For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: അഡ്‌ലെയ്ഡില്‍ എത്ര റണ്ണെടുത്താല്‍ ഇന്ത്യക്കു ജയിക്കാം? ഇതാ ഉത്തരം!! ഗില്‍ ഹാപ്പി

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാമങ്കം നാളെ (വ്യാഴം) അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുകയാണ്. പെര്‍ത്തിലേറ്റ പരാജയത്തോടെ ശുഭ്മന്‍ ഗില്ലിനും ഇതു ഡു ഓര്‍ ഡൈ മാച്ചായി മാറിയിരിക്കുകയാണ്. വീണ്ടുമൊരു തോല്‍വി നേരിടേണ്ടി വന്നാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യക്കു കൈവിടേണ്ടതായി വരും.

അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും അഡ്‌ലെയ്ഡില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ. ബാറ്റിങ് നിര ദയനീയമായി പരാജയപ്പെട്ടതു മഴയെ തുടര്‍ന്നു പല തവണ കളിയില്‍ ബ്രേക്കുണ്ടായതുമാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണം. മുന്‍നിര ബാറ്റര്‍മാരില്‍ നിന്നും കുറേക്കൂടി മെച്ചപ്പെട്ട സംഭാവനകള്‍ ലഭിച്ചിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നായേനെ.

GILL MARSH TOSS

രണ്ടാം ഏകദിനത്തില്‍ ബാറ്റിങ് ക്ലിക്കായെങ്കില്‍ മാത്രമേ ഇന്ത്യ വിജയം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഒരിക്കല്‍ക്കൂടി ആദ്യം ബാറ്റിങിനു ഇറങ്ങേണ്ടി വന്നാല്‍ അഡ്‌ലെയ്ഡില്‍ എത്ര റണ്‍സ് നേടാനായാല്‍ ഇന്ത്യക്കു വിജയസാധ്യതയുണ്ടെന്നു പരിശോധിക്കാം.

അഡ്‌ലെയ്ഡില്‍ എത്ര വേണം?

പെര്‍ത്തിലെ ആദ്യ കളിയെ അപേക്ഷിച്ച് ബാറ്റര്‍മാരെ കൂടുതല്‍ തുണയ്ക്കുന്നതാണ് അഡ്‌ലെയ്ഡിലെ പിച്ച്. ഇതു തീര്‍ച്ചയായും ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. കഴിഞ്ഞ മല്‍സരത്തില്‍ പേസര്‍മാര്‍ക്കു പിച്ചില്‍ നിന്നും മികച്ച ബൗണ്‍സും പേസുമെല്ലാം ലഭിച്ചിരുന്നു. ഇതു ഇന്ത്യന്‍ നിരയിലെ ഭൂരിഭാഗം ബാറ്റര്‍മാരെയും ശരിക്കും കുഴപ്പിക്കുകയും ചെയ്തിരുന്നു.

അഡ്‌ലെയ്ഡിലേക്കു വരികയാണെങ്കില്‍ ഇവിടെയും പേസും ബൗണ്‍സുമെല്ലാം ഉണ്ടാവും. എന്നാല്‍ ഔട്ട് ഫീല്‍ഡ് മികച്ചതായതു കാരണം നല്ല ടൈമിങും പ്ലേസ്‌മെന്റുമുണ്ടെങ്കില്‍ ബാറ്റര്‍മാര്‍ക്കു സ്‌കോറിങ് എളുപ്പമായി മാറും. കളിയുടെ തുടക്കത്തില്‍ ബാറ്റര്‍മാര്‍ക്കു ആത്മവിശ്വാസത്തോടെ അവരുടെ ഷോട്ടുകള്‍ കളിക്കാന്‍ കഴിയും. അതിനാല്‍ പവര്‍പ്ലേ ഓവറുകളിലെ പ്രകടനവും ടീമിനെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും.

എന്നാല്‍ മല്‍സരം പുരോഗമിക്കവെ സ്പിന്നര്‍മാര്‍ക്കും പിച്ചില്‍ നിന്നും സഹായം ലഭിച്ചു തുടങ്ങും. മധ്യ ഓവുകളില്‍ അല്‍പ്പം ഗ്രിപ്പ് ലഭിക്കുകയും മികച്ച സ്പിന്നര്‍മാര്‍ക്കു ടേണും ബൗണ്‍സുമെല്ലം ഇതു നല്‍കുകയും ചെയ്യും.

സ്‌ക്വയര്‍ ബൗണ്ടറികളുടെ വലിപ്പം കുറവായതിനാല്‍ ബൗളിങ് ലെങ്ത്തിലെ ചെറിയ പിഴവുകള്‍ക്കു പോലും ബൗളര്‍മാര്‍ക്കു പ്രഹരം ഏറ്റുവാങ്ങേണ്ടതായും വരും. റണ്ണൊഴുക്ക് തടഞ്ഞു നിര്‍ത്തണമെങ്കില്‍ സ്പിന്നര്‍മാര്‍ക്കു വേരിയേഷനുകളെ ആശ്രയിക്കുന്നതിനൊപ്പം ലൈനിലും ലെങ്ത്തിലും അച്ചടക്കം പാലിക്കുകയും വേണം.

ഇവിടെ ടോസ് ലഭിക്കുന്ന ടീം ആദ്യം ബാറ്റ് ചെയ്യാനാണ് ഇഷ്ടപ്പെടാറുള്ളത്. കാരണം ആ സമയത്താണ് ബാറ്റിങിനു കൂടുതല്‍ യോജിച്ചത്. 300ന് മുകളില്‍ ടോട്ടല്‍ പടുത്തുയര്‍ത്താനായിരിക്കും ആദ്യം ബാറ്റ് ചെയ്യുന്നവര്‍ ശ്രമിക്കുക. വൈകുന്നേരമാവുന്നതോടെ പിച്ച് അല്‍പ്പം സ്ലോയായി മാറുകയും എതിര്‍ ടീം സ്പിന്നര്‍മാര്‍ താളം വീണ്ടെടുക്കുകയാണെങ്കില്‍ ലൈറ്റ്‌സിനു കീഴില്‍ ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുകയും ചെയ്യും.

അഡ്‌ലെയ്ഡില്‍ ഇതിനകം 94 ഏകദിന മല്‍സരങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ 49 മല്‍സരങ്ങളില്‍ ജയിച്ചിട്ടുള്ളത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്. രണ്ടാമതു ബാറ്റ് ചെയ്തവര്‍ക്കു ജയിക്കാനായതാവട്ടെ 43 മല്‍സങ്ങളിലുമാണ്. ഇവിടുത്ത ശരാശരി ഒന്നാമിന്നിങ്‌സ് ടോട്ടല്‍ 225 റണ്‍സും രണ്ടാമിന്നിങ്‌സ് സ്‌കോര്‍ 197 റണ്‍സുമാണ്.

KOHI ROHLI

ഈ ഗ്രൗണ്ടിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ ഓസ്‌ട്രേലിയക്കു അവകാശപ്പെട്ടതാണ്. പാകിസ്താനെതിരേ ഏഴു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ വാരിക്കൂട്ടിയത് 369 റണ്‍സാണ്. ഏറ്റവും കുറഞ്ഞ ടോട്ടലും കംഗാരുപ്പടയുടെ പേരില്‍ തന്നെ. ന്യൂസിലാന്‍ഡുമായുള്ള കളിയില്‍ വെറും 70 റണ്‍സിനു അവര്‍ അഡ്‌ലെയ്ഡില്‍ ഓള്‍ഔട്ടായിട്ടുണ്ട്.

ഇനി റണ്‍ചേസിലേക്കു വന്നാല്‍ 303ന് മുകളില്‍ ടോട്ടല്‍ ഒരു ടീമും ഇവിടെ ചേസ് ചെയ്തു ജയിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരേ ശ്രീലങ്ക 303 റണ്‍സ് ചേസ് ചെയ്തതാണ് ഇവിടുത്തെ ഓള്‍ടൈം റെക്കോര്‍ഡ്.

അതുകൊണ്ടു തന്നെ രണ്ടാമങ്കത്തില്‍ ആദ്യം ബാറ്റിങിനു അയക്കപ്പെട്ടാല്‍ 305-310 റണ്‍സെങ്കിലും ഇന്ത്യ അടിച്ചെടുക്കകയും വേണം. ശക്തമായ ബാറ്റിങ് ലൈനപ്പുള്ളതിനാല്‍ തന്നെ അതു ഇന്ത്യക്കു അത്ര ബുദ്ധിമുട്ടേറിയ കാര്യവുമാവില്ല. മുന്‍നിര ബാറ്റിങ് ക്ലിക്കായാല്‍ ഇന്ത്യക്കു ഇതു എളുപ്പമാവുകയും ചെയ്യും.

Story first published: Wednesday, October 22, 2025, 13:07 [IST]
Other articles published on Oct 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+