Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഫോളോ ഓണ്‍ നേരിടുമോ ടീം ഇന്ത്യ? ഒഴിവാക്കാന്‍ എത്ര റണ്ണെടുക്കണം, ഇതാ ഉത്തരം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ വലിയ ബാറ്റിങ് തകര്‍ച്ചയാണ് ടീം ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നത്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 474ന് മറുപടിയില്‍ രണ്ടാംദിനം അഞ്ചിനു 164 റണ്‍സെന്ന നിലയിലാണ് ഇന്ത്യയുള്ളത്‌. നാലു മുന്‍നിര ബാറ്റര്‍മാരെയും നൈറ്റ് വാച്ച്മാനായെത്തിയ ആകാശ്ദീപിനെയുമാണ് ടീമിനു നഷ്ടമായത്.

ആറു റണ്‍സോടെ റിഷഭ് പന്തും നാലു റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്. അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 310 റണ്‍സ് കൂടി ആവശ്യമാണ്. മൂന്നാംദിനം ഇറങ്ങുമ്പോള്‍ ഫോളോഓണ്‍ ഒഴിവാക്കുകയെന്നതായിരിക്കും ഇന്ത്യക്കു മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്കു എത്ര റണ്‍സാണ് ആവശ്യമെന്നു നോക്കാം.

RISHABH PANT

എത്ര റണ്‍സ് വേണം?

എംസിസിയുടെ ക്രിക്കറ്റ് നിയമപ്രകാരം രണ്ടിന്നിങ്‌സുകളുടെ ഒരു മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനു എതിരാളികള്‍ക്കു മേല്‍ കുറഞ്ഞത് 200 റണ്‍സിന്റെയെങ്കിലും ലീഡ് നേടാനായാല്‍ അവരെ ഫോളോ ഓണ്‍ ചെയ്യിക്കാനുള്ള ഓപ്ഷനുണ്ട്. മെല്‍ബണ്‍ ടെസ്റ്റിലേക്കു വന്നാല്‍ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ 474 റണ്‍സാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ മറുപടിയിയില്‍ ഇന്ത്യന്‍ ടീം 274 റണ്‍സിനോ, അതില്‍ താഴെയോ സ്‌കോറിനോ ഓള്‍ഔട്ടാവുകയാണെങ്കില്‍ ഓസീസിനു ഫോളോ ഓണ്‍ ചെയ്യിച്ച് വീണ്ടും ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം.

എന്നാല്‍ ഇന്ത്യന്‍ ടീം ഒന്നാമിന്നിങ്‌സില്‍ 275 റണ്‍സ് നേടിയാല്‍ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ ഓസ്‌ട്രേലിയക്കു സാധിക്കില്ല. മാത്രമല്ല രണ്ടാമിന്നിങ്‌സില്‍ അവര്‍ക്കു നിര്‍ബന്ധമായും ബാറ്റ് ചെയ്യേണ്ടതായും വരും. ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നതും ഇതു തന്നെയായിരിക്കും. നേരത്തേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന തൊട്ടുമുമ്പത്തെ ടെസ്റ്റിലും ഇന്ത്യക്കു ഫോളോഓണ്‍ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ വാലറ്റക്കാരുടെ പോരാട്ടവീര്യം ടീമിനെ കഷ്ടിച്ച് ഫോളോ ഓണില്‍ നിന്നും രക്ഷിക്കുകയായിരുന്നു.

ഫോളോ ഓണ്‍ നിയമം

ഒരു മല്‍സരത്തില്‍ ടീം ക്യാപ്റ്റന്‍ എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ തീരുമാനിക്കുകയും ഇക്കാര്യം അവരുടെ നായകനെയും അംപയര്‍മാരെയും അറിയിച്ചു കഴിയുകയും ചെയ്താല്‍ പിന്നീട് ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. ഒരു ടെസ്റ്റില്‍ ഒരു ദിവസമോ, ഒന്നിലേറെ ദിനമോ കളി നടക്കാതെ വരികയാണെങ്കില്‍ ഫോളോ ഓണ്‍ നിയമത്തിലും മാറ്റമുണ്ടാവും.

ഉദാഹരണമായി നാലു ദിവസമാണ് കളി നടക്കുന്നതെങ്കില്‍ ആദ്യം ചെയ്യുന്ന ടീമിന് കുറഞ്ഞത് 150 റണ്‍സിന്റെയെങ്കിലും ലീഡ് ലഭിച്ചാല്‍ മാത്രമേ എതിരാളികളെ ഫോളോ ഓണിന് അയക്കാന്‍ സാധിക്കുകയുള്ളൂ.

INDIAN TEAM

ഇന്ത്യക്കു നിര്‍ണായകം

ഓസ്‌ട്രേലിയയുമായുള്ള നാലാം ടെസ്റ്റില്‍ ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ഓസീസിനെതിരേ ഇന്ത്യക്കു ജയം അനിവാര്യമാണ്. അതിനായില്ലെങ്കില്‍ മറ്റു ടീമുകളുടെയും മല്‍സരഫലത്തെ ഇന്ത്യക്കു ആശ്രയിക്കേണ്ടതായി വരികയും ചെയ്യും.

നിലവില്‍ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ് ഇന്ത്യ. സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഓസീസിനെതിരായ ശേഷിച്ച രണ്ടു ടെസ്റ്റിലും ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടില്‍ ഫിനിഷ് ചെയ്ത് തുടരെ മൂന്നാം തവണയും ഇന്ത്യക്കു ഫൈനലിലേക്കു മുന്നേറാം.

Story first published: Friday, December 27, 2024, 17:16 [IST]
Other articles published on Dec 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+