For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: മിന്നിച്ച് നിതീഷ്, ചങ്കിടിപ്പ് ഹാര്‍ദിക്കിന്! ഗംഭീര്‍ പണികൊടുക്കും; സീറ്റ് പോകുമോ?

മെല്‍ബണ്‍: ഇന്ത്യയുടെ 2024ലെ ഏറ്റവും മികച്ച കണ്ടെത്താലായി മാറിയിരിക്കുകയാണ് നിതീഷ് കുമാര്‍ റെഡ്ഡി. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം അവസാന ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മിന്നിച്ചാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെ പ്രതിഭ തെളിയിച്ച നിതീഷ് ഇപ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ എല്ലാവരുടേയും പ്രശംസ ഏറ്റുവാങ്ങുകയാണ്.

വലിയ ഭാവിയുള്ള താരമായി ഇതിനോടകം നിതീഷ് കുമാര്‍ പേരെടുത്തുകഴിഞ്ഞു. ഇന്ത്യക്ക് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം ടീമിലുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ മാത്രം ഇക്കാര്യത്തില്‍ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. ഹാര്‍ദിക്കിന് പുറത്തിന് പരിക്കേറ്റതോടെ താരം ടി20യിലേക്ക് മാത്രമായി ഒതുങ്ങി. ഏകദിനത്തിലും ടെസ്റ്റിലും ഹാര്‍ദിക് കളിക്കാന്‍ വിസമ്മതിക്കുന്ന അവസ്ഥയുണ്ടായി. ഇതോടെ ഇന്ത്യക്ക് മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം ടെസ്റ്റിലും ഏകദിനത്തിലുമുണ്ടായി.

ഈ പ്രശ്നത്തിന് ഇന്ത്യ കണ്ടെത്തിയ ഉത്തരമായി നിതീഷ് കുമാര്‍ മാറിയിരിക്കുകയാണ്. നിതീഷ് മിന്നിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യക്കാവും വലിയ തലവേദനയായി മാറുക. ഫോം നിലനിര്‍ത്താത്ത പക്ഷം ഹാര്‍ദിക്കിന് പണികിട്ടാന്‍ സാധ്യത കൂടുതലാണ്.

ഗംഭീര്‍ പിന്തുണക്കുക നിതീഷിനെ

ഹാര്‍ദിക് പാണ്ഡ്യയോട് ടെസ്റ്റിലും ഏകദിനത്തിലും കളിക്കണമെന്ന് ഗൗതം ഗംഭീര്‍ പരിശീലകനായപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫിറ്റ്നസ് ചൂണ്ടിക്കാട്ടി ഹാര്‍ദിക് ഇതിന് തയ്യാറായിരുന്നില്ല. ഇതോടെ ഗംഭീറിന് അതൃപ്തിയുണ്ടാവുകയും ചെയ്തു. ഇന്ത്യയുടെ അടുത്ത ടി20 നായകന്‍ ആവേണ്ടിയിരുന്നത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ ഗംഭീര്‍ സൂര്യകുമാര്‍ യാദവിനെയാണ് നായകസ്ഥാനത്തേക്ക് പരിഗണിച്ചത്. ഹാര്‍ദിക്കിനോട് ഗംഭീറിന് വലിയ താല്‍പര്യമില്ലെന്നതാണ് വസ്തുത.

ഈ സാഹചര്യത്തില്‍ നിതീഷ് കുമാര്‍ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ നിതീഷിന് കൂടുതല്‍ പിന്തുണ നല്‍കും. ഹാര്‍ദിക്കിന് ഇതുവരെ ഒത്ത എതിരാളികളില്ലാതിരുന്നതിനാല്‍ മോശം ഫോമിലായിട്ടും പലപ്പോഴും ഹാര്‍ദിക്കിന് ടീമില്‍ തുടരാനായി. എന്നാല്‍ നിതീഷ് വളര്‍ന്നതോടെ ഹാര്‍ദിക്കിന് കൂടുതല്‍ മികവ് കാട്ടാതെ ടീമില്‍ തുടരുക കടുപ്പമായി മാറിയിരിക്കുകയാണ്.

നിതീഷിന്റെ ബൗളിങ് അല്‍പ്പം മോശമാണ്. ഹാര്‍ദിക്കിനെപ്പോലെ ബൗളിങ്ങില്‍ മികവ് തെളിയിക്കാന്‍ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ തുടര്‍ അവസരങ്ങളിലൂടെ ബൗളിങ്ങിലും മികവ് കാട്ടാന്‍ നിതീഷിന് സാധിക്കുമെന്നുറപ്പാണ്.

hardik pandya gautam gambhir

ഏകദിനം കളിക്കാന്‍ തയ്യാറെടുത്ത് ഹാര്‍ദിക്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ ഏകദിന ഫോര്‍മാറ്റിലേക്ക് തിരിച്ചെത്താന്‍ ഹാര്‍ദിക് പാണ്ഡ്യ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യം അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിതീഷ് മികവ് കാട്ടുമ്പോള്‍ കൂടുതല്‍ പിന്തുണ നിതീഷിന് ലഭിക്കും. ഹാര്‍ദിക് പാണ്ഡ്യക്ക് ഏകദിനം കളിക്കാന്‍ 10 ഓവര്‍ പന്തെറിഞ്ഞ് മികവ് കാട്ടുകയും മികച്ച ബാറ്റിങ് പ്രകടനം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഈ പ്രശ്നം നിതീഷ് കുമാറിനില്ല.

ഓസ്ട്രേലിയയിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ നിതീഷിന് ഇംഗ്ലണ്ട് ഏകദിന പരമ്പരയിലേക്കും ടി20 പരമ്പരയിലേക്കും വിളിയെത്താന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോള്‍ ഹാര്‍ദിക്കിന് പ്ലേയിങ് 11 സ്ഥാനം നഷ്ടമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മികച്ച ഷോട്ട് സെലക്ഷനും ആത്മവിശ്വാസത്തോടെയുള്ള മനോഭാവവും നിതീഷിനുണ്ട്. ഇന്ത്യ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കവെ ഇടക്കിടെ പരിക്കേല്‍ക്കുന്ന ഹാര്‍ദിക്കിന് കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം.

സമ്മര്‍ദ്ദത്തിലും തിളങ്ങാനുള്ള ശേഷി

ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കായി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങളില്‍ ഈ ഇംപാക്ട് കാണാനാവുന്നില്ല. ടി20 ലോകകപ്പ് ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ ഹാര്‍ദിക് വഹിച്ച പങ്ക് വലുതാണ്. എന്നാല്‍ ഇതിന് ശേഷം നോക്കുമ്പോള്‍ പലപ്പോഴും മധ്യനിരയില്‍ കാര്യമായൊന്നും ചെയ്യാനില്ലാത്ത റോളാണ് ഹാര്‍ദിക്കിന് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ നിതീഷ് കുമാറിന് കൂടുതല്‍ പിന്തുണ ഇന്ത്യ നല്‍കിയാലും തെറ്റ് പറയാനാവില്ല.

Story first published: Saturday, December 28, 2024, 13:10 [IST]
Other articles published on Dec 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+