For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇപ്പോള്‍ ലീഡ് 145, എത്ര റണ്ണെടുത്താല്‍ ഇന്ത്യക്കു ജയിക്കാം? ഇതാ ഉത്തരം!!

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം കഴിഞ്ഞപ്പോഴും ആര്‍ക്കും കാര്യമായ മുന്‍തൂക്കം അവകാശപ്പെടാനില്ല. കളിയില്‍ പിടിമുറുക്കാന്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് തന്നെ പോരാടുകയാണ്. മല്‍സരം നാലാം ദിനത്തിലേക്കു നീങ്ങാനുള്ള സാധ്യത തീരെ കുറവാണെന്നു തന്നെ പറയേണ്ടി വരും. മൂന്നാം ദിനമായ ഞായറാഴ്ച തന്നെ വിജയികള്‍ ആരാവുമെന്നതിനെക്കുറിച്ച് ഒരു ഉത്തരം ലഭിച്ചേക്കും.

എന്തു വില കൊടുത്തും ഇന്ത്യക്കു ഈ ടെസ്റ്റില്‍ ജയിക്കേണ്ടതുണ്ട്. അതിനു കഴിഞ്ഞാല്‍ പരമ്പര 2-2നു അവസാനിപ്പിക്കാനും ഇന്ത്യക്കു സാധിക്കും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ നിലവിലെ അവകാശികളെന്ന നിലയില്‍ ട്രോഫി നിലനിര്‍ത്താനും ഇതു ഇന്ത്യയെ സഹായിക്കും. നിലവില്‍ 150 റണ്‍സില്‍ താഴെ ലീഡാണ് ഇന്ത്യക്കുള്ളത്. എത്ര റണ്‍സ് നേടാനായാല്‍ ഈ ടെസ്റ്റില്‍ ഇന്ത്യക്കു ജയിക്കാന്‍ സാധിക്കുമെന്നു നോക്കാം.

INDIA

എത്ര റണ്‍സ് വേണം?

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ നാലു റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ നേടാനായിരുന്നുള്ളൂ. തുടര്‍ന്നു വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ആറു വിക്കറ്റിനു 141 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനത്തിലെ കളി അവസാനിപ്പിച്ചത്. എട്ടു റണ്‍സോടെ രവീന്ദ്ര ജഡേജയും ആറു റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

നാലു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കു ഇപ്പോള്‍ 145 റണ്‍സിന്റെ ലീഡാണുള്ളത്. ബാറ്റിങ് അതീവ ദുഷ്‌കരമായി മാറിക്കൊണ്ടിരിക്കുന്ന സിഡ്‌നിയിലെ പിച്ചില്‍ 200 പ്ലസ് റണ്‍സിന്റെയെങ്കിലും ലീഡ് കൈക്കലാക്കാനായാല്‍ മാത്രമേ ഇന്ത്യക്കു വിജയസാധ്യതയുള്ളൂ. മറിച്ചാണെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായി മാറും.

മാത്രമല്ല ക്യാപ്റ്റനും പേസ് ബൗളിങിലെ കുന്തമുനയുമായ ജസ്പ്രീത് ബുംറയ്ക്കു പരിക്കേറ്റത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. രണ്ടാമിന്നിങ്‌സില്‍ അദ്ദേഹത്തിനു ബൗള്‍ ചെയ്യാന്‍ സാധിക്കുമോയന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല.

സിഡ്‌നിയിലെ റെക്കോര്‍ഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍ ചേസ് ഏറെ ദുഷ്‌കരമായിട്ടുള്ള വേദികളിലൊന്നാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്. ചരിത്രവും ഇതു തന്നെ ശരിവയ്ക്കുകയും ചെയ്യുന്നു. 288 റണ്‍സിനു മുകളില്‍ സ്‌കോര്‍ ഇവിടെ ഒരു ടീമും ഇതുവരെ ചേസ് ചെയ്തിട്ടില്ല. സിഡ്‌നിയിലെ എക്കാലത്തെയും വലിയ റണ്‍ചേസെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയക്കു അവകാശപ്പെട്ടതാണ്.

2006 ജനുവരിയില്‍ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റിലാണ് 287 റണ്‍സിന്റെ വിജയലക്ഷ്യം വെറും രണ്ടു വിക്കറ്റിനു കംഗാരുപ്പട മറികടന്നത്. അതിനു ശേഷമോ, മുമ്പോ മറ്റൊരു ടീമും ഇത്രയും വലിയൊരു സ്‌കോര്‍ ഇവിടെ ചേസ് ചെയ്തിട്ടുമില്ല.

അതിനു മുമ്പ് അവസാനമായി ഒരു ടീം 200 പ്ലസ് ഇവിടെ ചേസ് ചെയ്തു ജയിച്ചിട്ടുളളത് 1980ലായിരുന്നു. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ 216 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ ചേസ് ചെയ്ത് ജയിച്ചത്.

INDIA

ഇന്ത്യ നേടുമോ?

സിഡ്‌നി ഗ്രൗണ്ടിലെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ 220-230 റണ്‍സിന്റെയെങ്കിലും വിജയലക്ഷ്യം ഓസ്‌ട്രേലിയക്കു നല്‍കാനായാല്‍ ഇന്ത്യക്കു ജയിച്ചു കയറാം. പക്ഷെ ഇതു അത്ര എളുപ്പവുമായിരിക്കില്ല. കാരണം അവസാനത്തെ അംഗീകൃത ബാറ്റിങ് ജോടികളായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

രണ്ടിലൊരാള്‍ മടങ്ങിയാല്‍ പിന്നിട് വരാനുള്ളതെല്ലാം ബൗളര്‍മാരാണ്. പരിക്കേറ്റ നായകന്‍ ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യുമോയെന്ന കാര്യവും സംശയമാണ്. അങ്ങനെയെങ്കില്‍ ഒരു ബാറ്ററെ കുറച്ചു മാത്രമേ ഇന്ത്യക്കു ലഭിക്കുകയുള്ളൂ.

230 റണ്‍സിന്റെയെങ്കിലും വിജയലക്ഷ്യം ഓസ്‌ട്രേലിയക്കു നല്‍കണമെങ്കില്‍ 85 റണ്‍സ് കൂടി ഇന്ത്യക്കു ഇനിയും ആവശ്യമാണ്. ഇത്രയും റണ്‍സ് നേടണമെങ്കില്‍ ഇപ്പോള്‍ ക്രീസിലുള്ള ജഡേജ- വാഷിങ്ടണ്‍ ജോടി മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കിയേ തീരൂ. മൂന്നാംദിനം ഇവരിലൊരാള്‍ നേരത്തേ പുറത്തായാല്‍ അതു ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയ്ക്കു വഴിയൊരുക്കിയേക്കും.

Story first published: Saturday, January 4, 2025, 16:10 [IST]
Other articles published on Jan 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+