരികളായ മാര്‍ഷും ടിം ഡേവിഡും ക്രീസലുള്ളപ്പോള്‍ ദൂബെയെ സൂര്യ പരീക്ഷിച്ചത്. രണ്ടാമത്തെ ബോളില്‍ തന്നെ വമ്പടിക്കു ശ്രമിച്ച മാര്‍ഷിനെ (30) അദ്ദേഹം പുറത്താക്കുകയും ചെയ്തു. ഈ ഓവറില്‍ വന്നത്് ഒമ്പതു റണ്‍സ് മാത്രം. തന്റെ അടുത്ത ഓവറില്‍ അപകടകാരിയായ ഡേവിഡിനെയും (14) ദുബെ പുറത്താക്കിയതോടെ ഇന്ത്യ ജയവും മണത്തു തുടങ്ങി.

SHIVAM DUBE

ഓവറിലെ രണ്ടാമത്തെ ബോളില്‍ ഡേവിഡ് വമ്പനൊരു സിക്‌സര്‍ പറത്തിയെങ്കിലും തൊട്ടടുത്ത ബോളില്‍ ദുബെ വിക്കററും പിഴുതു. ഷോര്‍ട്ട് ബോള്‍ കെണിയൊരുക്കിയാണ് ഡേവിഡിനെ അദ്ദേഹം വീഴ്ത്തിയത്. ഇതോടെ ഓസീസ് നാലിനി 95ലേക്കും വീണു.

ദുബെയുടെ ഈ രണ്ടോവറുകളാണ് മല്‍സരഗതി മാറ്റിയതെന്നു നിസംശയം പറയാം. കാരണം ക്രീസില്‍ നിലയുറപ്പിച്ചാല്‍ തനിച്ചു ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുന്നവരാണ് മാര്‍ഷും ഡേവിഡും.

അവസാന കളിയില്‍ ദുബെയുടെ ദയനീയ പ്രകടനം വകവയ്ക്കാതെയാണ് ഈ കളിയില്‍ അദ്ദേഹത്തിനു വീണ്ടും ബൗളിങ് നല്‍കാനുള്ള ധൈര്യം സൂര്യ കാണിച്ചത്. രണ്ടു വിലപ്പെട്ട വിക്കറ്റുകളുമായി ക്യാപ്റ്റന്‍ തന്നിലര്‍പ്പിച്ച വിശ്വാസം ദുബെ കാക്കുകയും ചെയ്തു.

Story first published: Thursday, November 6, 2025, 18:35 [IST]
Other articles published on Nov 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+