For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

300ഉം സേഫല്ല!! സിഡ്‌നിയില്‍ ആദ്യം ബാറ്റിങെങ്കില്‍ ഇന്ത്യ എത്ര റണ്ണെടുക്കണം? ശരിക്കും പെട്ടു

സിഡ്‌നി: ആദ്യ രണ്ടു കളിയിലുമേറ്റ തോല്‍വികള്‍ക്കു കണക്കു തീര്‍ക്കാനുറച്ചാവും ടീം ഇന്ത്യ നാളെ സിഡ്‌നിയിലെത്തുക. സമ്പൂര്‍ണ പരാജയമെന്ന നാണക്കേട് ഒഴിവാക്കാന്‍ ശനിയാഴ്ച മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ ജയിച്ചേ തീരു. അതിനാല്‍ തന്നെ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും ശുഭ്മന്‍ ഗില്ലും സംഘവും ഇറങ്ങുക.

പെര്‍ത്തിലു അഡ്‌ലെയ്ഡിലും ഇന്ത്യക്കായിരുന്നു ആദ്യം ബാറ്റിങ്. രണ്ടു തവണയും സ്‌കോര്‍ പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തുകയും ചെയ്തു. സിഡ്‌നിയിലും ഒരിക്കല്‍ക്കൂടി ടോസ് നഷ്ടമായതിനു ശേഷം ഇന്ത്യക്കു ആദ്യം ബാറ്റിങിറങ്ങേണ്ടി വരുമോ? അങ്ങനെ വന്നാല്‍ ജയിക്കാന്‍ എത്ര റണ്ണെടുക്കണം, ഇതേക്കുറിച്ച് നോക്കാം.

GILL MARSH

സിഡ്‌നിയും പിച്ചും

ഓസ്‌ട്രേലിയയിലെ പ്രശസ്ത വേദികളിലൊന്നായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് അതിന്റെ ബാറ്റിങ് സൗഹൃദ സാഹചര്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ബാറ്റര്‍മാര്‍ കളിക്കാനിഷ്ടപ്പെടുന്ന വേദികളിലൊന്നാണിത്.

ഇവിടെ ബാറ്റിലേക്കു ബോള്‍ വളരെ നന്നായിട്ടു തന്നെ വരുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഈ കാരണത്താല്‍ ബാറ്റര്‍മാര്‍ക്കു അവരുടെ ഷോട്ടുകള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനും കഴിയും. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു സിഡ്‌നിയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. കാരണം അധിക മൂവ്‌മെന്റ് ലഭിക്കാനും വിക്കറ്റുകളെടുക്കാനും അവര്‍ക്കു നന്നായി അധ്വാനിക്കേണ്ടി വരും.

മല്‍സരം പുരോഗമിക്കവെ സ്പിന്നര്‍മാര്‍ക്കും പിച്ചില്‍ നിന്നും സഹായം ലഭിച്ചു തുടങ്ങും. നല്ല അച്ചടക്കത്തോടെ ലൈനും ലെങ്ത്തുമെല്ലാം കാത്തുസൂക്ഷിച്ച് ബൗള്‍ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക മികച്ച പ്രകടനം ഇവിടെ പുറത്തെടുക്കാനും കഴിയും.

നേര്‍ക്കുനേര്‍ കണക്കുകള്‍

ഏകദിന ക്രിക്കറ്റിലെ ഇതുവരെയുള്ള നേര്‍ക്കുനേര്‍ കണക്കുകളെടുത്താല്‍ ഇന്ത്യക്കു മേല്‍ ഓസ്‌ട്രേലിയക്കു വ്യക്തമായ ആധിപത്യമുണ്ടെന്നു തന്നെ കാണാം. ഇതുവരെ 154 മല്‍സരങ്ങളില്‍ ഇന്ത്യയും ഓസീസും കൊമ്പുകോര്‍ത്തു കഴിഞ്ഞു.

ഇതില്‍ 86 ജയങ്ങളുമായി കംഗാരുപ്പട മുന്നിട്ടു നില്‍ക്കുന്നു. ഇന്ത്യക്കു ജയിക്കാനായത് 58 ഏകദിനങ്ങളിലുമാണ്. ശേഷിച്ച 10 കളികളാവട്ടെ ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

എത്ര റണ്ണെടുക്കണം?

ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാം ഏകദിനത്തിലും ടോസ് നഷ്ടമായ ശേഷം ഇന്ത്യക്കു വീണ്ടും ബാറ്റിങിനു ഇറങ്ങേണ്ടി വരുമോയെന്നതാണ് ഇനി അറിയാുള്ളത്. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു ടോസ് ഭാഗ്യം ലവലേശമില്ലാത്തതിനാല്‍ ഒരിക്കല്‍ക്കൂടി ഇന്ത്യ തന്നെ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത. മറിച്ചാണെങ്കില്‍ മാത്രമേ അതു അദ്ഭുതമാവുകയുള്ളൂ.

ഏകദിനത്തില്‍ വലിയ ടോട്ടലുകള്‍ക്കു പേരുകേട്ട വേദികളിലൊന്നാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്. 300 റണ്‍സെന്നത് ഇവിടെയൊരു പുത്തരിയല്ല. 400 റണ്‍സ് പോലും ഒരു തവണ ഈ ഗ്രൗണ്ടില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ സൗത്താഫ്രിക്കയാണ് 50 ഓവറില്‍ അഞ്ചു വികറ്റിനു 408 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുയത്. കളിയില്‍ സൗഫ്രിക്ക തന്നെ ജയിക്കുകയും ചെയ്തു.

GILL GAMBHIR

ഇതു കൂടാതെ 389 റണ്‍സും 376 റണ്‍സും 374 റണ്‍സും 368 റണ്‍സുമെല്ലാം സിഡ്‌നിയില്‍ കണ്ടു കഴിഞ്ഞു. പക്ഷെ ഇവിടെ ഏറ്റവുമുയര്‍ന്ന വിജയകരമായ റണ്‍ചേസ് കുറിക്കപ്പെട്ടിട്ടുള്ളത് ഇന്ത്യക്കെതിരേയാണ്.

2003 ജനുവരിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ മലര്‍ത്തിയടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പതു വിക്കറ്റിനു 338 റണ്‍സെന്ന വലിയ സ്‌കോര്‍ അടിച്ചെടുത്തെങ്കിലും അതു പ്രതിരോധിക്കാന്‍ കഴിയാതെ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.

അന്നത്തെ പരാജയത്തിന്റെ ഭീതി തീര്‍ച്ചയായും ഇന്ത്യക്കുണ്ടാവുക തന്നെ ചെയ്യും. അതുകൊണ്ടു തന്നെ ആദ്യം ബാറ്റുങിനു ഇറങ്ങേണ്ടി വന്നാല്‍ 340ന് മുകളിലൊരു വലിയ ടോട്ടലായിരിക്കും ഇന്ത്യ ലക്ഷ്യമിടുകയെന്നുറപ്പാണ്.

Story first published: Friday, October 24, 2025, 15:24 [IST]
Other articles published on Oct 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+