IND vs AUS: ഇന്ത്യ ഓസീസ് പരമ്പര നേടുമോ? 2 കാര്യം ശ്രദ്ധിച്ചാല്‍ ഉറപ്പ്; ശാസ്ത്രി പറയുന്നു
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാന്‍ പോവുകയാണ്. അവസാന രണ്ട് പരമ്പരയോടെ ആഷസ് പോലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും എല്ലാവരുടേയും ശ്രദ്ധ നേടുന്ന പരമ്പരയായി മാറി. ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര ഇപ്പോള്‍ വളരെയധികം വീറും വാശിയും നിറഞ്ഞതായിട്ടുണ്ട്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. അതും ഓസ്‌ട്രേലിയയില്‍ അവരുടെ തട്ടകത്തില്‍. ഇതോടെ ഇത്തവണ പകരം വീട്ടാനുള്ള കാത്തിരിപ്പിലാണ് ഓസ്‌ട്രേലിയ.
താരസമ്പന്നമായ ഇന്ത്യന്‍ ടീമിനൊപ്പം ഇത്തവണയും കരുത്തുറ്റ താരനിരയുണ്ട്. അതുകൊണ്ടുതന്നെ പരമ്പര നേടാമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യ. ഇത്തവണ ഇന്ത്യ പരമ്പര നേടില്ലെന്നും ഓസ്‌ട്രേലിയ വിജയിക്കുമെന്നും റിക്കി പോണ്ടിങ്ങടക്കം പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്ക് ഹാട്രിക്ക് പരമ്പര നേടാമെന്നും രണ്ട് കാര്യം ശ്രദ്ധിച്ചാല്‍ അത് സാധ്യമാണെന്നും ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായി രവി ശാസ്ത്രി.
'വളരെ ആവേശത്തോടെ എല്ലാവരും നോക്കുന്ന പരമ്പരയാണിത്. ഇന്ത്യ ഹാട്രിക് നേടാനുള്ള എല്ലാ സാധ്യതയുമുണ്ട്. എന്നാല്‍ ഇന്ത്യ ബൗളര്‍മാരുടെ ഫിറ്റ്‌നസ് സംരക്ഷിക്കുകയും ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കെത്തുകയും ചെയ്യണം. ഇത് രണ്ടും സാധ്യമായാല്‍ വീണ്ടും ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കും. ഓസ്‌ട്രേലിയ പകരം വീട്ടാന്‍ കാത്തിരിക്കുകയാണെന്ന് നമുക്കറിയാം. രണ്ട് തവണ ഓസ്‌ട്രേലിയയില്‍ ഇന്ത്യ പരമ്പര നേടിയതിനാല്‍ അവര്‍ പ്രതികാര ദാഹത്തോടെയാവും ഇരിക്കുകയെന്ന് ഉറപ്പാണ്' രവി ശാസ്ത്രി പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടിയപ്പോഴുള്ള ചില താരങ്ങളുടെ അഭാവം ഇത്തവണയുണ്ട്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ അഭാവം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്. ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറിലും ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറിലും കളിച്ചാല്‍ എത്രത്തോളം മികവ് കാട്ടാന്‍ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ശ്രേയസ് ഷോര്‍ട്ട് ബോളില്‍ കളിക്കാന്‍ പ്രയാസപ്പെടുന്ന താരമാണ്.

അതുകൊണ്ടുതന്നെ ഓസീസ് പിച്ചില്‍ എത്രത്തോളം തിളങ്ങാനാവുമെന്നതാണ് കണ്ടറിയേണ്ടത്. മികച്ച ടീമിനെ ഇറക്കുകയെന്നത് പരിശീലകന്‍ ഗൗതം ഗംഭീറിനെ സംബന്ധിച്ച് ഭാരിച്ച ഉത്തരവാദിത്തമാണ്. ഇത്തവണ ഇന്ത്യ പരമ്പര കൈവിട്ടാല്‍ ഗംഭീറിന് വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ ഓപ്പണര്‍ റോളിലേക്ക് യശ്വസി ജയ്‌സ്വാള്‍ എത്തിയേക്കും. മൂന്നാം നമ്പറില്‍ ഗില്ലും നാലാം നമ്പറില്‍ വിരാട് കോലിയും കളിക്കും.
അഞ്ചാം നമ്പറാണ് വലിയ ചോദ്യം. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ക്കാണ് കൂടുതല്‍ സാധ്യത. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ തുടരും. റിഷഭിന്റെ പ്രകടനമാണ് അവസാന രണ്ട് തവണയും നിര്‍ണ്ണായമായത്. ഇത്തവണയും ഇന്ത്യക്ക് റിഷഭിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ എത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ആര്‍ അശ്വിന്‍ പ്ലേയിങ് 11ല്‍ ഉണ്ടായേക്കില്ല.
രവീന്ദ്ര ജഡേജക്ക് സ്ഥാനമുണ്ടാവും. പേസ് കൂട്ടുകെട്ടില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും തന്നെയാവും ഉണ്ടാവുക. പരിക്കേറ്റ് വിശ്രമത്തിലുള്ള ഷമി ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പരമ്പരക്ക് മുമ്പ് ഷമിക്ക് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താനാവും. മുഹമ്മദ് സിറാജ് മൂന്നാം പേസറായി ഉണ്ടാവും. എന്നാല്‍ ഗൗതം ഗംഭീര്‍ ചില അപ്രതീക്ഷിത നീക്കത്തിനും ഒരുങ്ങുന്നതായും വിവരമുണ്ട്. മായങ്ക് യാദവിന് ഓസീസ് പരമ്പരയില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും.
കൂടുതല്‍ പേസര്‍മാര്‍ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ വേണം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇന്ത്യ പേസ് കരുത്ത് ശക്തമാക്കിയാവും ഓസ്‌ട്രേലിയയില്‍ ഇറങ്ങുകയെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications