For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ചങ്ക് തകര്‍ന്നു, ഏകനായി സഞ്ജു!! ഗംഭീറിന്റെ 'ചതിക്കു' ശേഷം ചെയ്തതിങ്ങനെ

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യിലും തഴയപ്പെട്ടതോടെ കടുത്ത നിരാശയിലും ദുഖത്തിസലുമാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. തൊട്ടു മുമ്പത്തെ രണ്ടു കളിയിലും ബെഞ്ചിലിരിക്കേണ്ടി വന്ന അദ്ദേഹത്തിനു ഈ മല്‍സരത്തിലെങ്കിലും കോള്‍ ലഭിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

പക്ഷെ സഞ്ജുവിനെ വീണ്ടും തഴഞ്ഞ കോച്ച് ഗൗതം ഗംഭീര്‍ പകരം ജിതേഷ് ശര്‍മയെ പ്ലെയിങ് പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്തുകയായിരുന്നു. അഞ്ചു മല്‍സരങ്ങളുെ ഈ പരമ്പരയില്‍ ഒരേയൊരു അവസരമാണ് സഞ്ജുവിനു ലഭിച്ചത്. രണ്ടാം ടി20യിലായിരുന്നു ഇത്. വെറും രണ്ടു റണ്‍സിനു അദ്ദേഹം പുറത്താവുകയും ചെയ്തു.

SANJU SAMSON

Screenshot/Jio hotstar

കടുത്ത നിരാശയില്‍ സഞ്ജു

ഗാബയില്‍ ഓസ്ട്രലേിയന്‍ ഇന്നിങ്‌സിനിടെ മഴയെ തുടര്‍ന്നു കളി തടസ്സപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂം കാണിച്ചിരുന്നു. ഇവിടെ മനസ്സ് തകര്‍ന്ന് നിരാശനായിരിക്കുന്ന സഞ്ജു സാംസണിനെ കാണാമായിരുന്നു. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും കോച്ചിങ് സംഘത്തിലെ മറ്റുള്ളരും മുന്‍നിരയില്‍ ഇരിക്കലെ ഇവര്‍ക്കു പിറകിലായിരുന്നു സഞ്ജു ഇരുന്നത്.

ടീമംങ്ങളോ, കോച്ചിങ് സംഘത്തിലുള്ളവരോ അദ്ദേഹത്തിനു കൂട്ടായി അരികില്‍ ഇല്ലായിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി താന്‍ അവഗണിക്ക്‌പ്പെട്ടിന്റെ ദുഖവും നിരാശയുമെല്ലൊം സഞ്ജുവിന്റെ മുഖത്തു വായിച്ചെടുക്കാം. അതിനു ശേഷം ഡ്രസില്‍ റൂമില്‍ വനിനിന്നും കാഴെയുള്ള ഡഗൗട്ടിലേക്കു പോയ അദ്ദേഹം അവിടെയും അല്‍പ്പ സമയം പുപലതും ചിന്തിച്ച് ഇരിപ്പുണ്ടായിരുന്നു.

ടി20യില്‍ മൂന്നു സെഞ്ച്വറികളടക്കം നേടി ഓപ്പണിങില്‍ വിലസവെയാണ് സഞ്ജുവിനു സ്ഥാനം ഒഴിയേണ്ടി വന്നത്. ഇതിനു ശേഷം കൃത്യമായ ഒരു റോള്‍ നല്‍കാതെ അദ്ദേഹത്തെ പല പൊസിഷനുകളിലായി കളിപ്പിച്ച് വട്ടം കറക്കി ഫോമും താളവുമെല്ലാം നഷ്ടപ്പെടുത്തി. ഇപ്പോഴിതാ സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ നിന്നും പോലും ഒഴിവാക്കിയിരിക്കുകയാണ്.

സഞ്ജുവുമായുള്ള ചര്‍ച്ച

ഗാബയിലെ അഞ്ചാം ടി20യിലെ ടോസിനു മുമ്പ് ഗ്രൗണ്ടില്‍ വച്ച് സഞ്ജു സാംസണിനോടു ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഏറെ നേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പ്ലെയിങ് ഇലവനില്‍ വീണ്ടും സ്ഥാനമുണ്ടാവില്ലെന്നും തന്റെ പ്ലാന്‍ എന്താണെന്നുമെല്ലാം കോച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ടാവും.

SANJU GAMBHIR

Photocredit/X

നേരത്തേ സഞ്ജുവിനെ നിരന്തരം പിന്തുണയ്ക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ള കോച്ചാണ് ഗംഭീര്‍. മുമ്പുണ്ടായിരുന്ന ഒരു ഇന്ത്യന്‍ കോച്ചില്‍ നിന്നും അദ്ദേഹത്തിനു ഇത്രത്തോളം പിന്തുണ ലഭിച്ചിട്ടുമില്ല. മൂന്നുു ടി20 പരമ്പരകളിലായി തുടരെ 12 മല്‍സരങ്ങളിലാണ് സഞ്ജുവിനെ ഓപ്പണറായി ഗംഭീര് പരീക്ഷിച്ചത്.

ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പരകളിലായിരുന്നു ഇത്. ഇവയില്‍ മൂന്നു സെഞ്ച്വറികള്‍ കുറിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. പക്ഷെ കഴിഞ്ഞ ഏഷ്യാ കപ്പില്‍ ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ റോളില്‍ ടി20 ടീമിലേക്കു തിരികെ വിളിക്കപ്പെട്ടതോടെ സഞ്ജുവിന്റെ കഷ്ടകാലവും ആരംഭിക്കുകയായിരുന്നു.

അതിനു ശേഷം മൂന്നു മുതല്‍ മധ്യനിരയില്‍ പല പൊസിഷനുകളിലായി അദ്ദേഹത്തിനു മാറി മാറി ബാറ്റ് ചെയ്യേണ്ടിയും വ്ന്നു. ഇതോടെ സഞ്ജുവിന്റെ ഫോമിലും വലിയ ഇടിവാണുണ്ടായത്.

കളി മഴയെടുത്തു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാം ടി20 പോരാട്ടം മഴയെ തുടര്‍ന്നു ഉപക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 4.5 ഓവറില്‍ 52 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴയെത്തുന്നത്. നേരത്തേ പരമ്പരയിലെ ആദ്യ കളിയും മഴയെടുത്തിരുന്നു. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയും ഇതോടെ ഇന്ത്യ 2-1നു സ്വന്തമാക്കി.

Story first published: Saturday, November 8, 2025, 17:12 [IST]
Other articles published on Nov 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+