Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 5 ബോളിനിടെ 2 രക്ഷപ്പെടല്‍!! രാഹുലിന് ഇത്രയും ഭാഗ്യമോ? സംഭവം ഇങ്ങനെ

അഡ്‌ലെയ്ഡ്:ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഏക പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ ഭാഗ്യം കണ്ട് വണ്ടറടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫാന്‍സ്. ആദ്യ ഒന്നാമിന്നിങ്‌സില്‍ ഒരേ ഓവറില്‍ രണ്ടു തവണയാണ് അദ്ദേഹം അദ്ഭുകരമായി രക്ഷപ്പെട്ടത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ റണ്ണെടുക്കാന്‍ പാടുപെടുന്നതിനിടെയാണ് ഭാഗ്യം രാഹുലിന്റെ രക്ഷയ്്‌ക്കെത്തിയത്. ഇതു മുതലെടുത്ത അദ്ദേഹം 37 റണ്‍സെന്ന മോശമല്ലാത്ത സ്‌കോര്‍ നേടി പുറത്താവുകയും ചെയ്തു.

64 ബോളില്‍ അഞ്ചു ഫോറുകളടക്കമാണ് രാഹുല്‍ 37 റണ്‍സ് സ്‌കോര്‍ ചെയ്തത്. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗിങില്‍ നതാന്‍ മക്‌സ്വീനിയാണ് മികച്ചൊരു ക്യാച്ചിലൂടെ ഇന്ത്യന്‍ ഓപ്പണറെ മടക്കിയത്. ഡെക്കായി മടങ്ങേണ്ട ഇടത്തു നിന്നാണ് രാഹുല്‍ 37 റണ്‍സുമായി ടീമിനു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

KL RAHUL

രാഹുലിന്റെ രക്ഷപ്പെട്ടല്‍

ഓസ്‌ട്രേലിയയുടെ അപകടകാരിയായ ഫാസ്റ്റ് ബൗളര്‍ സ്‌കോട്ട് ബോളണ്ടെറിഞ്ഞ എട്ടാമത്തെ ഓവറിലായിരുന്നു കെഎല്‍ രാഹുല്‍ രണ്ടു തവണ പുറത്താവലില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടത്. ഈ മല്‍സരത്തില്‍ ബോളണ്ട് ആദ്യമായി പന്തെറിയാനെത്തിയത് എട്ടാമത്തെ ഓവറിലായിരുന്നു. 18 ബോളില്‍ റണ്ണൊന്നുമെടുക്കാതെ രാഹുലും 24 ബോളില്‍ 18 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമായിരുന്നു അപ്പോള്‍ ക്രീസില്‍.

ഓവറിലെ ആദ്യത്തെ ബോളില്‍ തന്നെ ബൗണ്‍സറാണ് ബോളണ്ട് പരീക്ഷിച്ചത്. രാഹുലിന്റെ ബാറ്റിനെ കടന്നുപോയ ബോള്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി പിടികൂടുകയും ചെയ്തു. ഇതോടെ ഓസീസ് താരങ്ങള്‍ വിക്കറ്റ് ആഘോഷം നടത്തുകയും ചെയ്തു. ബാറ്റില്‍ എഡ്ജുണ്ടെന്നു ഉറപ്പിച്ച രാഹുലും ക്രീസ് വിട്ടിരുന്നു. എന്നാല്‍ പിന്നാലെ അംപയര്‍ അതു നോ ബോള്‍ വിളിക്കുകയായിരുന്നു. ഇതോടെ മടങ്ങിപ്പോയ രാഹുല്‍ മടങ്ങിയെത്തുകയും ചെയ്തു.

എന്നാല്‍ ഇതു നോ ബോള്‍ മാത്രമായിരുന്നില്ല. ബാറ്റില്‍ എഡ്ജുമില്ലായിരുന്നു റീപ്ലേകളില്‍ തെളിയുകയും ചെയ്തു. ഇതോടെയാണ് രാഹുല്‍ എത്ര മാത്രം ഭാഗ്യവാനാണ് ഇന്ത്യന്‍ ആരാധകര്‍ക്കും ബോധ്യമായത്. അദ്ദേഹത്തിന്റെ ഭാഗ്യം ഇതു കൊണ്ടു അവസാനിച്ചില്ല. അഞ്ചാമത്തെ ബോളില്‍ രാഹുല്‍ ഒരിക്കല്‍ക്കൂടി രക്ഷപ്പെടുകയയിരുന്നു. ഇത്തവണ സ്ലിപ്പില്‍ ഓസീസ് താരം ഉസ്മാന്‍ ഖവാജയാണ് അദ്ദേഹത്തിനു ആയുസ് നീട്ടിക്കൊടുത്തത്.

ഒരിക്കല്‍ക്കൂടി ബോളിന്റെ എക്‌സ്ട്രാ ബൗണ്‍സാണ് രാഹുലിനെ കുഴക്കിയത്. ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന ഖവാജയുടെ കൈകളിക്കാണ് വന്നത്. അദ്ദേഹം ഇടതു വശത്തേക്കു ഡൈവ് ചെയ്ത് അതു പിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും വഴുതിപ്പോവുകയായിരുന്നു. രണ്ടു റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു രാഹുലിന്റെ ഈ രക്ഷപ്പെടല്‍.

ഭാഗ്യം തനിക്കൊപ്പമാണെന്നു ബോധ്യമായതോടെ അതു വരെ അമിത പ്രതിരോധത്തിലൂന്നി കളിച്ച അദ്ദേഹം കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ മികച്ച ചില ഷോട്ടുകള്‍ പായിക്കാനും ശുഭ്മന്‍ ഗില്ലിനൊപ്പം രണ്ടാം വിക്കറ്റില്‍ 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ രാഹുലിനു സാധിക്കുകയും ചെയ്തു.

ഇന്ത്യക്കു നാലു വിക്കറ്റ് നഷ്ടം

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 82 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍സോടെ റിഷഭ് പന്തും ഒരു റണ്ണുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസിലുള്ളത്. യശസ്വി ജയ്‌സ്വാള്‍ (0), കെഎല്‍ രാഹുല്‍ (37), ശുഭ്മന്‍ ഗില്‍ (31), വിരാട്‌കോലി (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമായത്.

ഒരു സമയത്തു ഇന്ത്യ ഒരു വിക്കറ്റിനു 68 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ ലഞ്ച് ബ്രേക്കിനു അര മണിക്കൂര്‍ മാത്രം ശേഷിക്കെ ഇന്ത്യക്കു വലിയ തകര്‍ച്ച നേരിടുകയായിരുന്നു. രണ്ടിനു 68ല്‍ നിന്നും ഇന്ത്യ നാലിനു 81ലേക്കു വീഴുകയും ചെയ്തു. 12 റണ്‍സിനിടെയാണ് മൂന്നു പ്രധാനപ്പെട്ട വിക്കറ്റുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഓസ്‌ട്രേലിയക്കായി മിച്ചെല്‍ സ്റ്റാര്‍ക്ക് മുന്നു വിക്കറ്റുകളെടുത്തു.

Story first published: Friday, December 6, 2024, 11:41 [IST]
Other articles published on Dec 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+