For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 0, 0, 0, സൂര്യ ഒന്നും മറന്നിട്ടില്ല! കണക്കുവീട്ടിയത് 'മാസായി'! റെക്കോഡ് പെരുമഴ

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ ഏകദിനത്തിന് കൊള്ളാത്തവനെന്ന ചീത്തപ്പേര് മാറ്റിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗംഭീര അര്‍ധ സെഞ്ച്വറിയാണ് സൂര്യ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ 49 പന്തില്‍ 50 റണ്‍സുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സൂര്യക്കായി. രണ്ടാം മത്സരത്തില്‍ 37 പന്തില്‍ പുറത്താവാതെ 72 റണ്‍സാണ് സൂര്യകുമാര്‍ നേടിയിരിക്കുന്നത്.

6 വീതം സിക്‌സും ഫോറും ഉള്‍പ്പെടെയാണ് സൂര്യയുടെ വെടിക്കെട്ട് പ്രകടനം. സൂര്യയെ സംബന്ധിച്ച് ഏകദിനത്തില്‍ മികവ് തെളിയിക്കുക എന്നതിലുപരിയായി ഓസ്‌ട്രേലിയയോടുള്ള പകരം വീട്ടലാണ് ഈ പരമ്പരയിലൂടെ നടത്തിയത്. ഇതിന് മുമ്പ് ഓസ്‌ട്രേലിയ ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവ് നാണംകെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായി മൂന്ന് മത്സരത്തിലും ഗോള്‍ഡന്‍ ഡെക്കായാണ് സൂര്യയുടെ മടക്കം.

വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിച്ച് അവതരിപ്പിച്ചപ്പോള്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ ഉത്തരമില്ലാതെ സൂര്യ പതറി. എന്നാല്‍ ഇപ്പോള്‍ കൃത്യമായി അതിന് പകരം വീട്ടാന്‍ സൂര്യക്ക് സാധിച്ചിരിക്കുകയാണ്. കാമറൂണ്‍ ഗ്രീനിന്റെ ഒരോവറില്‍ നാല് സിക്‌സര്‍ ഉള്‍പ്പെടെ പറത്തിയാണ് സൂര്യയുടെ ആറാട്ട്. രണ്ട് ഇന്നിങ്‌സില്‍ നിന്ന് 122 റണ്‍സാണ് താരം നേടിയത്. അതും 141.8 സ്‌ട്രൈക്ക് റേറ്റില്‍. അവസാന 10 ഓവറുകളില്‍ ടീം സ്‌കോറിലേക്ക് വലിയ റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സൂര്യക്ക് കഴിവുണ്ട്.

ആദ്യ 9 പന്ത് നേരിട്ട് 4 റണ്‍സാണ് സൂര്യ നേടിയത്. പിന്നീട് കത്തിക്കയറുകയായിരുന്നു. 24 പന്തില്‍ നിന്നാണ് സൂര്യ അര്‍ധ സെഞ്ച്വറി നേടിയത്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കാരന്റെ വേഗ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും സൂര്യ സ്വന്തമാക്കി. 27 പന്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ വിരാട് കോലിയെയാണ് സൂര്യകുമാര്‍ മറികടന്നത്. 31 പന്തില്‍ നിന്ന് കോലിയും ഹാര്‍ദിക് പാണ്ഡ്യയും കംഗാരുക്കള്‍ക്കെതിരേ ഫിഫ്റ്റി നേടിയിട്ടുണ്ട്.

suryakumar yadav

ഏകദിനത്തില്‍ ഒരോവറില്‍ നാല് സിക്‌സര്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സൂര്യ. രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. ബൗളര്‍ക്ക് എവിടെ പന്തെറിയണമെന്ന് അറിയാത്ത അവസ്ഥയിലാണ് സൂര്യയുടെ ബാറ്റിങ്. മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ട് പായിക്കാന്‍ സൂര്യക്ക് സാധിച്ചു. ഏകദിന ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിച്ചപ്പോള്‍ വിമര്‍ശിച്ചവര്‍ നിരവധിയാണ്.

സഞ്ജു സാംസണെ തഴഞ്ഞ് സൂര്യകുമാറിനെ പരിഗണിച്ചതില്‍ വലിയ വിമര്‍ശനം ടീം മാനേജ്‌മെന്റിനെതിരേ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം വായടപ്പിക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് സൂര്യ കാഴ്ചവെച്ചിരിക്കുന്നത്. സൂര്യയെ ഫിനിഷറായി കളിപ്പിച്ചാല്‍ ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്ന കാര്യം ഉറപ്പാണ്. ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സൂര്യ ഇടം പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയാം.

ഓസ്‌ട്രേലിയക്കെതിരേ 5 വിക്കറ്റിന് 399 റണ്‍സെന്ന വമ്പന്‍ ടോട്ടലാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. ഇന്ത്യക്കായി ശ്രേയസ് അയ്യര്‍ (105), ശുബ്മാന്‍ ഗില്‍ (104) എന്നിവര്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി. മികച്ച തുടക്കം ലഭിച്ചതിനെ നന്നായി മുതലാക്കാന്‍ മധ്യനിരയ്ക്കായി. കെ എല്‍ രാഹുല്‍ (52) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 18 പന്തില്‍ 31 റണ്‍സും നേടി.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സാധിക്കുന്നു. ഫിനിഷറായി സൂര്യയെ അവസാന 10 ഓവറിലേക്ക് പരിഗണിച്ചാല്‍ വലിയ പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. നിലവില്‍ ഇന്ത്യയുടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. ഇതില്‍ ആര്‍ക്കൊക്കെ ലോകകപ്പില്‍ മികവ് കാട്ടാനാവുമെന്നത് കണ്ടറിയാം.

Story first published: Sunday, September 24, 2023, 21:49 [IST]
Other articles published on Sep 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+