Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു വീണ്ടും ആദ്യം ബാറ്റിങോ? ജയിക്കാന്‍ എത്ര റണ്ണെടുക്കണം, ഇതാ ഉത്തരം!! ഇത്ര കുറവോ

കാന്‍ബെറ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ അങ്കത്തിനു കാന്‍ബെറയിലെ മനൂക്ക ഓവല്‍ തയ്യാറായിക്കഴിഞ്ഞു. ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.45 മുതലാണ് മല്‍സരം തുടങ്ങുന്നത്. ജയത്തോടെ തന്നെ അഞ്ചു മല്‍സരങ്ങളുടെ ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഇരുടീമുകളുടെയും ശ്രമം.

സൂര്യകുമാര്‍ യാദവിനു കീഴില്‍ കിടിലന്‍ ടീമുമായാണ് ഓസ്‌ട്രേലിയന്‍ ദൗത്യത്തിനു ഇന്ത്യയെത്തിയത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയൊഴികെ മുന്‍നിര താരങ്ങളെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്. പരിക്കു കാരണമാണ് അദ്ദേഹത്തിനു പരമ്പര നഷ്ടമായത്.

INDIAN TEAM

മറുഭാഗത്തു മിച്ചെല്‍ മാര്‍ഷിനു കീഴില്‍ ശക്തമായ ടീമുമായാണ് ഓസീസിന്റെ പടയൊരുക്കം. കാന്‍ബെറയിലെ ആദ്യ ടി20യില്‍ ആദ്യം ബാറ്റിങിനു അയക്കപ്പെടുകയാണെങ്കില്‍ ഇന്ത്യക്കു ജയിക്കാന്‍ എത്ര റണ്‍സാണ് നേടേണ്ടത്? ഈ ഗ്രൗണ്ടില്‍ ഇതുവരെയുള്ള ടി20 റെക്കോര്‍ഡ് നമുക്കു പരിശോധിക്കാം.

കാന്‍ബെറയില്‍ റണ്ണൊഴുകില്ല

റണ്ണൊഴുക്ക് പ്രതീക്ഷിക്കാവുന്ന പിച്ചല്ല കാന്‍ബെറയിലേതെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവിടെ ബാറ്റിങ് അത്ര എളുപ്പമല്ലെന്നതാണ് യാഥാര്‍ഥ്യം. ടി20യില്‍ 200 പ്ലസ് സ്‌കോറുകള്‍ പതിവു കാഴ്ചയാവുന്ന ഈ കാലത്തു കാന്‍ബെറിയില്‍ ഇതുവരെ ഒരു ടീം പോലും 180 റണ്‍സ് തികച്ചിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ബാറ്റിങ് ഇവിടെ എത്ര മാത്രം കടുപ്പമാണെന്നു ഇതില്‍ നിന്നു തന്നെ വ്യക്തമാവും. പുരുഷന്മാരുടെ അന്താരാഷ്ട്ര ടി20യില്‍ ഈ ഗ്രൗണ്ടില്‍ കുറിക്കപ്പെട്ട ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ 178 റണ്‍സാണ്. 2022ല്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടാണ് ഏഴു വിക്കറ്റിനു ഈ ടോട്ടല്‍ അടിച്ചെടുത്തത്. കളിയില്‍ ഇംഗ്ലണ്ട് തന്നെ ജയിക്കുകയും ചെയ്തു. എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് അവര്‍ സ്വന്തമാക്കിയത്. 170നു മുകളില്‍ സ്‌കോര്‍ പിറന്ന ഏക ടി20 മല്‍സരവും ഇതു മാത്രമാണ്.

ഈ ഗ്രൗണ്ടിലെ ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലാവട്ടെ ഇന്ത്യക്കു സ്വന്തവുമാണ്. 2020ലാണ് ഓസ്‌ട്രേലിയക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ശേഷം ഇന്ത്യ ഏഴു വിക്കറ്റിനു 161 റണ്‍സ് സ്‌കോര്‍ ചെയ്തത്. കളിയില്‍ ജയവും ഇന്ത്യക്കു തന്നെയായിരുന്നു. റണ്‍ചേസില്‍ ഓസീസിനു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

SURYA GILL

എന്നാല്‍ കാന്‍ബെറയില്‍ ടി20യിലെ ഏറ്റഴുമുയര്‍ന്ന വിജയകരമായ റണ്‍ചേസ് റെക്കോര്‍ഡ് ഓസ്‌ട്രേലിയക്കു അവകാശപ്പെട്ടതാണ്. ഇതാവട്ടെ വെറും 150 റണ്‍സ് മാത്രമാണെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. 2019ല്‍ പാകിസ്താനെതിരേയാണ് അവര്‍ 151 റണ്‍സ് ചേസ് ചെയ്തു ജയിച്ചത്. വെറും മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടത്തിലായിരുന്നു ഇത്.

റണ്‍ചേസിലെ ഈ റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ ടോസ് ലഭിക്കുന്ന ടീം ബാറ്റിങായിരിക്കും തിരഞ്ഞെടുത്തേക്കുക. ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ കുറഞ്ഞത് 160ന് മുകളിലെങ്കിലും ടോട്ടല്‍ അടിച്ചെടുക്കാന്‍ ശ്രമിച്ചേ തീരൂ.

എന്നാല്‍ 175-180 റണ്‍സ് വരെ നേടാനായാല്‍ ഇന്ത്യക്കു വിജയം ഉറപ്പാണെന്നു തന്നെ പറയാം. ഓസീസ് ബാറ്റിങ് നിര ശക്തമാണെങ്കിലും അവരെ പിടിച്ചുകെട്ടാനുള്ള ബൗളിങ് കരുത്തും ഇന്ത്യക്കുണ്ട്. അതിനാല്‍ വിജയം ഉറപ്പിക്കണമെങ്കില്‍ 170 പ്ലസ് സ്‌കോറായിരിക്കണം ഇന്ത്യ ലക്ഷ്യം വയ്‌ക്കേണ്ടത്.

Story first published: Monday, October 27, 2025, 17:42 [IST]
Other articles published on Oct 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+